Saturday, December 28, 2024
Saturday, December 28, 2024

HomeFact CheckViralFact Check: സന്നദ്ധ പ്രവർത്തക രക്ഷിച്ച  കുട്ടിയുടെ ചിത്രത്തിന്റെ വാസ്തവമിതാണ് 

Fact Check: സന്നദ്ധ പ്രവർത്തക രക്ഷിച്ച  കുട്ടിയുടെ ചിത്രത്തിന്റെ വാസ്തവമിതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
സന്നദ്ധ പ്രവർത്തക ആന്യ റിംഗ്‌ഗ്രെൻ ലവൻ രക്ഷപ്പെടുത്തിയ നൈജീരിയൻ കുട്ടി ഹോപ്പിൻ്റെ ഏറ്റവും പുതിയ ഫോട്ടോ.
Fact
ആദ്യ ഫോട്ടോയിൽ കാണുന്ന ചെറിയ കുട്ടി ഹോപ്പ് ആണ്. രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന കുട്ടി അവനല്ല. 

തെരുവില്‍ വസ്ത്രം പോലുമില്ലാതെ നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയ്ക്ക് ഒരു വിദേശ വനിത വെള്ളം നൽകുന്ന ഒരു ഫോട്ടോയും അതിനൊപ്പം ഒരു യുവാവ് ആ വനിതയോടൊപ്പം നിൽക്കുന്ന ചിത്രവും ചേർത്ത ഒരു കൊളാഷ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.  ലോകം കൈയ്യടിച്ച ആ ഫോട്ടോ അന്നും ഇന്നും എന്ന തലക്കെട്ട് നല്‍കിയാണ് കൊളാഷ് പ്രചരിക്കുന്നത്. രണ്ടു ഫോട്ടോയിലെയും ആളുകൾ ഒന്നാണ് എന്ന സന്ദേശമാണ് പടം കാണുന്നവർക്ക് ലഭിക്കുക.

പത്തനംതിട്ട വിശേഷങ്ങൾ PTA visheshangal's Post
പത്തനംതിട്ട വിശേഷങ്ങൾ PTA visheshangal’s Post

ഇവിടെ വായിക്കുക:Fact Check: നടൻ പ്രേം നസീറിന്റെ മൃതദേഹം പള്ളിയിൽ ഖബറടക്കാൻ അനുവദിച്ചില്ലേ?

Fact Check/Verification

ഞങ്ങൾ ആദ്യം ഒന്നാമത്തെ ചിത്രം ഗൂഗിള്‍ സെര്‍ച്ച് ചെയ്തു. അപ്പോൾ  ഇന്‍റിപെന്‍റന്‍റ് യുകെ ഡിസംബർ 7, 2016ല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഒബാമയെയും പോപ്പ് ഫ്രാന്‍സിസിന്‍റെയും കടത്തി വെട്ടി ലോകത്തിൽ ഏറ്റവും അധികം പ്രോചോദനം നൽകിയ വ്യക്തിയായി ഡെന്‍മാര്‍ക്ക് പൗരത്വമുള്ള സന്നദ്ധ പ്രവര്‍ത്തകയായ ആന്യ  റിങ്ഗ്രന്‍ ലോവന്‍ (Anja Ringgren Lovén) തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് വാർത്ത. വാർത്തയ്‌ക്കൊപ്പം ഇപ്പോൾ വൈറലായിരിക്കുന്ന ചിത്രമുണ്ട്.

News Report by Independent
News Report by Independent 

നൈജീരിയയിലെ പ്രാകൃത അന്ധവിശ്വാസങ്ങള്‍ക്കായി കുട്ടികളെ വിച്ച് കിഡ് ആയി ദുരുപയോഗം ചെയ്യുന്ന സംഘങ്ങളില്‍ നിന്നും ആന്യ റിങ്ഗ്രന്‍ ലോവന്‍ വയസ് മാത്രം പ്രായമുള്ള ഹോപ്പ് എന്ന കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം വെള്ളം നൽകുന്നതാണ് ചിത്രം.

ഏഴ് വർഷം മുമ്പ് ആന്യ  രക്ഷപ്പെടുത്തിയ ചെറിയ കുട്ടി ഹോപ്പിന് ഇപ്പോൾ പത്ത് വയസ്സായി. ഫെബ്രുവരി 8,2023 ഫെബ്രുവരിയിൽ ഹോപ്പിൻ്റെ സമീപകാല ഫോട്ടോ ആന്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അത് ഞങ്ങൾ ഒരു കീവേഡ് സെർച്ചിൽ കണ്ടെത്തി.

Facebook post by Anja Ringgren Lovén on February 8,2023
Facebook post by Anja Ringgren Lovén on February 8,2023

ലാന്‍ഡ് ഓഫ് ഹോപ്പ് എന്ന പേരില്‍ ആന്യ നടത്തുന്ന സന്നദ്ധ സംഘടന ആഫ്രിക്കയില്‍ നിന്നുമുള്ള നിരവധി കുട്ടികളുടെ പുനരധിവാസം ഏറ്റെടുത്തിട്ടുണ്ട്.  ഹോപ്പിനെ പോലെ തന്നെ വെറും ഒന്‍പത് വയസ് പ്രായമുള്ളപ്പോള്‍ ആന്യയുടെ സംരക്ഷണത്തില്‍ വളര്‍ന്ന ആണ്‍കുട്ടിയായ  പ്രിന്‍സ് ആണ് രണ്ടാമത്തെ ഫോട്ടോയിൽ.

ആന്യ  റിങ്ഗ്രന്‍ ലോവന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ 2023 ഏപ്രില്‍ 8ന് പ്രിന്‍സിനെ ഉന്നത വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റിലേക്ക് അയക്കുന്നതിനെ കുറിച്ചുള്ള കുറിപ്പ് ഞങ്ങൾ കണ്ടെത്തിയിരുന്നു. ആ കുറിപ്പിനൊപ്പം പ്രിന്‍സുമായി ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ആ ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കൊളാഷിലെ രണ്ടാമത്തെ ചിത്രം. ചിത്രത്തിലുള്ളത് പ്രിന്‍സാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Facebook post by Anja Ringgren Lovén on April 8,2023
Facebook post by Anja Ringgren Lovén on April 8,2023

ഈ പടം  2023 ഏപ്രില്‍ 8ന് ലാന്‍ഡ് ഓഫ് ഹോപ്പ് അവരുടെ ഫേസ്ബുക്ക് പേജിലും പങ്ക് വെച്ചിട്ടുണ്ട്.

Facebook post by Land of Hope
Facebook post by Land of Hope

ഇവിടെ വായിക്കുക: Fact Check: യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത് വന്നോ

Conclusion

ആദ്യ ഫോട്ടോയിൽ കാണുന്ന ചെറിയ കുട്ടി ആഫ്രിക്കയിൽ നിന്നും സന്നദ്ധ പ്രവർത്തക രക്ഷിച്ച ഹോപ്പ് ആണ്. രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന കുട്ടി അവനല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. 

Result: Missing Context

Sources
News Report by Independent on December 7, 2016
Facebook post by Anja Ringgren Lovén on February 8,2023
Facebook post by Anja Ringgren Lovén on April 8,2023
Facebook post by Land of Hope on April 8, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular