Friday, November 22, 2024
Friday, November 22, 2024

HomeFact CheckPoliticsഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ എഡിറ്റഡ് ആണ് 

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ എഡിറ്റഡ് ആണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ഫോട്ടോ സമുഹ  മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

Archived link

Fact

പ്രചരിക്കുന്ന ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ സെപ്റ്റംബർ 17, 2022ൽ കേരളാ കൗമുദി ഇംഗ്ലീഷ്‌ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത കിട്ടി.അതിൽ കൊല്ലം ജില്ലയിലെ വള്ളിക്കീഴിലെ ഹരി ടീ ഷോപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്കും ഒപ്പം രാഹുൽ ഗാന്ധി ചായ കുടിക്കുന്ന ഫോട്ടോ കിട്ടി.

Photo appearing in Kaumudi English

രാഹുൽ ഗാന്ധി വള്ളിക്കീഴിലെ ചായക്കടയിൽ കയറിയപ്പോൾ എന്ന പേരിൽ മനോരമയും സെപ്റ്റംബർ 17, 2022 ന് കൂടുതൽ വിശാലമായ ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട്. ഈ ഫോട്ടോയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരെ കാണാം, ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനിടയിൽ ഉള്ളതാണ് ഫോട്ടോ. ആ ഫോട്ടോയിൽ ഒന്നും രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്ന ദൃശ്യമില്ല.

കൗമുദി ഫോട്ടോയും വൈറൽ ഇമേജിൽ ഫോട്ടോയുമായി ഞങ്ങൾ താരതമ്യം ചെയ്തു. അപ്പോൾ വൈറൽ
ഫോട്ടോ എഡിറ്റ് ചെയ്താണ് എന്ന് മനസിലായി. കൗമുദി ഫോട്ടോയിൽ ബീഫ് ഇല്ല. ആ ഫോട്ടോയിൽ ബീഫ് എഡിറ്റ് ചെയ്തു ചേർത്താണ് രാഹുൽ ഗാന്ധി ബീഫ് കഴിക്കുന്നത് എന്ന പേരിൽ  പോസ്റ്റ് സൃഷ്‌ടിച്ചത്‌.

Result: Altered Photo

Sources

Photo appearing in Kerala Kaumudi English on September 17,2022

Photo appearing in Malayala Manorama on September 17,2022

Self Analysis

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular