Claim: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്നു.
Fact:വീഡിയോ സ്ക്രിപ്റ്റഡ് ആണ്.
ചിലർ പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. വീഡിയോ പകർത്തുന്ന വ്യക്തി അവരോട് എന്തു മരുന്നാണ്, എന്തിനാണ് കുത്തിവെക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വീഡിയോയിൽ കാണാം. ചോദ്യത്തോട് അവർ പ്രതികരിക്കുന്നത് ദേഷ്യത്തോടെയാണ്. ഞങ്ങളുടെ കൃഷിസ്ഥലത്ത് ഞങ്ങൾ എന്ത് ചെയ്താലും നിങ്ങൾക്ക് എന്താണ് എന്നാണ് അവർ ചോദിക്കുന്നത്.
“വിഷം തളിക്കലല്ല, നേരിട്ട് സിറിഞ്ച് വെച്ച് കുത്തി കയറ്റുകയാണ്. കഴുകിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

ടി.ജി.ഗിരീഷ് മങ്ങാട് ഡിവിഷൻ കൗൺസിലർ എന്ന ഐഡിയിൽ നിന്നും 208 പേർ വീഡിയോ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ പരിശോധിച്ചപ്പോൾ കണ്ടു.

ഞങ്ങൾ കാണും വരെ റോസപ്പൂവ് എന്ന ഐഡിയിൽ നിന്നും 106 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:Fact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു
Fact Check/Verification
വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ 2023 ആഗസ്റ്റ് 29 ന് ഫെയ്‌സ്ബുക്കിൽ Fatima Bonatto എന്ന ഒരു ഫേസ്ബുക്ക് പേജിൽ വീഡിയോയുടെ മറ്റൊരു പതിപ്പ് അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തി.

”ഇത് തികച്ചും സാങ്കൽപ്പികമായ വീഡിയോയാണ്. ഇതിലെ എല്ലാ സംഭവങ്ങളും സ്ക്രിപ്റ്റ് ചെയ്ത് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ നിർമിച്ചതാണ്. ഈ വീഡിയോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളെ അപകീർത്തിപ്പെടുത്തുന്നുമില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായോ സംഭവവങ്ങളുമായോ ഉള്ള സാദൃശ്യം തികച്ചും യാദൃശ്ചികമാണ്,” എന്ന ഒരു ഡിസ്ക്ലൈമര്‍ വീഡിയോയുടെ, 2 .18 മിനിറ്റിൽ ഞങ്ങൾ കണ്ടു.

സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ നിർമിക്കുന്ന സ്ക്രിപ്റ്റഡ് വീഡിയോകളാണ് പേജിലുള്ളത് എന്ന് Fatima Bonatto എന്ന പേജിന്റെ ഇൻട്രോ പറയുന്നു. ഇത്തരത്തിൽ സ്ക്രിപ്റ്റഡ് ആയ ധാരാളം വിഡിയോകൾ ഈ സെക്ഷനിൽ നിന്നും ഞങ്ങൾ കണ്ടെത്തി.

അത്തരത്തിലുള്ള വീഡിയോകളിൽ എല്ലാം ഇപ്പോൾ പ്രചരിക്കുന്ന അഭിനേതാക്കളെ കാണാം. 2023 ആഗസ്റ്റ് 26ന് ഇതേ അഭിനേതാക്കൾ ഉള്ള മറ്റൊരു വീഡിയോ ഇതേ പേജിൽ ഞങ്ങൾ കണ്ടെത്തി.

Miranda Randall എന്ന മറ്റൊരു പേജിൽ 2023 ആഗസ്റ്റ് 27ന് സുഹൃത്തുക്കളെ, ഈ വീഡിയോ ബോധവൽക്കരണത്തിന് വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത് എന്ന ഡിസ്ക്ലൈമര്‍ ചേർത്ത് ഈ വീഡിയോ കൊടുത്തിട്ടുണ്ട്.

സമൂഹത്തിൽ അവബോധം പ്രചരിപ്പിക്കുന്നതിനായാണ് വീഡിയോകൾ ചിത്രീകരിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ട് Miranda Randall സെപ്‌റ്റംബർ 5-ന് ചെയ്ത ലൈവ് വിഡിയോയും ഈ പേജിൽ ഞങ്ങൾ കണ്ടെത്തി.
ഇവിടെ വായിക്കുക:Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്
Conclusion
പച്ചക്കറികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
ഇവിടെ വായിക്കുക:Fact Check: കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി വോട്ട് ചോദിച്ചോ?
Sources
Video from Fatima Bonatto on August 29,2023
Video from Fatima Bonatto on August 26, 2023
Video from Miranda Randall on August 27, 2023
Facebook live from Miranda Randall on September 5, 2023
(With inputs from Shaminder Singh of Newschecker Punjabi)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.