Saturday, April 27, 2024
Saturday, April 27, 2024

HomeFact CheckViralFact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു

Fact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

Claim: സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ചേരികൾ ഷീറ്റുകൾ കൊണ്ട് മൂടി.

Fact: 2022 ഡിസംബറിൽ, മുംബൈയിൽ നടന്ന ജി20 പരിപാടിക്കിടെ മുംബൈയിൽ വെച്ചാണ് ഫോട്ടോ എടുത്തത്.

2023 സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ചേരികൾ ഷീറ്റുകളും ബാനറുകളും കൊണ്ട് മൂടുന്നുവെന്ന് അവകാശവാദത്തോടെ  നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ഒരു ഫോട്ടോ പ്രചരിപ്പിക്കുന്നു. 

“ജി20 ഉച്ചകോടിക്കായി എത്തുന്ന വിവിധ രാഷ്‌ട്രത്തലവന്മാരും വിശിഷ്‌ട വ്യക്തികളും രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ തീർത്ത്‌ കേന്ദ്ര സർക്കാർ. രാജ്യ തലസ്ഥാന മേഖലയിലുൾപ്പെടുന്ന നോയിഡയിലെ ചേരികൾ ഇരുമ്പ്‌ ഗ്രില്ലിട്ടശേഷം വലിയ ഷീറ്റുകൾകൊണ്ട്‌ മറച്ചു,” എന്നാണ് പോസ്റ്റുകൾ അവകാശപ്പെടുന്നത്.


Troll Sangh – സംഘി ഫലിതങ്ങൾ എന്ന പേജിൽ മീം രൂപത്തിൽ ഷെയർ ചെയ്ത പോസ്റ്റിന് 63 ഷെയറുകൾ ഉണ്ടായിരുന്നു.

Troll Sangh - സംഘി ഫലിതങ്ങൾ's post
Troll Sangh – സംഘി ഫലിതങ്ങൾ’s post

CPI-M Nemom AC എന്ന പേജിൽ നിന്നും 37 പേർ ഫോട്ടോ ഷെയർ ചെയ്തിരുന്നു.

CPI-M Nemom AC's Post
CPI-M Nemom AC’s Post

സിപിഐ മുഖപത്രമായ ജനയുഗത്തിൻ്റെ പേജിലും ഈ ഫോട്ടോ കൊടുത്തിട്ടുണ്ട്.

Janayugom Online's Post
Janayugom Online’s Post


ഇവിടെ വായിക്കുക:Fact Check: കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി വോട്ട് ചോദിച്ചോ?

 ജി20 ഉച്ചകോടി

ഉക്രെയ്‌നിലെ യുദ്ധത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ നില നിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ, ലോകത്തിൽ പ്രതിസന്ധികൾ സൃഷ്‌ടിക്കുന്ന  ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനായി ഗ്രൂപ്പ്  ഓഫ് 20 (ജി20) എന്നറിയപ്പെടുന്ന ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ നേതാക്കൾ ഈ ശനിയാഴ്ച ഇന്ത്യയുടെ തലസ്ഥാനത്ത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും.

Fact Check/Verification

ഞങ്ങൾ ആദ്യം ശ്രദ്ധിച്ചത് വൈറലായ ചിത്രത്തിലെ ഒരു ബാനറിൽ, “മുംബൈ ജി20 പ്രതിനിധികളെ സ്വാഗതം ചെയ്യുന്നു”,എന്ന് എഴുതിയിരിക്കുന്നതാണ്. ഇത് ഞങ്ങളിൽ സംശയങ്ങൾ ഉണ്ടാക്കി.

Photo going viral in social media
Photo going viral in social media

തുടർന്ന് ഞങ്ങൾചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അത് ഞങ്ങളെ 2023 ജൂൺ 7-ൽ Deccan Herald കൊടുത്ത ഒരു ലേഖനത്തിലേക്ക് നയിച്ചു. ലേഖനത്തിനൊപ്പം കൊടുത്തിട്ടുള്ള പിടിഐക്ക് ക്രെഡിറ്റ് നൽകിയ ഫോട്ടോയുടെ അടിക്കുറിപ്പ്  ഇങ്ങനെയാണ്. “ജി 30 ഉച്ചകോടി നടക്കുന്ന മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ ജോഗേശ്വരി ചേരിക്ക് പുറത്ത് നിരവധി  പച്ച തുണി മറകൾ സ്ഥാപിച്ചു.” അടുത്തിടെ ദില്ലിയിൽ എടുത്ത ഫോട്ടോയല്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

Screenshot from Deccan Chronicle
Screenshot from Deccan Chronicle’s report

കൂടുതൽ അന്വേഷണം ഞങ്ങളെ നയിച്ചത് 2022 ഡിസംബർ 16-ലെ Gujarati Middayയുടെ ഒരു ലേഖനത്തിലേക്കാണ്. “വെസ്റ്റേൺ എക്‌സ്‌പ്രസ് ഹൈവേയിലെ ജോഗേശ്വരിയിലെ ഹൈവേയോട് ചേർന്നുള്ള ചേരി പച്ച തുണികൊണ്ട് മൂടിയിരിക്കുകയാണ്. മുംബൈയിൽ ജി20 ഡെവലപ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം, പ്രതിനിധി സംഘം ബോറിവാലിയിലെ ദേശീയ ഉദ്യാനം സന്ദർശിക്കും,” ലേഖനം പറയുന്നു.

Screen shot of Gujarati Mididay
Screen shot of Gujarati Mididays report

2022 ഡിസംബർ 15-ന് മുംബൈയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വെസ്റ്റേൺ എക്‌സ്‌പ്രസ് ഹൈവേയിലെ ജോഗേശ്വരി ചേരിയുടെ ദൃശ്യം മറയ്ക്കാൻ പച്ച തിരശ്ശീലകൾ ഇട്ടിരിക്കുന്നതായി Hindustan Timesന്റെ ഒരു ലേഖനത്തിൽ പറയുന്നു. അതിലും സമാനമായ ഒരു ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്.” ഫോട്ടോ എടുത്തത് 2022 ഡിസംബറിൽ ആണെന്ന് ഇത് സൂചിപ്പിക്കുന്നു.

Screen shot from Hindustan Times
Screen shot from Hindustan Times’s Report

ഇത് സൂചനയായി സ്വീകരിച്ച് ഒരു കീവേഡ് സേർച്ച് നടത്തിയപ്പോൾ, ഞങ്ങൾക്ക്2022 ഡിസംബർ 15-ലെ ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ കിട്ടി. “നഗരം [മുംബൈ] G20 രാജ്യങ്ങളുടെ ഒരു മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നുവെന്ന് റിപോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

“ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിലുള്ള ഡെവലപ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ (ഡിഡബ്ല്യുജി) ആദ്യ മീറ്റിംങിനാണ് മുംബൈ ആതിഥേയത്വം വഹിക്കുന്നത്. പ്രതിനിധികൾ എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, മുംബൈയിലെ പ്രാദേശിക ഭരണകൂടം വെള്ള കർട്ടനുകൾ, പച്ച വലകൾ, ഉച്ചകോടിയുടെ പരസ്യങ്ങളുള്ള ബോർഡുകൾ എന്നിവ കൊണ്ട് നഗരത്തിന്റെ പകുതി മറച്ചു. അതിനെ തുടർന്ന് പലരും സോഷ്യൽ മീഡിയയിൽ സ്വന്തം കഴിവുകേട് മറയ്ക്കാൻ ശ്രമിക്കുന്ന അധികാരികളെ വിമർശിച്ചു,” 2022 ഡിസംബർ 15 ലെ Mashable India report, റിപ്പോർട്ട് പറയുന്നു.

വൈറലായ ചിത്രം ഡൽഹിയിൽ നിന്നുള്ളതല്ല, മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോയാണെന്ന് സ്ഥിരീകരിക്കുന്ന 2023 സെപ്‌റ്റംബർ 5-ലെ PIB Fact Checkന്റെ ട്വീറ്റും ഞങ്ങൾ കണ്ടു.

 PIB Fact Check’s tweet


ഇവിടെ വായിക്കുക:Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്

Conclusion

2022 ഡിസംബറിൽ നടന്ന ജി20 പരിപാടിയ്‌ക്കിടയിൽ എടുത്ത മുംബൈ ചേരികളുടെ ഫോട്ടോയാണ്  ന്യൂ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി പങ്കിട്ടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result: Missing Context

ഇവിടെ വായിക്കുക:Fact Check: വൈറലായ ഭൂമിയുടെ ദൃശ്യങ്ങൾ ചന്ദ്രയാനിൽ നിന്നുള്ളതല്ല 

Sources
Gujarati Mid-day report, December 16, 2022
Tweet, PIB Fact Check, September 5, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular