Sunday, November 24, 2024
Sunday, November 24, 2024

HomeFact Checkശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി: രാജപക്‌സെയുടെ മകന്റെ ആഡംബര കാർ കത്തിച്ചുവെന്ന പ്രചാരണത്തിന്റെ വാസ്തവമെന്താണ്?

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി: രാജപക്‌സെയുടെ മകന്റെ ആഡംബര കാർ കത്തിച്ചുവെന്ന പ്രചാരണത്തിന്റെ വാസ്തവമെന്താണ്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഞങ്ങളുടെ ഈ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വേണ്ടി പങ്കജ് മേനോനാണ്  ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത്. അത് ഇവിടെ വായിക്കാം.)

ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ദ്വീപ് രാഷ്ട്രത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന തീവെപ്പിന്റെയും ആക്രമണങ്ങളുടെയും സ്ഥിരീകരിക്കാത്ത വീഡിയോകളാൽ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ലംബോർഗിനികളും ലിമോസിനും ഉൾപ്പെടെ പാർക്ക് ചെയ്‌തിരിക്കുന്ന ഒരു കൂട്ടം ആഡംബര കാറുകൾ അഗ്നിക്കിരയാക്കുന്നത് കാണിക്കുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. തീയിട്ട ഈ ആഡംബര കാറുകൾ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകന്റെതാണെന്നാണ് വീഡിയോ ഷെയർ ചെയ്യുന്നവർ ആരോപിക്കുന്നത്. ന്യൂസ്‌ചെക്കർ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി.

Zain Abid  എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 495 ഷെയറുകൾ ഉണ്ടായിരുന്നു.

Zain Abid‘s Post 

ഞങ്ങൾ കാണുമ്പോൾ Vinod Asramam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 41 ഷെയറുകൾ ഉണ്ടായിരുന്നു.

 Vinod Asramam‘s Post

Baiju Pillai എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ കാണുമ്പോൾ അതിനു 35 ഷെയറുകൾ ഉണ്ടായിരുന്നു.

Baiju Pillai‘s Post

ഇംഗ്ലീഷിലും ഈ പോസ്റ്റ് ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ട്വിറ്റർ ഉപയോക്താവായ  @JsPalani യുടെ പോസ്റ്റ് 10,000 പേർ റീട്വീറ്റ് ചെയ്തിരുന്നു. ആ പോസ്റ്റിന് 16,000 ലൈക്കുകൾ ലഭിക്കുകയും ചെയ്തു.

JsPalani’s Tweet

ശ്രീലങ്കയുടെ ഏറ്റവും ഭീകരമായ  സാമ്പത്തിക പ്രതിസന്ധി

രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ മേയ് ഒൻപതിന്  രാജിവച്ചു. ഭരണപക്ഷത്തെ അനുകൂലിക്കുന്നവരും സർക്കാർ വിരുദ്ധ സമരക്കാരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് നടപടി. പുതിയ പ്രധാനമന്ത്രിയായി പിന്നീട് റനിൽ റനിൽ വിക്രമസിംഗെ ചുമതലയേറ്റു. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തിൽ  ആ രാജ്യത്തിന്റെ വിദേശ കരുതൽ ധന ശേഖരം,  ഇന്ധനം, മരുന്നുകൾ, ഭക്ഷണം, എൽപിജി തുടങ്ങിയ അവശ്യസാധനങ്ങൾ ഒരു മാസത്തേക്ക് ഉറപ്പ് വരുത്താൻ പോലും പര്യാപ്തമല്ല. അതിനൊപ്പം,അധികാരത്തിനും  ജനസ്വാധീനം ഉറപ്പിക്കാനുമായി രാഷ്ട്രീയ പ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുന്നു.

Fact check/ Verification 

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന  വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ന്യൂസ്‌ചെക്കർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ‘രാജപക്ഷ’, ‘മകൻ’, ‘കാറുകൾ കത്തിച്ചു’ എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സെർച്ച് നടത്തി .നിരവധി ആഡംബര കാറുകൾ കത്തുന്നത്  കാണിക്കുന്ന, വൈറൽ വീഡിയോയോട് സാമ്യമുള്ള നിരവധി വീഡിയോകൾ കാണാനിടയായി. 
JsPalaniയുടെ വീഡിയോയുടെ കമന്റ് സെക്ഷൻ സ്കാൻ ചെയ്തപ്പോൾ, നിരവധി ഉപയോക്താക്കൾ  ശ്രീലങ്കയിലെ അവെൻറ ഗാർഡൻസ് ഹോട്ടലിൽ നിന്നുള്ളതാണ്  കാറുകൾ കത്തുന്ന വീഡിയോ എന്ന് വ്യക്തമാക്കിയിരിക്കുന്നത്  ഞങ്ങൾ കണ്ടു.

അവെൻറ ഗാർഡൻ’, ‘കാറുകൾ കത്തിച്ചു’ എന്നീ കീ വേർഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ  സംഭവത്തെ കുറിച്ച് കൃത്യമായ ധാരണ നല്കുന്ന  നിരവധി റിപ്പോർട്ടുകൾ ന്യൂസ്‌ചെക്കർ കണ്ടെത്തി.

ശ്രീലങ്കയിലെ നെഗോമ്പോയിലെ മിരിഗാമ റോഡിലുള്ള അവെൻറ ഗാർഡൻ ഹോട്ടലും പരിസരത്ത് നിന്നിരുന്ന ലംബോർഗിനികൾ ഉൾപ്പെടെയുള്ള ആഡംബര കാറുകളും കത്തിച്ചതായിTheTalksToday.com  എന്ന വെബ്‌സൈറ്റിലെ റിപ്പോർട്ടാണ് ആദ്യം ഞങ്ങളുടെ ശ്രദ്ധയിൽ വന്നത്. ഹോട്ടലിന്റെ ഉടമ സച്ചിത് ഡി സിൽവയാണെന്ന് ലേഖനം വ്യക്തമാക്കുന്നു. സച്ചിത്ത് ഡി സിൽവയെ കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ ഞങ്ങൾ ഇത് ഒരു സൂചനയായി ഉപയോഗിച്ചു തിരച്ചിൽ നടത്തി. അപ്പോൾ  നിരവധി പ്രസക്തമായ വിവരങ്ങൾ ലഭിച്ചു.
ഓസ്‌ട്രേലിയയിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിച്ചതിന് ശേഷം 2016 മുതൽ അവെൻറ ഗ്രൂപ്പിന്റെ ഡയറക്ടറായി എന്നാണ് സച്ചിത് ഡി സിൽവയുടെ ലിങ്ക്ഡ്ഇൻ പേജ് പറയുന്നത്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ അദ്ദേഹം  ഫാൻസി ഓട്ടോമൊബൈലുകളോട്  ഏറെ താൽപര്യമുള്ള വ്യക്തിയാണ് എന്ന് മനസിലായി  വൈറൽ വീഡിയോയിൽ കണ്ട അതേ വാഹനങ്ങളുടെ ചിത്രങ്ങളും  അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം $10 മില്യൺ ആയിരിക്കുമെന്ന് ഓൺലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യം  സ്ഥിരീകരിക്കുന്ന  വിവരങ്ങളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. റിപ്പോർട്ടുകൾ അനുസരിച്ച്, ഒരു ഡ്രാഗ് റേസർ കൂടിയായ ഡി സിൽവ ആഡംബര ജീവിതശൈലി പിന്തുടരുന്ന ഒരു വ്യക്തി കൂടിയാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു.

കൂടാതെ, ന്യൂസ്‌ചെക്കർ യൂട്യൂബിൽ ‘അവെൻറ ഗാർഡൻ’, ‘കാറുകൾ’ എന്നീ കീവേഡുകൾ തിരഞ്ഞപ്പോൾ, വൈറൽ വീഡിയോയിൽ കാണുന്ന അതേ സെറ്റ് കാറുകൾ കാണിക്കുന്ന നിരവധി വീഡിയോകൾ കണ്ടെത്തി.

നിരവധി ഉപയോക്താക്കൾ ഇതേ വൈറലായ വീഡിയോ ഷെയർ ചെയ്യുകയുംഅവെൻറ ഗാർഡൻ ഹോട്ടലിലെ ആഡംബര കാറുകളുടെ ശേഖരമാണെന്ന് അവയെന്ന്  തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

അവെൻറ ഗാർഡൻ ഹോട്ടൽസിന്റെ ഉടമ ഇപ്പോൾ ദ്വീപ് രാഷ്ട്രത്തിൽ അധികാരത്തിലുള്ള  ശ്രീലങ്ക പൊതുജന പെരമുനയെ  (SLPP)   പിന്തുണക്കുന്നയാളാണ് എന്ന് ഒരു  ട്വിറ്റർ ഉപയോക്താവ്  അവകാശപ്പെട്ടുന്നതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.


വായിക്കാം: മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്ന പ്രചരണം തെറ്റ്

Conclusion 

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിൽ അഗ്നിക്കിരയാകുന്ന  വൈറൽ വീഡിയോയിലുള്ള ആഡംബര കാറുകൾ മഹിന്ദ രാജപക്‌സെയുടെ മകന്റേതല്ല, സച്ചിത് ഡി സിൽവയുടെ ഉടമസ്ഥതയിലുള്ള അവെൻറ ഗാർഡൻ ഹോട്ടൽസിന്റെ പരിസരത്ത് നിന്നാണ് ആഡംബര കാറുകൾ അഗ്നിക്കിരയാകുന്ന വീഡിയോ ചിത്രീകരിച്ചത്.

Result: Misleading/Partly False

Our Sources

Report Published By The Talks Today On 10th May 2022.

Tweet From A Handle @Kavinthans On 9th May 2022.

Tweet From A Handle @trendinglanka On 9th May 2022.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular