Friday, March 21, 2025
മലയാളം

Fact Check

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്കല്ല

Written By Sabloo Thomas
Jun 2, 2022
banner_image

‘ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്ക്,’ മലയാളത്തിലെ  പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് അടക്കം കൊടുത്ത ഒരു വാർത്തയാണ്.

ഏഷ്യാനെറ്റ് ന്യൂസ്‘s Post

ഏഷ്യാനെറ്റ് ന്യൂസ് മാത്രമല്ല. ഈടിവി ഭാരതിന്റെ മലയാളം ചാനലും സീ ടിവിയുടെ മലയാളം ചാനലും എല്ലാം ഈ വാർത്ത കൊടുത്തിട്ടുണ്ട്.

ETV Bharat Kerala’s Post
ZEEMalayalamNews’s Post

മലയാളം വാർത്ത ചാനലുകൾ മാത്രമല്ല  Economic TimesJagran JoshNews18–ഉൾപ്പെടെയുള്ള ഇംഗ്ലീഷ് വാർത്താ വെബ്‌സൈറ്റുകളും 2021-ലെ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഐശ്വര്യ വർമ്മ ഒരു വനിതയാണ് എന്നാണ് പറയുന്നത്

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങി ഉന്നത ശ്രേണിയിലുള്ള  നിരവധി  സർക്കാർ ജോലികളിലേക്കുള്ള നിയമനത്തിനായാണ്  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്. ഈ വർഷം 685 ഉദ്യോഗാർത്ഥികളെ വിവിധ തസ്തികകളിലേക്ക് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

Fact Check/Verification

ഗൂഗിളിൽ ‘ഐശ്വര്യ വർമ്മ യുപിഎസ്‌സി’ എന്ന്  കീവേഡ് സെർച്ച് നടത്തിയപ്പോൾ , 2022 മെയ് 31ന് –Times of Indiaയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി .

 ‘ഉജ്ജയിനിലെ ഐശ്വര്യ വർമ്മയാണ് പുരുഷന്മാരിൽ യുപിഎസ്‌സി ടോപ്പർ’ എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്. UPSC-2021 സിവിൽ സർവീസസ് പരീക്ഷയിൽ വർമ്മ AIR # 4 നേടി, പുരുഷന്മാരിൽ ടോപ്പറായി എന്ന് റിപ്പോർട്ട് പറയുന്നു. വർമയുടേതെന്ന്  തിരിച്ചറിയുന്ന ഒരുചിത്രവും റിപ്പോർട്ടിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

Screengrab from Google search

നിലവിൽ ബറേലിയിൽ (യുപി) ബാങ്കറായ പിതാവിനൊപ്പം കഴിയുന്ന ഐശ്വര്യ വർമ തന്റെ വിജയത്തിന് കാരണം മാതാപിതാക്കളും സുഹൃത്തുക്കളും ആണെന്ന് പറഞ്ഞതായി  റിപ്പോർട്ട് കൂട്ടിച്ചേർത്തു. “എന്റെ മാതാപിതാക്കൾ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കും അഭിമുഖത്തിനും മുമ്പായി എന്റെ സുഹൃത്തുക്കൾ എന്നെ പിന്തുണയ്ക്കുകയും എന്റെ മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിൻ, നീമുച്ച്, കട്‌നി എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 2017-ൽ ഉത്തരാഖണ്ഡിലെ പന്ത് നഗർ അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബിഇ ബിരുദം നേടി.

Screengrab from Times Of India website

തുടർന്നുള്ള തിരച്ചിലിൽ 2022 മെയ് 30-ലെ Aaj Takന്റെ ഒരു റിപ്പോർട്ടും ന്യൂസ്‌ചെക്കറിന് ലഭിച്ചു. ആ റിപ്പോർട്ടിൽ  ഹിന്ദിയിൽ തന്റെ പേര്  തെറ്റായി  ഉച്ചരിക്കുന്നത് സംബന്ധിച്ച് വർമ്മ ഒരു ഉപമയുടെ സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട്. “ആളുകൾ എപ്പോഴും  പേരിന്റെ  എന്നെ കളിയാക്കുന്നു. എല്ലാവരോടും ഇത് വിശദീകരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചു. വലുതാവുമ്പോൾ   ഒരു ദിവസം ടിവിയിൽ വന്ന് എന്റെ പേര്  ഐശ്വര്യ  (ഐശ്വാര്യ എന്ന് ഉച്ചരിക്കുന്നത്) അല്ലെന്നും ഐഷ്വര്യ  (ഐഷ്വാര്യ എന്ന് ഉച്ചരിക്കുന്നത്) എന്നാണെന്നും   ആളുകളോട് പറയണമെന്ന്  ഞാൻ കരുതി.”

യൂട്യൂബിൽ ‘ഐശ്വര്യ വർമ upsc അഭിമുഖം’ എന്നതിന് കീവേഡ് ഉപയോഗിച്ച്  ഞങ്ങൾ സേർച്ച് ചെയ്തു. അപ്പോൾ , NTTV BHARAT അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോ കണ്ടെത്തി. അതിന്റെ കാപ്‌ഷൻ  ‘UPSC 4-ാം റാങ്ക്: ഐശ്വര്യ വർമ്മ തന്റെ വിജയഗാഥ വിവരിക്കുന്നു’ എന്ന് വിവർത്തനം ചെയ്യാം. വീഡിയോയിൽ, ഐശ്വര്യ വർമ്മ -എന്ന് പേരുള്ള ഒരു  പുരുഷൻ  അവന്റെ UPSC തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നത് കാണാനും കേൾക്കാനും കഴിയും.

Screenshot of YouTube video by NTTV BHARAT

ക്വിന്റ് ഹിന്ദി മറ്റൊരു വീഡിയോ റിപ്പോർട്ട് വർമ്മയുടെ അഭിമുഖം കൊടുത്തിട്ടുണ്ട്. നിങ്ങൾക്കത് ഇവിടെ പരിശോധിക്കാം. സിവിൽ സർവീസസ് ഫലം വന്നതിന് ശേഷം  നിരവധി യൂട്യൂബ് ചാനലുകൾ വർമയുടെ ഐഎഎസ് മോക്ക് അഭിമുഖം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത്തരം വീഡിയോകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

വായിക്കാം:ലോക്ക്ഡൗൺ കാലത്തെ ദൃശ്യം ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ വൈറലാവുന്നു

Conclusion

2021ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ  പെൺകുട്ടികൾ  ആദ്യ നാല് റാങ്കുകൾ നേടിയെന്ന വാർത്ത  തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളും പെൺകുട്ടികൾ നേടിയെങ്കിലും ഐശ്വര്യ വർമ്മ എന്ന ആൺകുട്ടിയാണ്  നാലാം റാങ്ക് നേടിയത്.

Result: Partially False/Misleading

Sources
Report By Times of India On May 31, 2022
Report By Aaj Tak On May 30, 2022
YouTube Video By NTTV BHARAT On May 31, 2022

(ഈ അവകാശവാദം ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സാബ്‌ളു തോമസ്. ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

 

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.