Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralFact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?

Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

വയനാടിലെ റോഡ് ഷോയിൽ രാഹുലിന്റെ വാഹനത്തിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടുവെന്ന് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

വയനാട്ടിൽനടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടാൻ അനുവദിച്ചില്ലെന്ന വിവാദത്തിന് പിന്നാലെയാണ് ഈ പ്രചരണം.

Sudheer Sudheer's Post
Sudheer Sudheers Post

ഇവിടെ വായിക്കുക: Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?

Fact

ഞങ്ങൾ പ്രചരിക്കുന്ന വിഡിയോയിൽ വൺ മലയാളം എന്ന ഒരു വാട്ടർമാർക്ക് ശ്രദ്ധിച്ചു.

അത് ഒരു സൂചനയായി എടുത്ത് നടത്തിയ കീ വേർഡ് സെർച്ചിൽ വി വൺ മലയാളം എന്ന യൂട്യൂബ് ചാനലിൽ സംഭവത്തിന്റെ ഒരു ദീർഘമായ പതിപ്പ് ഏപ്രിൽ 3 2024ൽ അപ്‌ലോഡ് ചെയ്തത് കിട്ടി. 9.22 മിനിറ്റ് നീളമുള്ള ഈ വീഡിയോയിൽ 3.45 മിനിറ്റ് മുതൽ 4.14 മിനിറ്റ് വരെയുള്ള ഭാഗത്ത് ഉന്തിലും തള്ളിലും തളർന്ന കുഞ്ഞാലികുട്ടിയെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ചേർന്ന് പ്രചരണ വാഹനത്തിൽ നിന്നും താഴേക്ക് ഇറക്കുന്നത് വ്യക്തമായി കാണാം

YouTube video by WE ONE Malayalam

YouTube video by WE ONE Malayalam

രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഏപ്രിൽ 3 2024ന് ഈ സംഭവത്തിന്റെ 1.04 മിനിറ്റ്  ദൈർഘ്യമുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. അതിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഞ്ഞാലിക്കുട്ടിയെ രാഹുൽ അടക്കമുള്ള നേതാക്കൾ വാഹനത്തിൽ നിന്നും താഴെ  ഇറക്കുന്ന ദൃശ്യമുണ്ട്. 

Facebook post by Rahul Gandhi
Facebook post by Rahul Gandhi

 ഇതിൽ നിന്നെല്ലാം വയനാട്ടിൽ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് നേതാവ് പികെ  കുഞ്ഞാലിക്കുട്ടിയെ രാഹുലിന്റെ വാഹനത്തിൽ നിന്നും ഇറക്കി വിട്ടുവെന്ന് പ്രചരണം വ്യാജമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

Result: False

ഇവിടെ വായിക്കുക: Fact Check: അരിക്കൊമ്പമ്പനല്ല എഫ്‌സിഐ ഗോഡൗണ്‍ തകര്‍ക്കുന്ന വീഡിയോയിലുള്ളത്

Sources
YouTube video by WE ONE Malayalam on April 3, 2024
Facebook post by Rahul Gandhi on April 3, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular