Friday, September 20, 2024
Friday, September 20, 2024

HomeFact CheckViralസ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ സംസ്‌ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടോ?

സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ സംസ്‌ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

പാവപ്പെട്ട രോഗികൾ ജീവിക്കണ്ടേ, ആശുപത്രികൾക്ക് കണ്ണിൽ ചോരയില്ല എന്ന തലക്കെട്ടിൽ കർമ്മ ന്യൂസ് എന്ന യൂട്യൂബ് ചാനൽ ഫേസ്ബുക്കിൽ ഒരു വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 19 നു പോസ്റ്റ് ചെയ്ത ലിങ്കിനു 11k ലൈക്കുകളും 11 k ഷെയറുകളും 991 കമന്റുകളും 506205 വ്യൂകളും ഉണ്ടായിട്ടുണ്ട്.ഈ വീഡിയോയിൽ വിവരണ ഭാഗത്ത് സൗജന്യ ചികിൽസ എന്ന് ചെണ്ടകൊട്ടിയ ടീച്ചറമ്മ എവിടെ? എന്ന ചോദ്യവും ചേർത്തിട്ടുണ്ട്.ആരോഗ്യമന്ത്രി കെ കെ ശൈലജയെയാണ് ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം.

Viral Facebook Post
Kerala Health Minister K K Shyalaja

Fact check/Verification

കേരളത്തിൽ ഒന്നാംഘട്ടത്തിലെ ഉയർന്ന പ്രതിദിന രോഗവ്യാപനനിരക്ക്‌ പതിമൂവായിരം ആയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അത് 32,000 കടന്നിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷത്തിൽ താഴെ ആയിരുന്നു. ഇപ്പോൾ അത് രണ്ടര ലക്ഷത്തിനടുത്താണ്. ഇതുകണക്കിലെടുത്ത് രോഗലക്ഷണം ഒട്ടുമില്ലാതെ ആശുപത്രിയിൽ കഴിയുന്നവരെ കോവിഡ്‌ പരിശോധനയില്ലാതെ ഡിസ്‌ചാർജ്‌ ചെയ്‌ത്‌ വീട്ടിൽ നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക്‌ കൂടുതൽ ശ്രദ്ധ എന്ന ചികിത്സാ പ്രോട്ടോകോൾ നടപ്പാക്കിയതിനെ തുടർന്നാണീത്. അത് കൊണ്ട് ഈ രോഗികൾക്ക് മുഴുവൻ ചികിത്സ നൽകാൻ സർക്കാർ ആശുപത്രികൾക്ക് കഴിയാതെ വരുന്നു. അത് കൊണ്ടാണ് ഇ എസ് ഐ ആശുപത്രികളെക്കൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. അത് കൊണ്ടാണ് സ്വകാര്യ മേഖലയെ കൂടി കോവിഡ് ചികിത്സാ രംഗത്ത് ആശ്രയിക്കേണ്ടി വരുന്നത്.

Asianet Screenshot

സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും തിരക്ക് കൂടുതലായതിനാൽ പലർക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. സർക്കാർ ഈ പരിശോധനയുടെ നിരക്ക് 1500 രൂപയായി കുറച്ചിരുന്നു. എന്നാൽ ലാബുകളുടെയും ആശുപത്രികളുയും ഹർ    ജിയെത്തുടർന്ന് ഹൈകോടതി 1700 രൂപയാക്കി.

Madhayam Screenshot

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവിനെ സംബന്ധിച്ച് സർക്കാർ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകരുതെന്ന ആദ്യഘട്ടത്തിലെ ധാരണ. എന്നാൽ ഈ ധാരണ മാറ്റുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.അനുബന്ധ സൗകര്യങ്ങൾ സർക്കാർ നൽകാമെന്ന വ്യവസ്ഥ പാലിച്ചാൽ ചികിത്സാ ചിലവ് കുറയ്ക്കാമെന്നു ചില ആശുപത്രികൾ അറിയിച്ചിട്ടുണ്ട്. സർക്കാർ റഫർ ചെയ്യുന്നവർ, കാസ്പ്,കോവിഡ് കവച്, കോവിഡ് രക്ഷാ ഇൻഷുറൻസ് ഉള്ളവർ എന്നിവർക്ക് ഇപ്പോഴും സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാണ്.

ആകെ 407 ആശുപത്രികളാണ് ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഭാഗമായത്. ഇതിൽ 137 ആശുപത്രികളാണ് നിലവിൽ കൊറോണ ചികിത്സ പുന:രാരംഭിച്ചിട്ടുണ്ട് . എവിടെ എല്ലാം ജനറൽ വാർഡിന് പ്രതിദിനം 2300 രൂപ, ഐ.സി.യു 6500 രൂപ, വെന്റിലേറ്റർ സംവിധാനമുള്ള ഐ.സി.യുവിന് 11500 രൂപ എന്ന നിരക്കാണ് സർക്കാർ അംഗീകരിച്ചത്.ഇതിനിടയിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റും മുഖ്യമന്ത്രി പിണറായി വിജയനുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.

സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്.കോവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ 25% കിടക്കകൾ മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി ആശുപത്രി ഉടമകളോട് പറഞ്ഞിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്ന ആവശ്യവും സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു.പക്ഷേ കോവിഡ് ചികിത്സയ്ക്ക് എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കിയത്.

പോരെങ്കിൽ കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Matrabhoomi Screenshot

ഇത്രയും പറഞ്ഞതിൽ നിന്ന് സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന, കോവിഡ് വാക്സിൻ, കോവിഡ് ചികിത്സ എന്നിവ സൗജന്യമായാണ് നടത്തുന്നത് എന്ന് വ്യക്തമാണ്.

Conclusion

 കേരളത്തിൽ സൗജന്യ കോവിഡ് ചികിത്സ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട് .എന്നാൽ അത് സ്വകാര്യ മേഖലയിൽ ആയിരിക്കും എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സർക്കാർ ആശുപത്രികളിൽ ഇപ്പോഴും കോവിഡ് ചികിത്സ സൗജന്യമാണ്.സർക്കാർ റഫർ ചെയ്യുന്നവർ, കാസ്പ്,കോവിഡ് കവച്, കോവിഡ് രക്ഷാ ഇൻഷുറൻസ്   ഉള്ളവർ എന്നിവർക്ക് ഇപ്പോഴും സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാണ്. ഇത്തരം രോഗികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഉൾപ്പെടും.

Result: Partly False


Our Sources

https://www.asianetnews.com/kerala-news/covid-19-kerala-governement-takes-over-more-beds-from-private-sector-qs5mu9

https://www.manoramaonline.com/news/kerala/2021/04/22/vaccine-will-buy-directly.html

https://www.manoramaonline.com/news/latest-news/2020/07/31/guidelines-for-covid-treatment-in-private-hospitals.html

https://www.manoramaonline.com/news/kerala/2021/04/24/covid-treatment-rate-high-in-private-hospitals.html

https://www.madhyamam.com/kerala/action-to-avoid-rtpcr-result-delay-higher-rates-in-the-private-sector-will-be-examined-790226

https://www.manoramaonline.com/news/kerala/2021/04/24/25-percentage-of-bedside-patients-in-private-hospitals-for-treatment.html


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular