Thursday, July 18, 2024
Thursday, July 18, 2024

HomeFact CheckViralFact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷി.
Fact
 ഇത് ഓസ്‌ട്രേലിയയിൽ കാണുന്ന പക്ഷി.

തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയുടേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട് “തമിഴ്‌നാട്ടിൽ  ഈ പക്ഷിയെ കണ്ടെത്തിയത്. ഇതിന്റെ അന്താരാഷ്ട്ര മൂല്യം ₹ 25,00,000. ഇതിന്റെ വ്യത്യസ്തമായ 20/25 ശബ്ദങ്ങൾ റെക്കോർഡു ചെയ്യാൻ, ഏകദേശം 15 പത്രപ്രവർത്തകർ 62 ദിവസങ്ങൾ ചെലവഴിച്ചു. വോയിസ്‌ ഓവർ എന്ന തെലുങ്ക് ടിവി ചാനലാണ് ഈ വിവരം പുറത്തുവിട്ടത്,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട് എന്നാണ് വിവരണം.  

ഈ ഫോട്ടോ പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our Whatsapp tipline
Request we got in our Whatsapp tipline

ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് പോസ്റ്റുകൾ ഉണ്ട്. P M Sharma എന്ന ഐഡിയിൽ നിന്നുള്ള  പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 41 ഷെയറുകൾ ഉണ്ടായിരുന്നു.

P M Sharma's Post
P M Sharma’s Post

ഇവിടെ വായിക്കുക:Fact Check:മോദിയെ അശ്‌ളീല ആംഗ്യം കാണിക്കുന്ന യുവതിയുടെ ഫോട്ടോ എഡിറ്റഡാണ്

Fact Check/Verification

വീഡിയോയോടൊപ്പം ഉള്ള വിവരണത്തിൽ പറയുന്നത്, വോയിസ്‌ ഓവർ എന്ന തെലുങ്ക് ടിവി ചാനലാണ് ഈ വിവരം പുറത്തുവിട്ടത് എന്നാണ്. എന്നാൽ അത്തരം ഒരു ചാനൽ ഞങളുടെ തിരച്ചിലിൽ കണ്ടെത്തിയില്ല. അതിനാൽ വീഡിയോയുടെ താഴെ കൊടുത്തിരിക്കുന്ന  മന  തെലുങ്ക്  ടിവി ചാനലിനായി ഞങ്ങൾ യൂട്യൂബിൽ തിരഞ്ഞു. അപ്പോൾ ചാനൽ കണ്ടെത്തി. മന ടിവിയുടെ യുട്യൂബ് ചാനലിൽ വിഡിയോയിൽ  കാണുന്ന അവതാരക വാര്‍ത്ത വായിക്കുന്ന പല ദൃശ്യങ്ങളും കണ്ടെത്തിയെങ്കിലും ഇപ്പോൾ  പ്രചരിക്കുന്ന വീഡിയോ ഞങ്ങൾക്ക് ലഭിച്ചില്ല. തുടർന്ന് ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വീഡിയോ  ഫോർ ഫിംഗർ ഫോട്ടോഗ്രാഫി എന്ന യൂട്യൂബ് ചാനലിൽ, ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് മൃഗശാലയില്‍ നിന്നുമുള്ളതാണെന്ന അടികുറിപ്പോടെ ഒക്ടോബർ 1,2019ൽ പ്രസിദ്ധീകരിച്ചതാണ് എന്ന് കണ്ടെത്തി. ഫോർ ഫിംഗർ ഫോട്ടോഗ്രാഫിക്കാണ് ഈ വീഡിയോയുടെ പകർപ്പവകാശം എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫോർ ഫിംഗർ ഫോട്ടോഗ്രാഫിയുടെ ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ സെപ്റ്റംബർ 30,2019 ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.

Amazing Lyrebird sing Australia 2019 എന്നാണ് യൂട്യൂബിൽ ഈ വീഡിയോയ്ക്ക് കൊടുത്തിട്ടുള്ള തലക്കെട്ട്. ഫേസ്ബുക്കിലും ഇതേ തലക്കെട്ടാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്.

From the Facebook page of Four finger TV
From the Facebook page of Four finger TV

 റിച്ചാർഡ് ആറ്റൺബർഗ് ഈ പക്ഷിയെ കുറിച്ച് എടുത്ത മറ്റൊരു വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു. മേയ് 18,2019ലാണ് ഈ വീഡിയോ ബിബിസി എർത്ത് അവരുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചത്. ഈ പക്ഷി സൗത്ത് ഓസ്‌ട്രേലിയ കാണുന്ന ലൈർബേർഡ് ആണ് എന്നാണ് വീഡിയോയിലെ വിവരണം പറയുന്നത്.

From the official facebook page of BBC earth
From the official facebook page of BBC earth

ഒക്ടോബർ 7,2019ൽ ഇതേ വീഡിയോ കൊടുത്തിട്ടുള്ള ന്യൂസ് 18ന്റെ ഒരു റിപ്പോര്ട്ട് ഞങ്ങൾ കിട്ടി.ന്യൂസ് 18′ ലെ ലേഖനം അനുസരിച്ച്, വീഡിയോയിലെ പക്ഷി ‘ലൈർബേർഡ്’ ആണ്. “അവർ താമസിക്കുന്ന ചുറ്റുപാടുകളുടെ ശബ്ദങ്ങൾ കൃത്യമായി അനുകരിക്കാനുള്ള അവിശ്വസനീയമായ വൈദഗ്ധ്യത്തിന് ലൈർബേർഡ് അറിയപ്പെടുന്നു. ഈ പക്ഷികൾ ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്നു,” ലേഖനം തുടരുന്നു.

Screen grab of News 18 report
Screen grab of News 18 report

പക്ഷി നീരിക്ഷകനും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പക്ഷി നിരീക്ഷണ കൂട്ടായ്‌മയായ  വാർബ്‌ളേർസ് ആൻഡ് വൈഡേഴ്സിന്റെ പ്രോഗ്രാം കോർഡിനേറ്റർ സി സുശാന്തിനെ ഈ വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ വിളിച്ചു. “ഇത് ഓസ്‌ട്രേലിയയിൽ മാത്രം കാണുന്ന ലൈർ എന്ന പക്ഷിയാണ്. ഈ പക്ഷി ഒരിക്കലും തമിഴ്‌നാട്ടിൽ കാണാനാവില്ല. വീഡിയോയ്ക്ക് ഒപ്പം പറയുന്ന മറ്റ് വിവരണങ്ങളും വ്യാജമാണ്,”അദ്ദേഹം പറഞ്ഞു.

ഇവിടെ വായിക്കുക:Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ  കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?

Conclusion

തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയുടേത് എന്ന പേരിൽ പ്രചരിക്കുന്നത് ഓസ്‌ട്രേലിയയിൽ മാത്രം കാണുന്ന ലൈർ എന്ന പക്ഷിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി

Result: False

ഇവിടെ വായിക്കുക:Fact Check:  2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?

Sources
Youtube video of Four Fingers on October 1,2019
Facebook post of Four Fingers on September 30,2019
Youtube video of BBC Earth on May 18,2009
News report by News 18 on October 7,2019
Telephone conversation with C Sushanth, programme coordinator of bird watching group Warblers and Waders

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular