Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViralറെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ  വൈദ്യതാഘാതം എന്ന വീഡിയോയുടെ യാഥാർഥ്യം 

റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ  വൈദ്യതാഘാതം എന്ന വീഡിയോയുടെ യാഥാർഥ്യം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

പ്ലാറ്റ്‌ഫോമിൽ “റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം ഏൽക്കുന്ന ദൃശ്യങ്ങൾ,” എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിൽ രണ്ട് പേർ പരസ്പരം സംസാരിച്ച്‌ കൊണ്ട് നിൽക്കുന്നു. പെട്ടെന്ന് മുകളിൽ നിന്ന് എന്തോ വീഴുന്നു. ഒരാളുടെ ശരീരത്തിൽ നിന്ന് തീപ്പൊരി ചിതറുന്നു. ഇത്രയുമാണ് വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ.

“മൊബൈൽ ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയതിനാൽ ട്രെയിനിന്റെ ഹൈ ടെൻഷൻ കേബിളിൽ നിന്ന് കറണ്ട് വന്നു. ചെവിയിലൂടെ മനസ്സിലെത്തി. പിന്നെ എന്താണ് സംഭവിച്ചത്? അത് നിങ്ങൾ തന്നെ കാണൂ. ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്‌ഫോമിൽ “റെയിൽ ലൈനിന് സമീപം” നിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉറപ്പാക്കുക,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. മൊബൈൽ ഫോൺ ഉപഭോക്തകൾക്ക് ഒരു ഉപദേശം എന്ന പോലെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. വാട്ട്സ്ആപ്പിലാണ്  പോസ്റ്റ് പ്രധാനമായും  ഷെയർ ചെയ്യപ്പെടുന്നത്.

Posts going viral in WhatsaApp

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. 

Message we got in our tipline

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. എന്നാൽ ഫേസ്ബുക്കിൽ വാട്ട്സ്ആപ്പ് പോലെ ഇത് വൈറലല്ല.

Shajilal Vidhyadharan‘s Post

Fact Check/Verification

ക്ലെയിമിന്റെ സത്യാവസ്ഥ അറിയാൻ, ഞങ്ങൾ ചില കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോൾ 2022 ഡിസംബർ 9-ന് ഇന്ത്യ ടുഡേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഖരഗ്‌പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ട്. “വീഡിയോയിൽ കാണുന്ന വ്യക്തി ടിടിഇ സുജൻ സിംഗ് ആണ്. ഡിസംബർ 7 ന് നാലാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള ഫുട്ട്ഓവർ ബ്രിഡ്ജിന് സമീപം സംസാരിച്ച് നിൽക്കുമ്പോൾ ഹൈ വോൾട്ടേജ് വയർ പൊട്ടി സുജൻ സിങ്ങിന്റെ തലയിൽ വീഴുകയായിരുന്നു. പരിക്കേറ്റ സുജൻ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ നില സ്ഥിരമായി തുടരുകയാണ്,” റിപ്പോർട്ട് പറയുന്നു.

Courtesy: India Today

ഇന്ത്യൻ എക്‌സ്പ്രസ് ഡിസംബർ 9 ന് ഈ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ,ടിടിഇ സുജൻ സിംഗിന് നേരിട്ട അപകടത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഉയർന്ന വോൾട്ടേജ് വയർ പൊട്ടി തലയിൽ വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത് എന്ന് അതിൽ വ്യക്തമാക്കുന്നു. ഖരഗ്‌പൂർ റെയിൽവേ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണെന്നും റിപ്പോർട്ട് പറയുന്നു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് ഖരഗ്‌പൂരിലെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ രാജേഷ് കുമാറിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അന്വേഷണത്തിനിടെ, ഫേസ്ബുക്കിൽ ചില കീവേഡുകൾ ഉപയുയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, 2022 ഡിസംബർ 8-ന് Subhash Lall എന്ന ഉപയോക്താവ് പങ്കിട്ട ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. ആശുപത്രിയിൽ നിന്നുള്ള ടിടിഇ സർദാർ സുജൻ സിംഗിന്റെ ചില ചിത്രങ്ങൾ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ഹൈ വോൾട്ടേജ് വയർ പൊട്ടിയുള്ള അപകടത്തെ തുടർന്ന് സുജൻ സിംഗിനെ സ്റ്റേഷൻ ജീവനക്കാർ ലോക്കൽ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അടിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. “അദേഹം ഇപ്പോൾ ആരോഗ്യവാനാണ്. ഇതിനിടെ നിരവധി പ്രാദേശിക നേതാക്കൾ ആശുപത്രിയിലെത്തി പരിക്കേറ്റ സുജൻ സിംഗിനെയും കുടുംബത്തെയും കണ്ടു,” പോസ്റ്റ് പറയുന്നു.

Courtesy: Facebook/Subhash Lall 

റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം ഏൽക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സംസാരിക്കാൻ ഫേസ്ബുക്ക് പേജിന്റെ അഡ്മിനായ സുഭാഷിനെ ന്യൂസ്‌ചെക്കർ ബന്ധപ്പെട്ടു. താൻ തന്നെ പോയി സുജൻ സിംഗിനെ ആശുപത്രിയിൽ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ തന്നെ പോയി സുജൻ സിംഗിനെ ആശുപത്രിയിൽ കണ്ടു. തലയിലും മുതുകിലും മുറിവുകളുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ കാര്യമില്ല. കൂടാതെ, ഖരഗ്‌പൂരിലെ ഡിആർഎമ്മും ആശുപത്രി സന്ദർശിച്ചിരുന്നു,”സുഭാഷ് പറഞ്ഞു

ഇതുകൂടാതെ, റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം ഏൽക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ഖരഗ്‌പൂരിലെ ഡിആർഎം ഓഫീസുമായി ബന്ധപ്പെട്ടു. ടിടിഇ സുജൻ സിംഗ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് അവിടെ ലഭിക്കുന്ന വിവരം.

റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം ഏൽക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സംസാരിക്കാൻ ഖരഗ്‌പൂർ റെയിൽവേ പിആർഒ രാജേഷ് കുമാറിനെയും ഞങ്ങൾ ബന്ധപ്പെട്ടു. Zee 24 Ghantaയുടെ YouTube ചാനലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അദ്ദേഹം ഞങ്ങൾക്ക് അയച്ചു. ടിടിഇ സർദാർ സുജൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിക്കുന്ന എഡിആർഎം മുഹമ്മദ് ഷുജാത് അലിയുടെ വീഡിയോ ബൈറ്റ് റിപ്പോർട്ടിലുണ്ട്.

ചെന്നൈ റെയിൽവേയിലെ എഡിആർഎം Ananth Rupanagudi ഡിസംബർ 8-ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ ടിടിഇ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വൈറലായ വീഡിയോ ട്വീറ്റ് ചെയ്തു.

വായിക്കുക: ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം വ്യാജം

Conclusion

പ്ലാറ്റ്‌ഫോമിൽ “റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക്  വൈദ്യതാഘാതം”  ഏൽക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ  അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ടിടിഇ സർദാർ സുജൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Result: Partly False


Sources


Report by India Today on December 8, 2022

Report by Indian Express on December 9, 2022

Facebook Post by Subhash Lall on December 8, 2022

Tweet by Ananth Rupanagudi on December 8, 2022

Conversation with DRM Kharagpur Office

Contact with Khargapur Railway Division PRO Rajesh Kumar

(ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ന്യൂസ്‌ചെക്കർ ഹിന്ദിയാണ്)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular