Thursday, November 21, 2024
Thursday, November 21, 2024

HomeFact CheckViralFact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്

Fact Check: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നരേന്ദ്ര മോദി അനുകൂല പ്രകടനത്തിന്റെ വീഡിയോ അല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള ആഹ്ളാദ പ്രകടനം.

Fact
2019ൽ അനന്ത്നാഗ് പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപുള്ള പ്രകടനം.

“ഇത് ഇന്ത്യയിൽ അല്ല പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ, അവർ ആഹ്ളാദ പ്രകടനം തുടങ്ങി, ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിലുള്ള സന്തോഷ പ്രകടനം. ഇങ്ങക്ക് ഞമ്മളെ മോദിന്റെ പവ്റ് കാണണോ? കണ്ടോ,” എന്ന വിവരണത്തോടെ ഒരു വീഡിയോ വാട്ട്സപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. 

Request for Fact check we received in our tipline
Request for Fact check we received in our tipline

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ബിജെപി സർക്കാർ വീണ്ടും കേന്ദ്രത്തിൽ സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തിലാണ് പ്രചരണം.

ഇവിടെ വായിക്കുക: Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

Fact Check/Verification

വീഡിയോ ശ്രദ്ധിച്ചപ്പോൾ, ഹിന്ദിയിൽ “സോഫി സാഹബ് കദം ബഢാവോ, ഹം തുംഹാരേ സാഥ് ഹേ; നരേന്ദ്ര ഭായി കദം ബഢാവോ, ഹം തുംഹാരേ സാഥ് ഹേ ,” എന്ന് വിളിക്കുന്നത് കേട്ടു. (സോഫി സർ, മുന്നോട്ട് പോകൂ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്; നരേന്ദ്ര ഭായ് മുന്നോട്ട്, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, എന്ന് പരിഭാഷ). 

‘സോഫി’, ‘ബിജെപി’ എന്നീ വാക്കുകൾ ഉപയോഗിച്ച് ഞങ്ങൾ ഒരു കീ വേറ്റഡ് നടത്തി. ജമ്മു കശ്മീരിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സോഫി യൂസഫിന് വേണ്ടി ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. അത്തരം ഒരു വീഡിയോ, ബിജെപി ജമ്മു ആൻഡ് കാശ്മീർ അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ 2019 മാർച്ച് 31ന്  പോസ്റ്റ് ചെയ്തിട്ടുണ്ട്.

X post by BJP Jammu and Kashmir
X post by BJP Jammu and Kashmir

“മോദി അനന്ത്‌നാഗിൽ,” എന്ന തലക്കെട്ടിലുള്ള ആ വീഡിയോയുടെ വിവരണം ഇങ്ങനെയാണ്, “മുദ്രാവാക്യം വിളികൾക്കിടയിൽ ബിജെപിയുടെ അനന്ത്നാഗ് പാർലമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി ശ്രീ സോഫി യൂസഫ് സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം. അനന്ത്‌നാഗിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.” #PhirEkBaarModiSarkar എന്ന ഹാഷ്ടാഗിലാണ് വീഡിയോ.

അനന്ത്‌നാഗിലെ സ്ഥാനാർത്ഥി സോഫി യൂസഫ് തന്നെ 2019 മാർച്ച് 30ന് ഇതേ ജാഥയുടെ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ്  ചെയ്തിരുന്നു.

X post by Sofi on Yousuf
X post by Sofi on Yousuf 

പഞ്ചാബ് കേസരി ടിവിയുടെ 2019 മാർച്ച് 30ന് പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വീഡിയോയും ഞങ്ങൾ കണ്ടെത്തി. അതിൽ സമാനമായ ഘോഷയാത്ര കാണാം. വൈറലായ വീഡിയോയിൽ കേട്ടതുപോലുള്ള മുദ്രാവാക്യങ്ങൾ ജനക്കൂട്ടം ഉയർത്തുന്നത് ഈ വീഡിയോയിലും കേൾക്കാം. “അനന്ത്‌നാഗിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ ജനങ്ങൾക്കിടയിൽ അത്യധികമായ ആവേശമാണ് കണ്ടത്,” എന്നാണ് ആ വീഡിയോയുടെ വിവരണം.

Youtube Video by Punjab Kesari TV
Youtube Video by Punjab Kesari TV

ഇവിടെ വായിക്കുക:Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?

Conclusion

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ, നടന്ന ആഹ്ളാദ പ്രകടനത്തിന്റേതല്ല, 2019ൽ ജമ്മു കശ്മീരിലെ അനന്ത്നാഗ് പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സോഫി യൂസഫ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപുള്ള പ്രകടനത്തിന്റെ വീഡിയോ ആണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Result: False 

ഇവിടെ വായിക്കുക: Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന്  ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്

Sources
X post by BJP Jammu and Kashmir on March 31, 2019
X post by Sofi Yousuf on March 30,2019
Youtube Video by Punjab Kesari TV  on March 30, 2019

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular