Saturday, September 21, 2024
Saturday, September 21, 2024

HomeFact Checkസ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ 2015ൽ പാലായ്ക്കടുത്ത്...

സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം എന്ന പേരിൽ ഷെയർ ചെയ്യുന്ന വീഡിയോ 2015ൽ പാലായ്ക്കടുത്ത് തിടനാട്ടിൽ ‍ നടന്ന പരിപാടിയുടേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

“സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണം,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോ എന്നത്തേത് ആണ് എന്ന് പോസ്റ്റുകളിൽ പറഞ്ഞിട്ടില്ല .മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയുക ചെയ്ത പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ വൈറലാവുന്നത്.

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോര്‍ജിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മതസ്പർദ്ദ വളർത്തൽ,മത വികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പി.സി ജോർജ്ജ് ചെയ്തതായി പ്രഥമാ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

”മുസ്ലീം വിഭാഗത്തിലുള്ളവർ നടത്തുന്ന കച്ചവട സ്ഥാപനങ്ങളിൽ പാനീയങ്ങളിൽ വന്ധ്യത വളർത്താനുള്ള മരുന്ന് കലർത്തുന്നുവെന്നും ജനസംഖ്യ വർദ്ധിപ്പിച്ച് മുസ്ലീങ്ങൾ ഇത് അവരുടെ രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു,” എന്നതടക്കമുള്ള പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയത്. 

 ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോര്‍ജ് കൊച്ചിയിലെ വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചതോടെ പി.സി.ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.വെണ്ണല കേസിലും ഹൈക്കോടതി പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പി. സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

ജോർജ്ജിന് നൽകിയ സ്വീകരണം ഇപ്പോൾ നടന്നതാണ് എന്ന് പോസ്റ്റ് പറയുന്നില്ലെങ്കിലും ഈ സാഹചര്യത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത് എന്നത് കൊണ്ട് അത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും.

വിന്നി എന്ന പ്രൊഫൈലിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 222 ഷെയറുകളുണ്ടായിരുന്നു.

വിന്നി‘s Post

 C Rajesh Chakkikavu എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 58 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

 C Rajesh Chakkikavu‘s Post

ADV R MANU എന്ന പ്രൊഫൈലിൽ നിന്നുള്ള ഈ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ  വന്നപ്പോൾ അതിന് 41 ഷെയറുകൾ ഉണ്ടായിരുന്നു.

ADV R MANU‘s Post

Fact Check/Verification

ഞങ്ങൾ വീഡിയോയുടെ ഒരു കീ ഫ്രയിം എടുത്ത് റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി.അപ്പോൾ  മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച  വീഡിയോയുടെ ലിങ്ക്  ഞങ്ങള്‍ക്ക് കിട്ടി. 2015 ഓഗസ്റ്റ് 21 ന് നടന്ന പരിപാടിയുടേതാണ് വീഡിയോ. അന്ന് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണി കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന കാലമാണ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ആ മുന്നണിയുടെ ഭാഗമായിരുന്നു പി സി ജോർജ്ജ്. അതെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണിയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പരാമർശമാണ് കയ്യാങ്കളിക്ക് കാരണമായത്.

Manorama News’s Youtube video

മനോരമ ന്യൂസ് അവരുടെ യുട്യൂബ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന കാപ്‌ഷൻ ഇങ്ങനെയാണ്: കേരള  സർക്കാരിന് നാണക്കേടുണ്ടാക്കുന്ന ഒരു സംഭവത്തിൽ , കോട്ടയത്ത് ഒരു ചടങ്ങിൽ വേദി പങ്കിടുകയായിരുന്ന സംസ്ഥാന ധനമന്ത്രിയും എംഎൽഎയും തമ്മിൽ പൊതുസമൂഹത്തിന് മുന്നിൽ വെച്ച വാക്കേറ്റമുണ്ടായി. പി.സി. ജോർജ് എംഎൽഎ പ്രസംഗത്തിനിടെ സൂചന നൽകിയത് മന്ത്രി കെ.എം. റബ്ബർ വിലയിടിവിന് കാരണക്കാരൻ മാണി എന്ന് പറഞ്ഞതാണ് പ്രകോപനം.

Gopalapillai Thulaseedharan Pillai എന്ന ആൾ ഓഗസ്റ്റ് 23, 2015 ന്  ഷെയർ ചെയ്ത ഒരു വീഡിയോയും ഞങ്ങൾക്ക് കിട്ടി.

Gopalapillai Thulaseedharan Pillai‘s Post

പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്:”കോട്ടയം പാലായ്ക്കടുത്ത് തിടനാട്ടിൽ ‍ കേരളാ കോൺഗ്രസ് നേതാക്കളായ കെ.എം മാണിയും പി.സി ജോര്‍ജ്ജും പങ്കെടുത്ത പരിപാടിയിൽ ‍ ചേരിതിരിഞ്ഞുള്ള കയ്യാങ്കളി നടന്നു.”

ഓഗസ്റ്റ് 22, 2015 ൽ ഈ വിഷയത്തിൽ ഡെക്കാൻ ക്രോണിക്കിൾ കൊടുത്ത ഒരു ലേഖനവും ഞങ്ങൾക്ക് കിട്ടി,

ആ വാർത്ത ഇങ്ങനെ പറയുന്നു: ”ധനമന്ത്രി കെ.എം. മാണിയും ജലവിഭവ മന്ത്രി പി.ജെ. ജോസഫും വെള്ളിയാഴ്ച പാലയ്ക്കടുത്ത് തിടനാട്ടിൽ പങ്കെടുത്ത ചടങ്ങ്  നാടകീയ രംഗങ്ങൾക്കും വാക്കേറ്റത്തിനും സാക്ഷിയായി. കുടുംബശ്രീയുടെ വാർഷികാഘോഷവും ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള ജലനിധി പദ്ധതിയുടെ ഉദ്ഘാടനവും നടന്ന  വേദിയിലാണ് വാക്കേറ്റം ഉണ്ടായത്.

വിമത കേരള കോൺഗ്രസ് (എം) നേതാവ് പി.സി.ജോർജ്ജ്  റബ്ബർ വിലയിടിവിന് മാണി ഉത്തരവാദിയാണെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നിയമനടപടികൾ തുടരുമെന്നും ജോർജ്ജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞതാണ് കൈയാങ്കളിക്ക് കാരണമായത്.”

എംപിമാരായ ആന്റോ ജോസഫ്,ജോയി എബ്രഹാം എന്നിവർ യോഗത്തിൽ സംബന്ധിച്ചതായി ഡെക്കാൻ ക്രോണിക്കിൾ വാർത്ത പറയുന്നു.ഈ വാർത്തയിലെ വിവരങ്ങൾ അനുസരിച്ച്,സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണമല്ല വീഡിയോയിൽ ഉള്ളത്.

Screen grab of Deccan Chronicle’s report

ഓഗസ്റ്റ് 22, 2015 ലെ ഹിന്ദുവും സമാനമായ വാർത്ത കൊടുത്തിട്ടുണ്ട്. ഹിന്ദു വാർത്ത ഇങ്ങനെ പറയുന്നു:”കേരള കോൺഗ്രസിൽ (എം) സസ്‌പെൻഷന്റ് ചെയ്ത മുൻ വൈസ് ചെയർമാൻ പി.സി.ജോർജ്ജ്,  ധനമന്ത്രി കെ.എം. മാണി, ജലസേചന മന്ത്രി പി.ജെ.ജോസഫ്, എന്നീ പാർട്ടിയിലെ മൂന്ന് മുതിർന്ന നേതാക്കളും പങ്കെടുത്ത ചടങ്ങിൽ -ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച തിടനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് വാർഷികം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ഇതേ വേദിയിൽ പഞ്ചായത്ത് ജലനിധി പദ്ധതിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചിരുന്നു. ജോർജ്ജും  ജോസഫും ആന്റോ ആന്റണി എംപിയും ഉൾപ്പെടെയുള്ള അതിഥികൾ പങ്കെടുക്കാൻ എത്തിയപ്പോഴേക്കും വേദിയിൽ മാണിയുടെ നേതൃത്വത്തിൽ  പരിപാടി ആരംഭിച്ചിരുന്നു. തുടർന്ന്  ജോർജ്ജ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ റബ്ബർ സംഭരണ ​​പരിപാടിയിലെ പരാജയത്തിനും ഭൂനികുതി വർദ്ധനയ്ക്കും മാണിയെ വിമർശിച്ചു. ഇതാണ് കയ്യാങ്കളിയ്ക്ക് കാരണമായത്.”

Screen grab of the news report in The Hindu

വായിക്കാം: ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിനൊപ്പമുള്ള അവകാശവാദം തെറ്റ്

Conclusion

ഈ വീഡിയോ,” സ്വന്തം നാട്ടിൽ പി സി ജോർജ്ജിന് കിട്ടിയ സ്വീകരണത്തിന്റേതല്ല,”‘എന്ന് ഞങ്ങളുടെ  അന്വേഷണത്തിൽ മനസിലായി. 2015ൽ പാലായ്ക്കടുത്ത് തിടനാട്ടിൽ ‍ നടന്ന പരിപാടിയുടെ വീഡിയോ ആണത്.

Result: False Context/False

Sources

Youtube video of Manorama news dated  August 21 2015

Facebook post by Gopalapillai Thulaseedharan Pillai on August 23,2015

News report in Deccan Chronicle on August 22,2015

News Report in Th Hindu on August 22, 2015 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular