Monday, November 25, 2024
Monday, November 25, 2024

HomeFact CheckPoliticsഅരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത് 

അരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ വ്യാപകമായി ഷെയറ് ചെയ്യപ്പെടുന്നു. എ​ൽ.​കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എം.എം ജോഷി, രാജ്‌നാഥ് സിംഗ്, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നീ ബിജെപി നേതാക്കളും കിരണ്‍ ബേദി, അന്നാ ഹസാരെ, അരവിന്ദ്  കെജ്‌രിവാൾ എന്നിവരും പങ്കെടുക്കുന്ന  മീറ്റിംഗ് ആണ് ചിത്രത്തിൽ. അതിനൊപ്പം ബാബ രാംദേവിനൊപ്പം  കെജ്‌രിവാൾ നിൽക്കുന്ന മറ്റൊരു ഫോട്ടോയും പോസ്റ്റിലുണ്ട്.

“ഇനിയും ഇവനെ മനസിലാക്കാത്തവർക്ക് വേണ്ടി” എന്ന വാചകം ഫോട്ടോയിൽ സൂപ്പർഇമ്പോസ്‌ ചെയ്‌തിട്ടുണ്ട്. “ഇവനാണ് യഥാർത്ഥ യൂദാസ്. Aap പിടിച്ചുമാറ്റിയ വോട്ടിന്റെ കണക്കെടുപ്പ് ബിജെപി ഓഫീസിൽ,” എന്ന വിവരണത്തോടെയാണ് ഫോട്ടോകൾ. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.

ഞങ്ങൾ കാണുമ്പോൾ Badarudeen Pu എന്ന ഐഡിയിൽ നിന്നും  ഈ ചിത്രങ്ങൾ 93 പേർ ഷെയർ ചെയ്തിരുന്നു.

Badarudeen Pu‘s Post

Haskar Perumballi എന്ന ഐഡിയിൽ നിന്നും 6 ഷെയറുകൾ ആണ് ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നത്.

Haskar Perumballi[‘s Post

Vapputty Kottappuram Thrikkadeeri എന്ന ഐഡിയിൽ നിന്നും 4 പേർ ചിത്രം ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

Vapputty Kottappuram Thrikkadeeri‘s Post

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുനിഞ്ഞു വണങ്ങുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ  കെജ്‌രിവാളിന്റെ മറ്റൊരു ഫോട്ടോ നേരത്തെ ഇതേ പശ്ചാത്തലത്തിൽ  ഫേസ്ബുക്കിൽ വൈറലായിരുന്നു.അത് ഞങ്ങൾ ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്.

Fact check/Verification 

ഞങ്ങള്‍ ആദ്യ ചിത്രം റിവേഴ്‌സ് ഇമേജില്‍ സേർച്ച് ചെയ്തു. അപ്പോൾ MrIndian15 എന്ന ഐഡിയിൽ നിന്നും മാർച്ച് 23 ,2018 ൽ ചെയ്ത ഒരു  ട്വീറ്റ് കണ്ടെത്തി.”Meeting of BJP senior leaders with Shri Anna Hazare and his team at 11, Ashoka Road, New Delhi on July 1, 2011,” എന്നാണ് പടത്തിൽ രേഖപ്പെടുത്തിയിരുന്നത്.

MrIndian15‘s Tweet

Meeting of BJP senior leaders with Shri Anna Hazare and his team at 11, Ashoka Road, New Delhi on July 1, 2011,”  എന്ന് കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഞങ്ങൾക്ക് ജൂലൈ 1,2011ൽ ബിജെപി വെബ്‌സൈറ്റിൽ നിന്ന് അതേ ചിത്രം ലഭിച്ചു. 2011 ജൂലായ് 1-ന് ന്യൂഡൽഹിയിലെ അശോക റോഡിലെ 11-ൽ ശ്രീ അണ്ണാ ഹസാരെയും അദ്ദേഹത്തിന്റെ സംഘവുമായുള്ള ബിജെപി മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ചയുടേതാണ് ഈ പടം എന്ന് അതിൽ നിന്നും മനസ്സിലായി.

Screen shot of BJP website

2011 ജൂലൈ ഒന്നിലെ ഫസ്റ്റ് പോസ്റ്റ് വാർത്ത പറയുന്നത് ലോക്പാല്‍ ബില്ലിന്മേലുള്ള  സര്‍വ കക്ഷി യോഗത്തിനു മുന്നോടിയായിരുന്നു  ചര്‍ച്ച എന്നാണ്. ബാബാരാം ദേവ്, അന്നാ ഹസാരെ, കെജ്‌രിവാൾ എന്നിവർ നിൽക്കുന്ന രണ്ടാമത്തെ ചിത്രവും ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഹിന്ദു പത്രത്തിൽ നിന്നും ജൂൺ 3,2011 ൽ ഈ പടം കണ്ടത്തി.

