Authors
Claim
“എസ്സി/എസ്ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും,” എന്ന് അമിത് ഷാ പറയുന്നതായി, കാണിക്കുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: പര്ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ
Fact
വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അത് 2023 ഏപ്രിൽ 23-ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ഒരു പിടിഐ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. “ബിജെപി വിജയിച്ചാൽ തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കും,” അമിത് ഷാ എന്നാണ് റിപ്പോർട്ട് പറയുന്നത്. വൈറൽ വീഡിയോയിലെ ഒരു കീ ഫ്രെയിം അതിൽ ഉണ്ടായിരുന്നു. “ഞായറാഴ്ച രംഗ റെഡ്ഡിയിലെ ചേവെല്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ. വൈറലായ ദൃശ്യങ്ങളിൽ കാണുന്ന അതേ വസ്ത്രത്തിലാണ് ഷാ.
“തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിൻ്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചെന്നും നിലവിലെ ഭരണം താഴെയിറക്കുന്നതുവരെ ബിജെപിയുടെ പോരാട്ടം അവസാനിക്കില്ലെന്നും കേന്ദ്രമന്ത്രി അമിത് ഷാ ഞായറാഴ്ച പറഞ്ഞു. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്കുള്ള സംവരണം എടുത്തുകളയുമെന്ന് ഷാ പറഞ്ഞതായി,” റിപ്പോർട്ട് പറയുന്നു.
തുടർന്ന് ഞങ്ങൾ YouTube-ൽ “വിജയ് സങ്കൽപ് സഭ,” “ചെവെല്ല,” “അമിത് ഷാ”, “റിസർവേഷൻ” എന്നീ കീവേഡുകൾ ഉപയോഗിച്ച് ഇംഗ്ലീഷിൽ സേർച്ച് ചെയ്തു. അപ്പോൾ 2023 ഏപ്രിൽ 24-ന് HW ന്യൂസ് ഇംഗ്ലീഷിൻ്റെ ഒരു റിപ്പോർട്ട് കിട്ടി. വീഡിയോയിൽ ഏകദേശം 1:30 മിനിറ്റിനുള്ളിൽ, ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ രൂപീകരിച്ചാൽ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ഷാ പറയുന്നത് കേൾക്കാം. “തെലങ്കാനയിലെ എസ്സി/എസ്ടി ,ഒബിസിഎന്നിവരുടെ അവകാശമാണ്, അവർക്ക് ഈ അവകാശം ലഭിക്കും,” എന്ന് അമിത് ഷാ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഷായുടെ പ്രസംഗം 2023 ഏപ്രിൽ 23-ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തു. ഞങ്ങൾ വീഡിയോ പരിശോധിച്ചു. ഷാ തെലങ്കാനയിലെ മുസ്ലീം സംവരണത്തിനെതിരെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
വീഡിയോയുടെ 14:35 മിനിറ്റിൽ, “ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഈ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഞങ്ങൾ അവസാനിപ്പിക്കും. ഈ അവകാശം തെലങ്കാനയിലെ എസ്സി/എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ളതാണ്. അവർക്ക് അത് ലഭിക്കും. ഞങ്ങൾ മുസ്ലീം സംവരണം അവസാനിപ്പിക്കും,” എന്ന് ഷാ പറയുന്നത് ഞങ്ങൾ കേട്ടു.
യൂട്യൂബ് ലൈവ് വീഡിയോയിൽ കാണുന്ന ആഭ്യന്തര മന്ത്രിയുടെ കൈ ചലനങ്ങളും ആംഗ്യങ്ങളും ഭാവങ്ങളും വൈറൽ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എസ്സി/എസ്ടി, ഒബിസി സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നതായി തോന്നിപ്പിക്കുന്നതിനായി ഷായുടെ പ്രസംഗത്തിൽ നിന്നുള്ള ചില സ്നിപ്പെറ്റുകൾ ക്ലിപ്പ് ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ എത്താൻ കഴിയും.
ഈ ഫാക്ട് ചെക്ക് ആദ്യം ചെയ്തത് ഇംഗ്ലീഷിലാണ്. അത് ഇവിടെ വായിക്കാം.
Result: Altered Video
ഇവിടെ വായിക്കുക: Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്കാർഡ് വ്യാജം
Sources
Report By PTI, Dated April 23, 2023
YouTube Video By HW News English, Dated April 24, 2023
YouTube Video By Amit Shah, Dated April 23, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.