Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ഏത് ഘോഷയാത്രയ്ക്ക് നേരെയാണ് എന്നോ എവിടെയാണ് സംഭവം നടന്നത് എന്നോ ഈ പോസ്റ്റുകളിൽ പറയുന്നില്ല.
“മര്യാദക്ക് ജീവിക്കാൻ പറഞ്ഞ് ഘോഷയാത്രക്ക് കല്ലറിയുക ചോദിക്കാൻ പോയ പോലിസുകാരെ കല്ലെറിയുകഅങ്ങനെ മര്യാദ പഠിപ്പിക്കാൻ വന്ന ടീമിനെ മര്യാദ പഠിപ്പിക്കുന്ന പോലീസ് പിണറായിയുടെ പോലിസല്ല എന്ന് എടുത്ത് പറയേണ്ടല്ലോ,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
എന്നാൽ ഗ്യാൻ വ്യാപി മസ്ജിദിൽ ശിവലിംഗം കണ്ട സംഭവത്തിനു ശേഷമാണ് ഈ വീഡിയോകൾ വൈറലാവുന്നത്. പോരെങ്കിൽ പല പോസ്റ്റുകളിലും,” പിണറായിയുടെ പൊലീസല്ല,” എന്നും പറയുന്നുണ്ട്. പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് സംഘപരിവാർ അനുകൂല പ്രൊഫൈലുകളാണ്.
Sudeep Chillakkattill Prakkulam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 67 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ Nishanth Mandody എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 58 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട് വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ എബിപി ന്യൂസിന്റെ ഏപ്രിൽ 6 2020ലെ റിപ്പോർട്ട് കിട്ടി.യുപിയിലെ ബറേലിയില്‍ തബ്ലിഗി മര്‍ക്കസ് സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്തവരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ച് ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് നാട്ടുകാരെ പോലീസ് കൈകാര്യം ചെയ്യുന്നു എന്ന ആരോപണത്തിന് ഇടയാക്കിയത്.
TV9 Bharatvarshയും ഇതേ വാർത്ത ഏപ്രിൽ 6, 2020ന് കൊടുത്തിട്ടുള്ളത് ഞങ്ങൾക്ക് ലഭിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്നുണ്ടായ വിഷയങ്ങളാണ് നാട്ടുകാരെ പോലീസ് കൈകാര്യം ചെയ്യുന്നു എന്ന ആരോപണത്തിന് കാരണമായത് എന്നാണ് ആ വാർത്തയും പറയുന്നത്.
തുടർന്ന്, ഞങ്ങൾ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, ഏപ്രിൽ 6 ന് ബറേലി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്നും എസ്എസ്പി സൈലേഷ് പാണ്ഡെയുടെ ഒരു പ്രസ്താവന ട്വീറ്റ് ചെയ്തിരിക്കുന്നത് കണ്ടു. പ്രതിഷേധക്കാരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന ആരോപണത്തെ കുറിച്ചാണ് ട്വീറ്റ്.
അത് ഇങ്ങനെയാണ്: “ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിനായി ഞങ്ങളുടെ പോലീസ് ടീമുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. ഞങ്ങളുടെ ചീറ്റ എന്ന പേരുള്ള പോലീസ് സംഘം കരംപൂർ ചൗധരി ഗ്രാമം സന്ദർശിച്ചിരുന്നു.
ഗ്രാമത്തിലെ ഒരു പ്രദേശത്ത് ഒത്തുകൂടിയ യുവാക്കളെ പോലീസുകാർ വീട്ടിൽ പോവാൻ ഉപദേശിച്ചു. തുടർന്ന്, അവരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. അതിന് ശേഷം പോലീസ് ടീം സ്റ്റേഷനിലേക്ക് മടങ്ങി. ആരോ നാട്ടുകാരെ പോലീസിനെതിരെ തിരിയാൻ പ്രേരിപ്പിച്ചു. അങ്ങനെ പോലീസ് സ്റ്റേഷനിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഒരു ആൺകുട്ടിയെയും പോലീസിന് മുമ്പാകെ ഹാജരാക്കി. അവനെ പോലീസുകാർ മർദിച്ചതായി അവകാശപ്പെട്ടു. ഉടൻ തന്നെ എസ്എച്ച്ഒ കുട്ടിയെയും കുടുംബാംഗങ്ങളെയും ആശുപത്രിയിലെത്തിച്ചു.
ഡോക്‌ടർമാർ കുട്ടിയെ പരിശോധിച്ചപ്പോൾ പരിക്കുകളൊന്നുമില്ലെന്നും മുറിവേറ്റതായി അഭിനയിക്കുകയായിരുന്നുവെന്നും കണ്ടെത്തി. പോലീസ് ആവശ്യമായ ബലം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു, സാമൂഹിക അകലവും ലോക്ക്ഡൗണും നടപ്പിലാക്കേണ്ടത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ്. സംഭവത്തിന് ശേഷം ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച 3 പേരെ അറസ്റ്റ് ചെയ്തു, ”പാണ്ഡെ പറഞ്ഞു.
2020 ല്‍ ബറേലിയില്‍ മര്‍ക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരെ പോലീസ് നിർബന്ധിത ക്വാറന്‍റൈനില്‍ ആക്കിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ആ കാലത്തെ വീഡിയോയാണ് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
News report by ABP News on April 6,2020
News Report by TV9 Bharatvarsh on April 6,2020
Tweet by Bareilly Police on April 6,2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Dipalkumar Shah
May 30, 2025
Kushel Madhusoodan
May 14, 2025
Sabloo Thomas
April 9, 2025