Monday, November 25, 2024
Monday, November 25, 2024

HomeFact Checkമാർക്സിസത്തിനെതിരെ ജോയ് മാത്യു നടത്തിയ പ്രസ്‍താവന എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റർ വ്യാജം

മാർക്സിസത്തിനെതിരെ ജോയ് മാത്യു നടത്തിയ പ്രസ്‍താവന എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റർ വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നടനും സംവിധായകനുമായ  ജോയ് മാത്യുവിന്റെ പ്രസ്താവന  എന്ന തരത്തിൽ മാർക്സിസത്തിനെതിരെ ഒരു  പോസ്റ്റർ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പണത്തോടുള്ള ആർത്തിയും ജോലി ചെയ്തു ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാർക്‌സിസ്റ്റുകാരനാക്കുന്നത് എന്നദ്ദേഹം പറഞ്ഞതായാണ് പ്രചാരണം.

മുൻപ് സിപിഎമ്മിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇത്തരം പ്രചാരണത്തിന്  കാരണം എന്ന് കരുതാം. കർണാടക, തമിഴ്‌നാട് അതിർത്തിയിലുള്ള മലപ്പുറത്തെ നിലമ്പൂർ വനത്തിനുള്ളിൽ വെടിവെപ്പിൽ ഒരു സ്ത്രീ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഏറ്റുമുട്ടലിന്റെ പോലീസ് പതിപ്പിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന സംശയം മുൻപ് അദ്ദേഹം പങ്കുവെച്ചിരുന്നു. “ഞാൻ ഒരു മാവോയിസ്റ്റല്ല. എന്നാൽ പോലീസ് ഏറ്റുമുട്ടൽ കഥയെ സംശയത്തോടെയാണ് ഞാൻ കാണുന്നത്,” അദ്ദേഹം എഴുതി.

പൗരത്വഭേതഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലും പ്രതികരണവുമായി അദ്ദേഹം  എത്തിയിരുന്നു. ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടുമ്പോള്‍ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താല്‍ കൈവിലങ്ങ് ഉറപ്പാണെന്ന്  ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് രണ്ടു വിദ്യാർഥികൾക്കെതിരെ മാവോയിസ്റ്റ് ആരോപണം ഉയർന്നതിനെ തുടർന്ന് പോലീസ് യുഎപിഎ ചാർത്തിയപ്പോൾ അതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഇത്തരം ഒരു പശ്ചാത്തലം അദ്ദേഹത്തിനുള്ളത് കൊണ്ട് തന്നെ പലരും അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ സത്യമാണ് എന്ന് വിശ്വസിച്ചു.

Satheesan Kg എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 502 ഷെയറുകൾ ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

ഞങ്ങളുടെ പരിശോധനയിൽ, Mahesh Warrier എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 51 ഷെയറുകൾ കണ്ടു.

പ്രജാപതി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങളുടെ പരിശോധനയിൽ 43 ഷെയറുകൾ കണ്ടു.

Factcheck/ Verification

ഈ പോസ്റ്റർ പങ്കിട്ട ഒരു പോസ്റ്റിനു താഴെ Rahul S Menon എന്ന ആൾ ഈ പോസ്റ്റർ വ്യജമാണ് എന്ന് പറയുന്ന ജോയ് മാത്യുവിന്റെ പോസ്റ്റ് കമന്റായി ഷെയർ ചെയ്തത് പരിശോധനയിൽ കണ്ടു.

Eahul S Menon’s Comment in Mahesh Warrier’s Post

തുടർന്ന് അദ്ദേഹം മാർക്സിസത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ എന്നറിയാൻ ഇൻറർനെറ്റിൽ കീ  വേർഡ് സേർച്ച് ചെയ്തു. അങ്ങനെ ഒരു പ്രസ്താവന കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഈ പോസ്റ്റർ വ്യാജമാണ് എന്ന് പറയുന്ന  അദ്ദേഹത്തിന്റെ  പോസ്റ്റ് കണ്ടു.

Joy Mathew’s Post

ആ പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: “അടുത്ത ദിവസങ്ങളിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റർ കണ്ടു.
മാർക്സിസത്തെക്കുറിച്ചു ഞാൻ പറഞ്ഞതായി ഏതോ തിരുമണ്ടൻ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.മാർക്സിസം ഒരു ഫിലോസഫിയാണ്;ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തിൽ പാളിച്ചകൾ പറ്റാം. പക്ഷേ അതിനേക്കാൾ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവിൽ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാൻ പോലും മടിക്കാത്തവർക്ക് പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങൾക്ക് തോന്നിയത് പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവിൽ വേണ്ട.”

തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിനെതിരെ നടൻ പ്രതികരിച്ചതിന് കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ്  വാർത്തയും കീ വേർഡ് സെർച്ചിൽ  ഞങ്ങൾ കണ്ടെത്തി.

Screenshot of Asuanet New’s News

Conclusion

പണത്തോടുള്ള ആർത്തിയും ജോലി ചെയ്ത ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാർക്്‌സിസ്റ്റുകാരനാക്കുന്നത് എന്ന് നടൻ ജോയ് മാത്യുവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്, എന്ന്ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

വായിക്കാം: ഹിജാബ് ധരിച്ച സ്ത്രീകളുടെ ദേഹത്ത് വെള്ളം ഒഴിക്കുന്ന  വൈറൽ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ്

Our Sources

Joy Mathew’s Facebook Post

Asianet news

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular