Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ ബിജെപിയുടെ രാജ്യസഭാ എം പിയായ സുരേഷ് ഗോപി പിന്തുണച്ചതായി ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കിരണിനെ ജോലിയിൽ തിരിച്ചെടുക്കട്ടെ… കൊലക്കേസ് പ്രതിയെ പിന്തുണച്ച് സുരേഷ് ഗോപി…എന്ന് എഴുതിയ ഒരു പോസ്റ്ററാണ് ഫേസ്ബുക്കിൽ വൈറലാവുന്നത്.
RedArmy Nileshwar എന്ന പേരിലുള്ള ഒരു പ്രൊഫൈലിൽ നിന്നും ഷെയർ ചെയ്യപ്പെട്ട പോസ്റ്ററിന് ഞങ്ങൾ പരിശോദിക്കുമ്പോൾ 117 ഷെയറുകൾ ഉണ്ടായിരുന്നു.
വിസ്മയ കേസ് പ്രതി എസ് കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച വാർത്തയ്ക്ക് പിന്നാലെയാണ് ഈ ഫോട്ടോ ഫേസ്ബുക്കിൽ വൈറലായത്. നിരവധി പ്രൊഫൈലുകളിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്.
ക്രൗഡ് ടാങ്കിൽ എന്ന ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നിരവധി പേരാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്തതായി കണ്ടത്.
എന്താണ് കിരൺ കുമാറിനെതിരെയുള്ള MVD നടപടി?
സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യയായ വിസ്മയ ആത്മഹത്യ ചെയ്തുവെന്ന ആരോപണത്തെ തുർടന്നുള്ള കേസിലാണ് കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഇത് ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍കുമാര്‍. കിരണിനെതിരായ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍ സര്‍വീസ് റൂള്‍ ചട്ടം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കഴിഞ്ഞ ജൂണ്‍ 21നാണ് കിരണിന്റെ ഭാര്യ കൊല്ലം സ്വദേശിനി വിസ്മയയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Fact Check/Verification
കിരൺ കുമാറിനെ പിരിച്ചു വിട്ടതിനു ശേഷം, അതിനെ കുറിച്ച് പബ്ലിക് പ്ലാറ്റഫോമിൽ സുരേഷ് ഗോപി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ ഗൂഗിളിൽ സേർച്ച് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വാർത്തയുടെ ലിങ്ക് കിട്ടി.
അതിൽ സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്:
ലോകം മുഴുവനുള്ള മലയാളികള്‍ക്ക്, വിസ്മയയ്ക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നവര്‍ക്ക് ഇതൊരു സാന്ത്വനമാണ്.
ഇതൊന്നും സന്തോഷിക്കാനുള്ള മുഹൂര്‍ത്തമല്ല. ഒരാളെ പണിയില്‍ നിന്ന് പറഞ്ഞയയ്ക്കുമ്പോള്‍ അത് അയാളെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത് എന്നതും നമ്മുടെ വേദന ആയിരിക്കണം.
പക്ഷേ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അനുയോജ്യമാണ്. ആദ്യംതന്നെ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെയും ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമൊക്കെ അഭിനന്ദിക്കുകയാണ്.
തുടർന്ന് ഞങ്ങൾ സുരേഷ് ഗോപിയെ നേരിട്ട് വിളിച്ചു. അദ്ദേഹം പറഞ്ഞു. എനിക്ക് പറയാനുള്ളത് ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞിട്ടുണ്ട്.
അത് വളരെ വ്യക്തമാണ്.കൂടുതൽ ഒരു വിശദീകരണത്തിന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല, സുരേഷ് ഗോപി, പറഞ്ഞു.
വായിക്കുക: നീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്
Conclusion
വിസ്മയയുടെ ഭർത്താവിനെ പിരിച്ചു വിട്ട നടപടിയിൽ മോട്ടോർ വാഹന വകുപ്പിനെയും മന്ത്രിയെയും സുരേഷ് ഗോപി അഭിനന്ദിക്കുകയാണ് ചെയ്തത്. അത് കൊണ്ട് കിരൺ കുമാറിനെ അദ്ദേഹം പിന്തുണച്ചുവെന്ന വാർത്ത ശരിയല്ല.
Result: False
Sources
Suresh Gopi’s Comment in Asianet News
Telephone conversation with Suresh Gopi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.