Sunday, November 24, 2024
Sunday, November 24, 2024

HomeFact CheckNewsFact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?

Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Pankaj Menon is a fact-checker based out of Delhi who enjoys ‘digital sleuthing’ and calling out misinformation. He has completed his MA in International Relations from Madras University and has worked with organisations like NDTV, Times Now and Deccan Chronicle online in the past.

Claim

 ചൈനീസ് പട്ടാളക്കാർ അതിർത്തിയിൽ നിന്നുള്ള സേന പിന്മാറ്റ സമയത്ത് ജയ് ശ്രീ റാം വിളിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.

“അതിർത്തിയിൽ നിന്നും ഇന്ത്യ ചൈനീസ് സേന പിന്മാറ്റത്തിന്റെ ഭാഗമായി ഇന്ത്യൻ പട്ടാളം ചൈനീസ് പട്ടാളത്തിനെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുന്നു… ജയ് ശ്രീ റാം,” എന്നാണ് പോസ്റ്റിന്റെ വിവരണം.

Kumar S  (Pillai)'s Post
Kumar S  (Pillai)’s Post

ഇവിടെ വായിക്കുക:Fact Check: ഡോ സരിൻ സിപിഎമ്മിനെ വിമർശിക്കുന്ന വീഡിയോ അല്ലിത്

Fact

ഗൂഗിളിൽ “ഇന്ത്യ,” “ചൈന”, “സേന പിന്മാറ്റം” എന്നിങ്ങനെ ഇംഗ്ലീഷിൽ  ഒരു കീവേഡ് സെർച്ച്, ചെയ്തപ്പോൾ 2024 ഒക്ടോബർ 25-ന് ഇക്കണോമിക് ടൈംസിൻ്റെ ഒരു റിപ്പോർട്ട് കിട്ടി.

 കിഴക്കൻ ലഡാക്കിലെ അതിർത്തിയുടെ ഇരുവശത്തുമുള്ള ഡെപ്‌സാംഗിലും ഡെംചോക്കിലും നിന്ന്  സൈനികർ പിന്മാറി തുടങ്ങിയെന്നാണ് റിപ്പോർട്ട് പറയുന്നത്.

Screengrab from Economic Times website
Screengrab from Economic Times website

ഇരുപക്ഷവും തമ്മിലുള്ള കരാർ പ്രകാരം, ഇന്ത്യൻ സൈനികർ അതാത് പ്രദേശങ്ങളിലെ മുൻ ലൊക്കേഷനുകളിലേക്ക് ഉപകരണങ്ങൾ പിൻവലിക്കാൻ തുടങ്ങിയതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് റിപ്പോർട്ട് പറയുന്നു.

ഗൂഗിൾ ലെൻസിൽ വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഞങ്ങൾ പരിശോധിച്ചു. അത്‌ 2024 ജനുവരി 22-ന് @chatterjeea330 എന്നയാളുടെ ഒരു X പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. “ജയ് ശ്രീ റാം” എന്ന് വിളിക്കുന്ന ഇന്ത്യൻ, ചൈനീസ് സൈനികരെ കാണിക്കുന്ന ഇപ്പോൾ വൈറലായിരിക്കുന്ന അതേ  വീഡിയോയാണ് പോസ്റ്റിൽ  ഞങ്ങൾ കണ്ടത്.

Screengrab from X post by @chatterjeea330
Screengrab from X post by @chatterjeea330

2024 ജനുവരി 23ന് @theaffairsinternational2108-ൻ്റെ ഒരുയുട്യൂബ്  വീഡിയോയും വൈറൽ ക്ലിപ്പ് വഹിക്കുന്നതായി ഞങ്ങൾ കണ്ടെത്തി.

Screengrab from YouTube video by @theaffairsinternational2108
Screengrab from YouTube video by @theaffairsinternational2108

2024 ജനുവരി 23 ന് ഹിന്ദുസ്ഥാൻ ടൈംസ്‌ ഇപ്പോൾ വൈറലായ വീഡിയോ അടങ്ങുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, “ഇന്ത്യൻ സൈനികരോടൊപ്പം ചൈനീസ് സൈനികരും യഥാർത്ഥ നിയന്ത്രണ രേഖയിൽ ‘ജയ് ശ്രീറാം’ എന്ന ഹിന്ദു മുദ്രാവാക്യം വിളിക്കുന്നത് കാണിക്കുന്ന തീയതി വ്യക്തമല്ലാത്ത വീഡിയോ വൈറലായിട്ടുണ്ട്. അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദിവസമാണ് ആധികാരികത സ്ഥിരീകരിക്കാത്ത വീഡിയോ പുറത്തുവന്നത്. ഇതുവരെ, ഇന്ത്യൻ സൈന്യമോ ചൈനീസ് സൈന്യമോ വൈറലായ വീഡിയോയോട് പ്രതികരിച്ചിട്ടില്ല,” എന്നാണ് റിപ്പോർട്ട് പറയുന്നത്.

Screengrab from YouTube video by Hindustan Times
Screengrab from YouTube video by Hindustan Times

മറ്റ് ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ 2024 ജനുവരിയിൽ ഇപ്പോൾ വൈറലായ വീഡിയോ പങ്കിട്ടട്ടുണ്ട്. അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.

വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി പരിശോധിക്കാൻ ന്യൂസ്‌ചെക്കറിന്  കഴിഞ്ഞില്ല. എന്നിരുന്നാലും, ഇന്ത്യ-ചൈന അതിർത്തിയിലെ സമീപകാല സേന പിന്മാറ്റ ദൃശ്യങ്ങല്ല വീഡിയോ കാണിക്കുന്നത് എന്ന് വ്യക്തം.

ഇവിടെ വായിക്കുക: Fact Check: ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

Sources
X Post By @chatterjeea330, Dated January 22, 2024
YouTube Video By @theaffairsinternational2108, Dated January 23, 2024
YouTube Video By Hindustan Times, Dated January 23, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Most Popular