Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം 

Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം 

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Claim
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ റെക്കോർഡ് ചെയ്ത ചന്ദ്രയാൻ 3 വിക്ഷേപണം കാണിക്കുന്ന വീഡിയോകൾ.
Fact
യുഎസിലെ ഫ്ലോറിഡയിൽ റോക്കറ്റ് വിക്ഷേപണത്തിന്റെ പഴയ വീഡിയോകൾ.

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ അഭിമാനകരമായ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. അതിന്റെ വിക്ഷേപണത്തിന് ശേഷം, ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമാനത്തിൽ നിന്നും പകർത്തിയ ചന്ദ്രയാൻ 3  ദൃശ്യങ്ങൾ എന്ന പേരിൽ പല വീഡിയോകൾ പങ്കിട്ടു. 

Video 1

വിമാനത്തിലെ ഒരു യാത്രക്കാരൻ പകർത്തിയ റോക്കറ്റ് വിക്ഷേപണത്തിന്റെ ഒരു മിനിറ്റ് പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഒരു യാത്രക്കാരൻ പകർത്തിയ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്നതായി വീഡിയോ പങ്കിടുന്നവർ അവകാശപ്പെട്ടു.

അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

Screenshot of viral videos
Screenshot of viral videos

ഇവിടെ വായിക്കുക:Fact Check: കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷമാണോ?

Fact Check/Verification

വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകളിൽ  Google lens സെർച്ച് നടത്തിയപ്പോൾ, അത് 2022 ഡിസംബർ 17-ന്  Pure Truthന്റെ ഒരു YouTube വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു. “സ്‌പേസ്‌എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ലോഞ്ച് എയറോപ്ലെയ്‌നിൽ നിന്നുള്ള വ്യൂ” എന്നായിരുന്നു ആ വീഡിയോയുടെ അടിക്കുറിപ്പ്.

Screengrab from YouTube video by Pure Truth
Screengrab from YouTube video by Pure Truth

കൂടാതെ, വൈറൽ ഫൂട്ടേജ് ഷെയർ ചെയ്ത പോസ്റ്റുകളുടെ കമന്റ് സെക്ഷൻ സേർച്ച് ചെയ്തപ്പോൾ, “അമേരിക്കയിലെ 39A ലോഞ്ച്പാഡിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ്,” വീഡിയോയിൽ കാണിക്കുന്നതായി ഒരു ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നത് ഞങ്ങൾ കണ്ടു.

Screengrab from Twitter
Screengrab from Twitter

ഇത്  ഒരു  സൂചനയായി എടുത്ത്, ഞങ്ങൾ Google-ൽ “SpaceX Falcon 9”, “Launch”,” “

passenger plane”എന്നീ കീ വേർഡുകൾ ഉപയോഗിച്ച്  സേർച്ച് ചെയ്തു. അത് 2022 ഡിസംബർ 17-ലെ News18ന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് നയിച്ചു. വൈറൽ ഫൂട്ടേജിന്റെ ഒരു ക്ലിപ്പ് ആ പോസ്റ്റിൽ ഉണ്ടായിരുന്നു. പോസ്റ്റ് ഇങ്ങനെ പറയുന്നു, “ഒരു വിമാന യാത്രക്കാരന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 വിക്ഷേപണത്തിന്റെ സ്കൈ ഷോട്ട് പകർത്താൻ കഴിഞ്ഞു. നെറ്റിസൺമാരെ മയക്കുന്ന വീഡിയോ! (sic)”

കൂടാതെ, വൈറൽ വീഡിയോയുടെ സ്‌ക്രീൻഗ്രാബ് ഉൾക്കൊള്ളുന്ന 16, 2022 തീയതിയിലുള്ള The Independentന്റെ,  ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. “വെള്ളിയാഴ്‌ച ഫ്ലോറിഡയിലെ കേപ് കനാവറലിലൂടെ പറക്കുന്ന ഒരു വിമാനത്തിലെ യാത്രക്കാർക്ക് ഒരു സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ മുൻ നിര സീറ്റ്അറിയാതെ  ലഭിച്ചു.” കൂടാതെ, “റോക്കറ്റ് വിക്ഷേപണം ഏത് തീയതിയിലാണ് കണ്ടതെന്ന് വ്യക്തമല്ല,” എന്നും റിപ്പോർട്ട് പറയുന്നു

2022 ഡിസംബർ 15-ലെ ഒരു TikTok പോസ്റ്റും ഞങ്ങൾ കണ്ടെത്തി, അതിൽ ഈ വൈറൽ ഫൂട്ടേജ് കാണാം. “എന്റെ വിമാനം കേപ് കനാവറലിന് മുകളിലൂടെ പറക്കുകയും SpaceX ഫാൽക്കൺ 9 ലോഞ്ച് ഞാൻ ക്യാമറയിൽ പകർത്തുകയും  ചെയ്തു. (sic),”എന്നാണ് അതിൽ പറയുന്നത്.

Screengrab from TikTok
Screengrab from TikTok


തുടർന്ന്, Google Earth Viewൽ  “Launchpad 39A,  Cape Canaveral”  ഞങ്ങൾ തിരഞ്ഞു. റോക്കറ്റ് വിക്ഷേപണത്തിന്റെ കൃത്യമായ സ്ഥലം ജിയോ-ലൊക്കേറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു.

(L-R) Screengrab from Google Earth View and screengrab from viral video
(L-R) Screengrab from Google Earth View and screengrab from viral video

കേപ് കനാവറലിന് വടക്ക്  Floridaയിലെ മെറിറ്റ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യുഎസിന്റെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണമാണ് വീഡിയോ യഥാർത്ഥത്തിൽ കാണിക്കുന്നത്.

Video 2

ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരു റോക്കറ്റ് വിക്ഷേപണത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടിട്ടുണ്ട്. “ചന്ദ്രയാൻ 3ന്റെ മനോഹരമായ കാഴ്ച” കാണിക്കുന്നുവെന്ന,” അവകാശവാദത്തോടെയാണ് ഈ വീഡിയോ പങ്കിട്ടത്.

Screengrab of viral video
Screengrab of viral video

അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.


ഇവിടെ വായിക്കുക:Fact Check: ദേശീയ പാതയുടെ കാസർഗോഡ് റീച്ച് അല്ല ഫോട്ടോയിൽ ഉള്ളത്

Fact Check/Verification

വീഡിയോയുടെ കീഫ്രെയിമുകളിലെ Google lens  സെർച്ച്, 2021 മെയ് 20-ന് Skynews Astronomyയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. “ഒരു വാണിജ്യ വിമാനത്തിലെ കൃത്യമായ നിമിഷത്തിന്റെ പ്രത്യേക കാഴ്ചകിട്ടാൻ ഭാഗ്യമുണ്ടായ  യാത്രക്കാരൻ പകർത്തിയ റോക്കറ്റ് അറ്റ്ലസ് V കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന ദൃശ്യം.” എന്ന അടിക്കുറിപ്പോടെയുള്ള ഫൂട്ടേജ് അതിൽ ഉണ്ടായിരുന്നു.

Screengrab from Facebook post by Skynews Astronomy
Screengrab from Facebook post by Skynews Astronomy

2021 ജൂൺ 10ലെ, വൈറൽ വീഡിയോയുടെ സ്‌നിപ്പെറ്റുകൾ അടങ്ങിയ  Weatherന്റെ  ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. “ഒരു യാത്രക്കാരൻ ഫ്ലോറിഡയിലെ കേപ് കനാവറലിന് മുകളിലൂടെ പറക്കുമ്പോഴാണ് അവിശ്വസനീയമായ ഒരു ദൃശ്യം പകർത്തിയത്,” എന്നാണ് റിപ്പോർട്ട് പറയുന്നത്.

Screengrab from Weather website
Screengrab from Weather website

2021 ജൂൺ 16ലെ Space.comന്റെ ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി, “കൊള്ളാം! ഒരു വിമാനത്തിൽ നിന്ന് കണ്ട അറ്റ്ലസ് വി റോക്കറ്റ് വിക്ഷേപണത്തിന്റെ ഈ വീഡിയോ അതിശയകരമാണ്,” എന്നാണ് റിപ്പോർട്ട് പറയുന്നത്.

വീഡിയോ ശ്രദ്ധാപൂർവം വിശകലനം ചെയ്‌തതിന് ശേഷം, ഇത് യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള റോക്കറ്റ് വിക്ഷേപണമാണിത് കാണിക്കുന്നത് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി. ഈ വസ്തുതാ പരിശോധനയിൽ പൊളിച്ചെഴുതിയ ആദ്യ ഫൂട്ടേജിൽ കാണുന്ന അതേ സ്ഥാനമാണത്.

ഇവിടെ വായിക്കുക:Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല

Conclusion

അതിനാൽ, വിമാന യാത്രക്കാർ പകർത്തിയ ചന്ദ്രയാൻ 3 ന്റെ ലിഫ്റ്റ് ഓഫ് കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോകൾ  യഥാർത്ഥത്തിൽ  യുഎസിലെ റോക്കറ്റ് വിക്ഷേപണങ്ങളുടെ പഴയ വീഡിയോകളാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി.

Result: False

Sources
YouTube Video By Pure Truth, Dated December 17, 2022
Facebook Post By News18, Dated December 17, 2022
TikTok Post, Dated December 15, 2022
Facebook Post By Skynews Astronomy, Dated May 20, 2021
Report By Weather, Dated June 10, 2021
Google Earth View


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Most Popular