Screen shot of The Hindu’s news

2011 ജൂൺ 3-ന്, ടീം അണ്ണാ, രാംദേവ് മൻമോഹൻ സിങ്ങിനെ ലക്ഷ്യമിടുന്നുവെന്ന തലക്കെട്ടിൽ വന്ന വാർത്തയ്‌ക്കൊപ്പം ഡെക്കാൻ ഹെറാൾഡ് ഈ ചിത്രം ഉപയോഗിച്ചു.

“അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാംദേവും അണ്ണാ ഹസാരെയും രാജ്യതലസ്ഥാനത്ത് ജന്തർ മന്ദറിന് സമീപമുള്ള പാർലമെന്റ് സ്ട്രീറ്റിൽ ഞായറാഴ്ച നിരാഹാര സമരം നടത്തി. എന്നാൽ ഹാജരായവരുടെ  എണ്ണം സൂചിപ്പിക്കുന്നത്  അഴിമതി വിരുദ്ധ മുന്നണിയുടെ ശക്തി കുറയുന്നവെന്നാണ്,” ഡെക്കാൻ ഹെറാൾഡ് വാർത്ത പറയുന്നു.

“ശക്തമായ ലോക്പാൽ ബില്ലിന്റെ അവതരണം സ്തംഭിപ്പിച്ചതിനും വിദേശത്ത് നിന്നും  കള്ളപ്പണം തിരികെ കൊണ്ടുവരാത്തതിനും  യുപിഎ സർക്കാരിനെയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും ഇരുവരും ആക്രമിച്ചു. എന്നാൽ അവിടെ ആവേശം കണ്ടത്  അണ്ണാ ടീം അംഗം അരവിന്ദ് കെജ്‌രിവാൾ വേദി വിട്ടപ്പോഴും ഒരാളെ ആത്മഹത്യയിൽ നിന്നും പിന്തിരിച്ചപ്പോഴുമാണ്,”ഡെക്കാൻ ഹെറാൾഡ് വാർത്ത പറയുന്നു-

Screen shot of Deccan Herald’s News

പോരെങ്കിൽ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എന്നിവർ മരിച്ചത് 2019ലാണ്. എല്‍.കെ. അധ്വാനി ഇപ്പോൾ സജീവ രാഷ്ട്രീയത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത് പഴയ ചിത്രമാണ് എന്ന് മനസിലാക്കാം. ആം ആദ്മി പാര്‍ട്ടി രൂപികരിക്കുന്നത്  2012 നവംബര്‍ 26നാണ്. ഈ പടം എടുത്തിരിക്കുന്നത് അതിന് മുൻപാണ്. അത് കൊണ്ട് തന്നെ പടത്തിന് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമില്ല.

അരവിന്ദ് കെജ്‌രിവാൾ,കിരൺ ബേദി എന്നിവർ  അന്നാ ഹസാരെ നേതൃത്വം നല്കുന്ന അഴിമതി വിരുദ്ധ സമിതിയിൽ അംഗങ്ങൾ ആയിരുന്നു. ബാബ രാംദേവും അഴിമതി വിരുദ്ധ സമിതിയിൽ അംഗമായിരുന്നു.

വായിക്കുക:ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ 1950 ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്നോ? യാഥാർഥ്യം അറിയുക

Conclusion

അരവിന്ദ് കെജ്‌രിവാൾ  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഈ ചിത്രം ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിനു മുന്നോടിയായുള്ള മീറ്റിംഗിൽ നിന്നുള്ളതാണ്. അത് നടന്നത് 2011ലാണ്. ബാബ രാംദേവുമായുള്ള ചിത്രവും  2011ലേതാണ്. ആം ആദ്മി പാര്‍ട്ടി രൂപികരിക്കുന്നത് 2012 നവംബര്‍ 26നാണ്. അതിനാൽ ഈ പടങ്ങൾക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: False

Sources

Tweet by MrIndian15 on March 23,2018

Photo in BJP website on July 1,2012

Article by Firstpost  on July 1,2011

Photo in The Hindu on June 3,2011

Photo in Deccan Herald on June 3,2011


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular