Sunday, April 13, 2025

Fact Check

Fact Check: തെരുവുനായ്ക്കളെ കൊല്ലാം എന്ന് സുപ്രീം കോടതി പറഞ്ഞോ?

Written By Sabloo Thomas
Aug 28, 2024
banner_image

Claim
തെരുവുനായ്ക്കളെ കൊല്ലാം എന്ന് സുപ്രീം കോടതി പറഞ്ഞോ?എന്ന് സുപ്രീം കോടതി ഉത്തരവിട്ടു എന്ന മീഡിയവണിന്റെ ന്യൂസ്‌കാർഡ്.

Fact
ന്യൂസ്‌കാർഡ് സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി തെറ്റിദ്ധാരണ പരത്തും വിധമാണ് പ്രചരിപ്പിക്കുന്നത് എന്ന് മീഡിയവൺ വ്യക്തമാക്കിയിട്ടുണ്ട്.

തെരുവുനായക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു എന്ന മീഡിയവണ്‍ ചാനലിന്‍റെ ഒരു ന്യൂസ് കാര്‍ഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

 ഇവിടെ വായിക്കുക: Fact Check: ശാന്തിവിള ദിനേശൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയോ?

Fact Check/Verification

ഞങ്ങൾ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, Sunny Joseph എന്ന പ്രൊഫൈൽ 2022 സെപ്റ്റംബർ 17 ന് ഷെയർ ചെയ്ത ഇതേ കാർഡ് കിട്ടി.

Sunny Joseph's Post
Sunny Josephs Post

കൂടുതൽ തിരച്ചിലിൽ ഈ കാർഡ് വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട് 2022 സെപ്റ്റംബർ 19ന് മീഡിയവൺ അവരുടെ വെബ്‌സൈറ്റിൽ കൊടുത്ത വാർത്ത കിട്ടി. “തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സോഷ്യൽമീഡിയ പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയവൺ,” എന്ന തലക്കെട്ടിലാണ് വാർത്ത.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ മീഡിയവൺ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ കാർഡ് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്റ്  മാനേജ്മെന്റ് അറിയിച്ചു. 2015ലെ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ കാർഡാണ് പുതിയതെന്ന രീതിയിൽ അവതരിപ്പിക്കുന്നത്,” എന്നാണ് ആ വാർത്ത.

“2015 സെപ്റ്റംബറിലാണ് അപകടകാരികളായ തെരുവുനായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്ന് കോടതി ഉത്തരവിട്ടിരുന്നത്. പേവിഷബാധയുള്ള നായ്ക്കളെ നിയമപ്രകാരം കൊല്ലാമെന്നായിരുന്നു ഉത്തരവ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ ഹർജിയിലായിരുന്നു ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീർത്തി സിങ് എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യ ജീവനെക്കാൾ പ്രധാനമല്ല നായക്കളുടെ ജീവനെന്നും കോടതി നിരീക്ഷിച്ചിരുന്നു,” വാർത്ത പറയുന്നു.

“എന്നാൽ, നായ്ക്കൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് പിന്നീട് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടു. സമൂഹത്തിനു ഭീഷണിയാകുന്ന നായ്ക്കളെ മാത്രമേ കൊല്ലാൻ പാടുള്ളൂവെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എല്ലാ തെരുവുനായ്ക്കളെയും കൊല്ലാൻ അനുമതി തേടിയുള്ള ഹർജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട് വാർത്ത പറയുന്നു.

News report in Mediaone website
News report in Mediaone website

തുടർന്നുള്ള തിരച്ചലിൽ,2015 സെപ്റ്റംബർ 18ൽ മീഡിയവൺ കൊടുത്ത തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതിയെന്ന ന്യൂസ്‌കാർഡ് കിട്ടി.

“തെരുവ് നായ്ക്കളെ വിവേചനരഹിതമായി കൊല്ലരുത്, ഏത് നടപടിയും നിയമം പാലിക്കണം: സുപ്രീം കോടതി” എന്ന് പറയുന്ന ജൂലൈ 18, 2024ലെ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയും ഞങ്ങൾക്ക് കിട്ടി. തെരുവുനായ്ക്കളെ കൊല്ലണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട് എന്ന് ഞങ്ങൾക്ക് ബോധ്യമായി.

News report on Indian Expres
News report on Indian Express


 ഇവിടെ വായിക്കുക: Fact Check: നിർഭയ കേസിൽ വിട്ടയക്കപ്പെട്ട പ്രതിയല്ല ഫോട്ടോയിൽ

Conclusion

2015ലെ മീഡിയവൺ ന്യൂസ്‌കാർഡ്  അടർത്തി മാറ്റി തെറ്റിദ്ധാരണ പരത്തും വിധമാണ് പ്രചരിപ്പിക്കുന്നത് എന്ന്  മീഡിയവൺ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2015ൽ  പേവിഷബാധയേറ്റ കൊല്ലാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. അതെ കുറിച്ച് അന്ന് നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിക്കുന്നത്.

Result: Missing Context


ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രമല്ലിത് 

Sources
News report in Mediaone website on September 19.2022
News report on Indian Express website on July 18, 2024
Facebook post by Mediaone on September 18,2015


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,713

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.