പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചത്.
Asianet News,Janam TV,24 News തുടങ്ങി മലയാളത്തിലെ മിക്കവാറും എല്ലാ വാര്‍ത്താ മാധ്യമങ്ങളും മാസ്ക് ധരിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചുവെന്ന തരത്തിൽ വാർത്തകൾ കൊടുത്തിരുന്നു. അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത്.



Thanseena Ilyas എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 333 ഷെയറുകൾ ഉണ്ടായിരുന്നു.

Troll Alappuzha എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 268 ഷെയറുകൾ ഉണ്ടായിരുന്നു.

Big MJ Sumi എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 69 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ട്വീറ്റ് കണ്ടു.
“ഫെയ്‌സ് മാസ്‌ക് നിബന്ധനകളിലും കൈ ശുചിത്വത്തെ സംബന്ധിക്കുന്ന കോവിഡ് പ്രോട്ടോക്കോളുകളിലും ഇളവ് വരുത്തിയതായി ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഇത് തെറ്റാണ്. കൊവിഡ് മാനേജ്മെന്റ് നടപടികളിൽ പ്രധാപ്പെട്ടവയായി മാസ്ക് ഉപയോഗവും കൈ ശുചിത്വവും തുടരും,” ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ട്വീറ്റ് വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് മാർച്ച് 31 മുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകൾ തീരുമാനിച്ചതിനെ കുറിച്ച് Economic Times ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ റിപ്പോർട്ടിലും ,”ഫെയ്‌സ് മാസ്‌ക് നിബന്ധനകളിലും കൈ ശുചിത്വത്തെ സംബന്ധിക്കുന്ന കോവിഡ് പ്രോട്ടോക്കോളുകളിലും ഇളവ് വരുത്തിയതായി ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഇത് തെറ്റാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി,” Economic Times വ്യക്തമാക്കുന്നുണ്ട്.

The Hinduവും പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്.”മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ളവ രാജ്യത്തുടനീളം കോവിഡ് പ്രതിരോധത്തിനുള്ള പ്രധാന നടപടികളായി തുടരുമെന്ന്,” The Hindu വാർത്തയും പറയുന്നു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചതിനെ കുറിച്ചുള്ള ANIയുടെട്വീറ്റിലും. “മാസ്ക് ധരിക്കുന്നതും കൈകളുടെ ശുചിത്വവും തുടരണമെന്ന് നിര്‍ദ്ദേശിച്ചുവെന്ന്,” വ്യക്തമാക്കിയിട്ടുണ്ട്. ” കൊവിഡ് നിയന്ത്രണ നടപടികൾക്കായി ഏർപ്പെടുത്തിയ 2005 ഡിഎം ആക്ട് പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉചിതമായ സമയത്ത് നിർത്തലാക്കുന്ന കാര്യം പരിഗണിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും/ കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഉപദേശിക്കുന്നുവെന്നാണ് 2022 മാർച്ച് 22 ലെ കത്തിൽ ആഭ്യന്തര സെക്രട്ടറി അറിയിച്ചത്,” എന്നാണ് ANIയുടെട്വീറ്റ് പറയുന്നത്.
Conclusion
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.മാസ്ക് ധരിക്കുന്നതും കൈകളുടെ ശുചിത്വവും തുടരണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വായിക്കാം: കാട്ടുതീയുടെ വീഡിയോയ്ക്ക് 132 യാത്രക്കാരും മരിച്ച തെക്കൻ ചൈനയിലെ വിമാനാപകടവുമായി ബന്ധമില്ല
Result: Fabricated Content/ False Content
Our Sources
Report Published By The Economic Times
Report Published by The Hindu
Tweet by Union Health Ministry
Tweet by ANI
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.