Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralFact Check: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ ആണോ ഇത്?

Fact Check: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ ആണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ. ആയില്യം തിരുനാൾ മഹാരാജാവും പത്നിയുമാണ് ഫോട്ടോയിൽ. 2001 പൊൻപണം, 500 കിന്റൽ കുരുമുളക് എന്നിവ കൈപറ്റിയാണ് ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തത്.
Fact: 1857-ൽ പകർത്തിയ ഉത്രം തിരുനാൾ, വിശാഖം തിരുനാൾ, ഈശ്വര പിള്ള വിചാരിപ്പുകാർ എന്നിവരുടെ  ചിത്രമാണ് കേരളത്തിലെ ആദ്യ ഫോട്ടോ.

കേരളത്തിലെ ആദ്യ ഫോട്ടോ (1960) എന്ന പേരിൽ ഒരു ഫോട്ടോ പ്രചരണത്തിൽ ഉണ്ട്. 

“2001 പൊൻപണം, 500 കിന്റൽ കുരുമുളക് എന്നിവ കൈപറ്റിയാണ് ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തത്,” എന്നും പ്രചരണം ഉണ്ട്. അയില്യം തിരുനാൾ മഹാരാജാവിന്റെയും പത്നിയുടെയുമാണ് ഈ ഫോട്ടോ,” എന്നും വിവരണം പറയുന്നു.

dashamoolammedia എന്ന ഇൻസ്റ്റാഗ്രാം ഐഡി ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 41 k ലൈക്കുകൾ ഉണ്ടായിരുന്നു.

dashamoolammedia's Post
dashamoolammedia’s Post

Fact Check: പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Fact Check/Verification

ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ചരിത്രകാരൻ മനു എസ് പിള്ള ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി. സെപ്റ്റംബർ 20,2021ലാണ് ഈ ചിത്രം മനു എസ് പിള്ള ട്വീറ്റ് ചെയ്തത്. ഈ ചിത്രം അടങ്ങിയ ത്രെഡിലെ വിവരണത്തിൽ അദ്ദേഹം പറയുന്നത്, “ചിത്രത്തിൽ ഉള്ളത് ആയില്യം തിരുനാളും രണ്ടാം ഭാര്യ കല്യാണി അമ്മച്ചിയുമാണ്,” എന്നാണ്. ആയില്യം തിരുനാളിന്റെ ആദ്യ ഭാര്യ ലക്ഷ്മി അതിന് മുൻപേ മരിച്ചു പോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Screen Shot of Manu S Pillai's Tweet
Screen Shot of Manu S Pillai’s Tweet

തിരുവിതാംകൂർ രാജകുടുംബാംഗമായ  ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ‘എ വിഷ്വൽ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ’ എന്ന പുസ്തകത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്,1857-ൽ പകർത്തിയ മറ്റൊരു ചിത്രം ഉണ്ട്. 

തിരുവിതാംകൂറിന്റെ മഹാരാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ, യുവരാജാവ് വിശാഖം തിരുനാൾ രാമവർമ്മ, ഈശ്വര പിള്ള വിചാരിപ്പുകാർ എന്നിവരാണ് ആ ചിത്രത്തിലുള്ളത്.

കൂടുതൽ വിവരങ്ങൾക്കായി ചരിത്രഗവേഷകനായ മലയിൻകീഴ് ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടു. ഈ പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.  

“ഇതിലും പഴയ  മറ്റൊരു ചിത്രം ഉണ്ട്.  ഉത്രം തിരുനാൾ മാർത്താണ്ഡവർമ, യുവരാജാവ് വിശാഖം തിരുനാൾ രാമവർമ്മ, ഈശ്വര പിള്ള വിചാരിപ്പുകാർ എന്നിവരാണ് ആ ഫോട്ടോയിലുള്ളത്. ഫോട്ടോയ്‌ക്കൊപ്പമുള്ള വിവരങ്ങൾ വാസ്തവമല്ലെന്ന്,” അദ്ദേഹം പറഞ്ഞു.

“പോരെങ്കിൽ, കേരളത്തിലെ ആദ്യത്തെ ഫോട്ടോ ഉത്രം തിരുനാൾ മാർത്താണ്ഡവർമ, യുവരാജാവ് വിശാഖം തിരുനാൾ രാമവർമ്മ, ഈശ്വര പിള്ള വിചാരിപ്പുകാർ എന്നിവർ നിൽക്കുന്ന ചിത്രമാണ് എന്നും  ഉറപ്പിക്കാനാവില്ലെന്ന്,”  മലയിൻകീഴ് ഗോപാലകൃഷ്ണൻ പറഞ്ഞു. 

“ഇപ്പോൾ ലഭ്യമായിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്ന ഫോട്ടോ ആണിതെന്ന് മാത്രമേ പറയാനാവൂ, അദ്ദേഹം പറഞ്ഞു.

“2001 പൊൻപണം , 500 കിന്റൽ കുരുമുളക് എന്നിവ കൈപറ്റിയാണ് ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തത് എന്നതിന് ചരിത്രപരമായ തെളിവുകൾ ഇല്ല. എന്നാൽ അത്തരം ഒരു ഭീമമായ തുക ഫോട്ടോഗ്രാഫർ ഫോട്ടോയ്ക്കായി കൈപ്പറ്റാനുള്ള സാധ്യത കുറവാണ്,”അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നും യുറോപ്യന്മാരും മറ്റും അക്കാലത്ത് എടുത്ത ഇപ്പോൾ ലഭ്യമല്ലാത്ത അതിലും പഴയ പടങ്ങളുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല,”അദ്ദേഹം കൂടിചേർത്തു.

ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്‌റു കുടുംബവുമായി ബന്ധമില്ല

Conclusion

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആയില്യം തിരുനാൾ മഹാരാജാവിന്റെയും പത്നിയുടെയും ചിത്രമല്ല കേരളത്തിലെ ആദ്യത്തെ ഫോട്ടോ എന്ന്  ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. പോരെങ്കിൽ പോസ്റ്റിനൊപ്പമുള്ള വിവരണത്തിൽ അവകാശപ്പെടുന്ന ഈ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ വാങ്ങിയ പ്രതിഫലം  സത്യമാവാനുള്ള സാധ്യത കുറവാണെന്നും മനസ്സിലായി.

 Result: Partly False

Sources
Tweet by Manu S Pillai on September 20, 2021
Description from the book ‘A Visual History Of Travancore’
Telephone Conversation with Historia Malayankeezh Gopalakrishnan


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular