Thursday, March 20, 2025
മലയാളം

Fact Check

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റെ വിഡീയോ: വാസ്തവം എന്ത്?

Written By Sabloo Thomas
Dec 22, 2022
banner_image


അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റേത് എന്ന പേരിൽ ഒരു വിഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്..കടൽവെള്ളം തമ്മിൽ കലരാതെ രണ്ടു നിറങ്ങളിലാണ് വീഡിയോയിൽ. Kar Kar എന്ന ഐഡിയിൽ നിന്നുള്ള റീൽസ്  ഞങ്ങൾ കാണുമ്പോൾ അതിന് 20 k ഷെയറുകളും 8.6 k ലൈക്കുകളും ഉണ്ട്.

Reels by Kar Kar

THEKKINI എന്ന യൂട്യൂബ് ചാനലിൽ ഈ വിഡിയോ 174 k ആളുകൾ ലൈക്ക് ചെയ്തതായി ഞങ്ങൾ കണ്ടു

THEKKINI ‘s Youtube video

Anil CP Chemmanur എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും പോസ്റ്റ് 7 പേർ ഞങ്ങൾ കാണുമ്പോൾ  ചെയ്തിട്ടുണ്ട് 

Anil CP Chemmanur‘s Post

Fact Check/Verification

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റേത് പേരിലുള്ള  വിഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ചില ഫ്രേമുകൾ  ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്ത് മഞ്ഞയും ഇളം നീല നിറത്തിലുമുള്ള വെള്ളം കാണുന്ന ദൃശ്യം ചൈനയ്ക്കും കൊറിയക്കുമിടയിൽ ഉള്ള  ബോഹായ് കടലിൽ നിന്നുള്ളതാണ്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ജൂലൈ 19, 2018 ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2018-ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ പ്രതിഭാസമായിരുന്നു അത്. മഞ്ഞ നദിയിൽനിന്ന് പ്രളയ ജലത്തിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ചെളി കൊണ്ട് ഉണ്ടാവുന്ന ഒരു പ്രതിഭാസമാണിത്.

Corutesy: South China Morning Post

ഇടിവി ആന്ധ്രാപ്രദേശ് ഈ ദൃശ്യം ജൂലൈ 12, 2018 ൽ കൊടുത്തതും ഞങ്ങൾ കണ്ടെത്തി.

Courtesy: ETV Andhra Pradesh


കടൽവെള്ളം കടുംനീല നിറത്തിലും പച്ച നിറത്തിലുമായി കാണുന്ന ദൃശ്യങ്ങൾ അടങ്ങുന്ന രണ്ടാം  ഭാഗം Maryan Pearson എന്ന ഉപയോക്താവിന്റെ YouTubeൽ നിന്നും വീഡിയോ കിട്ടി. ജൂലൈ 5,2015 ലാണ് വീഡിയോ എടുത്തിരിക്കുന്നത്.

 Maryan Pearson ‘s Youtube video

“നദീജലം (ഫ്രേസർ നദി) സമുദ്രജലത്തിലേക്ക് (ജോർജിയ കടലിടുക്ക്) ഒഴുകുന്നു: ബിസി ഫെറീസ് ബോട്ടിൽ നിന്ന് വാൻകൂവർ ദ്വീപിലെ (ഡ്യൂക്ക് പോയിന്റ്) വാൻകൂവറിലേക്കുള്ള (ത്സാവ്സെൻ) യാത്രയ്ക്കിടയിൽ ഷൂട്ട് ചെയ്ത ഒരു ചെറിയ വീഡിയോ ക്ലിപ്പ്,” എന്നാണ് വീഡിയോയുടെ വിവരണം.

വണ്ടർ വേൾഡ് എന്ന യൂട്യൂബ് ചാനൽ വാൻകൂവർ ബിസി കാനഡയ്ക്ക് തൊട്ടുമുന്നിലുള്ള ഫ്രേസർ റിവർ ഡെൽറ്റയാണിത്. ഇവിടെയാണ് കടൽ വെള്ളം ശുദ്ധജലവുമായി ചേരുന്നത്.എന്ന വിവരണത്തോടെ ഒക്ടോബർ 2,2019 ൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Image courtesy: Wonder World

 

വണ്ടർ വേൾഡ് എന്ന യൂട്യൂബ് ചാനൽ വാൻകൂവർ ബിസി കാനഡയ്ക്ക് തൊട്ടുമുന്നിലുള്ള ഫ്രേസർ റിവർ ഡെൽറ്റയാണിത്. ഇവിടെയാണ് കടൽ വെള്ളം ശുദ്ധജലവുമായി ചേരുന്നത്.എന്ന വിവരണത്തോടെ ഒക്ടോബർ 2,2019 ൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫ്രേസർ നദി കടലിലേക്ക് ഒഴുകുമ്പോൾ ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ ഫ്രേസർ റിവർ ഫ്യൂംസ് എന്നാണ് പറയുന്നത്. അത് ഉണ്ടാക്കാനുള്ള കാരണം,നാസയുടെ എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റ് സെപ്റ്റംബർ 6 ,2014 ൽ പ്രസിദ്ധീകരിച്ച  ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

ലേഖനം അനുസരിച്ച്, “മഞ്ഞുരുകുന്ന ശുദ്ധജല നദിയാണ് ഫ്രേസർ. ജോർജിയ കടലിടുക്കിലേക്ക് അത്‌ ഒഴുകുന്നത്  റോക്കി പർവതനിരകൾ, തീര പർവതങ്ങൾ, ഫ്രേസർ മലയിടുക്കുകൾ എന്നിവയൊക്കെ അടങ്ങുന്ന പ്രദേശങ്ങളിലുടെയാണ്. സമുദ്രത്തിൽ അത് പ്രവേശിക്കുന്നത്  130 കിലോമീറ്റർ വീതിയുള്ള വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ഒരു താഴ്വര വഴിയാണ്. യാത്രയ്ക്കിടയിൽ, നദി ഓരോ വർഷവും ഏകദേശം 20 ദശലക്ഷം ടൺ ചെളിയുടെ ഒരു വലിയ ലോഡ് വഹിക്കുകയും ചെയ്യുന്നു. ഫ്രേസർ നദിയിലെ ഈ സമൃദ്ധമായ അവശിഷ്ടങ്ങൾ ജോർജിയ കടലിടുക്കിന് കുറുകെ വ്യാപിച്ചു കിടക്കുന്ന ഒരു പ്രത്യേക നിറത്തിലുള്ള ജലധാരയായി മാറുന്നു.”
റിസർച്ച് ഗേറ്റ് എന്ന ഗവേഷണ വെബ്‌സൈറ്റിൽ ജൂൺ 3,2019 ൽ ഈ പ്രതിഭാസത്തിന്റെ പടം കൊടുത്തിട്ടുണ്ട്.

Image courtesy: Research Gate

ഇതിൽ നിന്നും അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി.

വായിക്കുക:റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ  വൈദ്യതാഘാതം എന്ന വീഡിയോയുടെ യാഥാർഥ്യം

Conclusion

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്ര സംഗമത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിലെ വിവരണം തെറ്റാണ്. ചൈനയോട് ചേർന്ന് കിടക്കുന്ന ബോഹായ് കടലിന്റെയും ഫ്രേസർ നദി ജോർജിയ കടലിടുക്കിലേക്ക് ചേരുന്നതിന്റെയും ദൃശ്യങ്ങളാണിത്.അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമസ്ഥാനത്തിന്റേത് എന്ന വിവരണം തെറ്റാണ് എന്ന് ഇതിൽ നിന്നും മനസിലായി.

Result: False 

Sources

Report by South China Morning Post on July 19, 2019


Report by ETV Andhraprdesh on July 12,2019


Youtube vide by Maryan Pearson on July 5,2015


Youtube video by Wonder World on October 2,2019


Article on Nasa Space Observatory Website on September 6,2014


Photo in Research Gate on June 3,2019


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.