Claim: മോദിയുടെ ജന്മദിനം ആഘോഷിക്കാൻ ഗവർമെന്റിൽ നിന്നും ₹5000 നേടൂ.
Fact: പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
“പ്രധാനമന്ത്രി മോദിയിൽ നിന്ന് എല്ലാവർക്കും ₹ 5000 സൗജന്യ സമ്മാനം. മോദിയുടെ ജന്മദിനം ആഘോഷിക്കാൻ എല്ലാവർക്കും സൗജന്യ സമ്മാനങ്ങൾ ഇന്ന് മാത്രമേ ലഭിക്കൂ,” എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റിന്റെ ലിങ്ക് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.


ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ ആർമിയുടെ എഎഫ്‌ബിസിഡബ്ല്യൂഎഫ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംഭാവന ആയുധങ്ങൾ വാങ്ങാനല്ല
Fact Check/Verification
ആദ്യം ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ പരിശോധിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സൈറ്റ് പ്രകാരം മോദിയുടെ പിറന്നാൾ മേയ് 26നാണ്.

.fkcart.xyz/ എന്ന് അവസാനിക്കുന്ന ഒരു വെബ്‌സൈറ്റിന്റെ ലിങ്കാണ് ഒപ്പം കൊടുത്തിട്ടുള്ളത്. ഗവർമെന്റ് വെബ്‌സൈറ്റിന്റെ അഡ്രസില്‍ ‘.gov.in’ എന്നാണ് സാധാരണ കാണുക. എന്നാൽ ഇവിടെ അഡ്രസ്സിൽ ‘.gov.in’ എന്നില്ല. അത് കൊണ്ട് തന്നെ ഈ വെബ്‌സൈറ്റ് വ്യാജമാണ് എന്ന് സംശയം തോന്നി. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം നഷ്‍ടപ്പെട്ടാനുള്ള സാധ്യതയുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി.
ഞങ്ങൾ സ്‌കാം ഡിറ്റക്‌റ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റിനൊപ്പമുള്ള ലിങ്ക് പരിശോധിച്ചു. സ്‌കാം ഡിറ്റക്‌റ്ററിൻ്റെ അൽഗോരിതം ഈ ബിസിനസ്സിന് ഇനിപ്പറയുന്ന റാങ്ക് നൽകുന്നു: 6.6/100.
ഈ വെബ്സൈറ്റിനെ കുറിച്ച് സ്‌കാം ഡിറ്റക്‌റ്റർ പറയുന്നത് ഇതാണ്: https://indi-gov.fkcart.xyz/ker/index.htmനിയമാനുസൃതമാണോ? ഞങ്ങളുടെ ചാർട്ടിലെ കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിൽ ഒന്നാണിത്. https://indi-gov.fkcart.xyz/ker/index.htmM ഒരു സ്‌കാം ആണോ എന്നും ഉയർന്ന അപകടസാധ്യതയുള്ള ആക്‌റ്റിവിറ്റി ഉണ്ടോ എന്നും പരിശോധിച്ചപ്പോൾ അത്തരം സാദ്ധ്യതകൾ പ്രകടിപ്പിക്കുന്ന 53 ശക്തമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലായി.”
“സ്‌കാം ഡിറ്റക്‌റ്റർ വെബ്‌സൈറ്റ് വാലിഡേറ്റർ പ്ലാറ്റ്‌ഫോമിലെ ഏറ്റവും കുറഞ്ഞ ട്രസ്റ്റ് സ്‌കോറുകളിലൊന്നാണ് https://indi-gov.fkcart.xyz/ker/index.htmMന് നൽകിയത്: 6.6.
“എന്തുകൊണ്ട് ഈ കുറഞ്ഞ സ്കോർ? https://indi-gov.fkcart.xyz/ker/index.htm ൻ്റെ വ്യവസായവുമായി ബന്ധപ്പെട്ട 53 സംയോജിത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ 6.6 സ്‌കോർ കണ്ടെത്തിയത്. ഫിഷിംഗ്, സ്പാമിംഗ്,വിശ്വാസയോഗ്യമല്ല, പുതിയതായി ഉണ്ടാക്കിയതാണ്, സംശയാസ്പദമായ ന് മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനം അൽഗോരിതം ഈ വെബ്‌സൈറ്റിൽ കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു,” സ്‌കാം ഡിറ്റക്‌റ്റർ കൂട്ടിച്ചേർത്തു.

പോരെങ്കിൽ, ജന്‍ധന്‍ യോജനയുടെ ലോഗോയാണ് ഒപ്പം കൊടുത്തിരിക്കുന്നത്, ജന്‍ധന്‍ യോജന വഴി കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം കൊടുക്കുന്നില്ല. സാധാരണക്കാര്‍ക്ക് ബാങ്ക്, ഡിജിറ്റല്‍ ഇടപാടുകള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണിത്

ഇന്ത്യയുടെ നാഷണൽ പോർട്ടലിലും ജന്‍ധന്‍ യോജനയിലൂടെ എല്ലാവർക്കും ₹5000 സൗജന്യ പാരിതോഷികം ലഭിക്കുന്നതിന് കുറിച്ച് അറിയിപ്പൊന്നുമില്ല.

Conclusion
പ്രധാനമന്ത്രിയുടെ പിറന്നാളിന് ഗവർമെന്റിൽ നിന്നും ₹5000 നേടൂ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
Result: False
ഇവിടെ വായിക്കുക: Fact Check: പാകിസ്താനിലെ കുട്ടികളല്ല അസാധുവാക്കിയ നോട്ടുകൾ വെച്ച് കളിക്കുന്നത്
Sources
Scam Detector review
Website of PMO
Website of Pradhan Mantri Jan-Dhan Yojana
National Portal of India
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.