Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
നാളികേര വികസന ബോർഡ് എന്ന് മലയാളത്തിൽ അറിയപ്പെടുന്ന Coconut Development Boardന്റെ (CDB) വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ പിണറായി സർക്കാർ നിയമിച്ചുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Haritham Perassannur എന്ന പേജിൽ നിന്നാണ് ഈ പോസ്റ്റ് ആദ്യം വരുന്നത്. ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ നാരായണൻ മാസ്റ്ററെ നിയമനത്തിൽ അഭിനന്ദിച്ചു കൊണ്ടിട്ട പോസ്റ്റ് സ്ക്രീൻ ഷോട്ട് എടുത്താണ് Haritham Perassannur ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
“2014 നിയമസഭ ഇലക്ഷനിൽ താനൂരിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയെ പിണറായിയുടെ സർക്കാർ നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ ആയി നിയമിച്ചു. ചുവപ്പ് നിരച്ചു കാവിയായി.” എന്നാണ് പോസ്റ്റ്. അതിനു ഞങ്ങൾ കാണുമ്പോൾ 35 ഷെയറുകൾ ഉണ്ടായിരുന്നു.
തുടർന്ന്,പോരാളി വാസു എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഷെയർ ചെയ്തു.ഞങ്ങൾ കാണുമ്പോൾ അതിനു 124 ഷെയറുകൾ ഉണ്ടായിരുന്നു.
Factcheck/Verification
നാളികേര വികസനബോർഡ് വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ നിയമിച്ചതിനു ആശംസകൾ അർപ്പിച്ചു കൊണ്ട് ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
K Surendran’s Facebook Post
തുടർന്ന്, ഞങ്ങൾ നാളികേര വികസന ബോർഡ് കേരളാ സർക്കാർ സ്ഥാപനമാണോ എന്ന് പരിശോധിച്ചു.
അവരുടെ വെബ്‌സൈറ്റിലെ വിവരണം അനുസരിച്ചു,”നാളികേര വികസന ബോർഡ്, രാജ്യത്തെ നാളികേര കൃഷിയുടെയും വ്യവസായത്തിന്റെയും സംയോജിത വികസനത്തിനായി, ഉൽപ്പാദന വർദ്ധനയിലും ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഇന്ത്യാ ഗവൺമെന്റിന്റെ കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ നിയമാനുസൃതമായി സ്ഥാപിതമായ ഒരു സ്ഥാപനമാണ്.”
കൂടുതൽ വ്യക്തതയ്‌ക്കായി ഞങ്ങൾ ബിജെപി സംസ്‌ഥാന വക്താവ് സന്ദീപ് വാചസ്പതിയെ വിളിച്ചു, അദ്ദേഹം പറഞ്ഞത്, നാളികേര വികസന കോർപ്പറേഷൻ കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്ഥാപനം ആണ് എന്നും കേന്ദ്രമാണ് നാരായണൻ മാസ്റ്ററെ വൈസ് ചെയർമാനായി നിയമിച്ചത് എന്നുമാണ്.
Conclusion
നാളികേര വികസന ബോർഡ് കേന്ദ്ര സർക്കാർ സ്ഥാപനമാണ്. അതിലാണ് നാരായണൻ മാസ്റ്റർ വൈസ് ചെയർമാനായി നിയമിതനായത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
വായിക്കാം:ബംഗ്ലാദേശികളും റോഹിൻഗ്യകളും പ്രകടനം നടത്തുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2019 ലേത്
Result:Misleading Content/Partly False
Our Sources
Telephone conversation with BJP state spokesman Sandeep Vachaspathi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.