Thursday, April 17, 2025

Daily Reads

താജ് മഹൽ നിർമ്മിക്കുന്നുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ ഐഐ നിർമ്മിതം

banner_image

Claim

image

താജ് മഹൽ നിർമ്മിക്കുന്നതിന്റെ വീഡിയോ.

Fact

image

പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്.

താജ് മഹൽ നിർമ്മിക്കുന്നതിന്റെ വീഡിയോ എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ് മഹൽ, ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്.അത് മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി നിർമ്മിച്ചതാണ്.

“നിങ്ങളെല്ലാം താജ് മഹൽ കണ്ടിട്ടുള്ളു അതുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?? ഇല്ലെങ്കിൽ കാണുക,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.

Shukoor Adoor's Post
Shukoor Adoor’s Post

എഡി 1632-1648 വരെയുള്ള കാലഘട്ടത്തിൽ ഇരുപതോളം വർഷമെടുത്തായിരുന്നു താജ് മഹലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അക്കാലത്ത് വീഡിയോ ക്യാമറകൾ ഇല്ലായിരുന്നു.

ബ്രിട്ടീഷ് കണ്ടുപിടുത്തക്കാരനായ വില്യം ഫ്രീസ്-ഗ്രീൻ ആയിരുന്നു ചലന ചിത്രങ്ങൾ എടുക്കുന്നതിന്റെ കുറിച്ച് ആദ്യം ചിന്തിക്കുന്ന ഒരാൾ ആൾ. 1890 ഫെബ്രുവരിയിൽ അദ്ദേഹം തന്റെ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ അമേരിക്കൻ കണ്ടുപിടുത്തക്കാരനായ തോമസ് എഡിസന് അയച്ചു കൊടുത്തു.
എഡിസൺ ഒരു സ്കോട്ടിഷ് കണ്ടുപിടുത്തക്കാരനായ വില്യം കെന്നഡി ലോറി ഡിക്സണെ ഒരു ചലന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ക്യാമറ നിർമ്മിക്കാൻ ചുമത്തപ്പെടുത്തി. 1891-ൽ കൈനെറ്റോഗ്രാഫ് ക്യാമറ രൂപകൽപ്പന ചെയ്തു.

ഇതേ കാലയളവിൽ സഹോദരന്മാരായ അഗസ്റ്റെയും ലൂയിസ് ലൂമിയറെയും ഉടമസ്ഥതയിലുള്ള ലൂമിയർ ഡോമിറ്റർ ക്യാമറ. ഈ സാഹചര്യത്തിൽ 1890കളിൽ മാത്രം നിലവിൽ വന്ന ഒരു ടെക്നോളജിയാണ് ചലിക്കുന്ന ക്യാമറ. അത് ഉപയോഗിച്ച് 1648ൽ നിർമ്മാണം പൂർത്തിയാക്കിയ താജ് മഹലിന്റെ നിർമ്മാണം വിഡിയോയിൽ പകർത്താൻ സാധ്യമല്ലെന്ന് വ്യക്തം. അത് കൊണ്ട് ഞങ്ങൾ ഈ വീഡിയോയുടെ പിന്നിലെ യഥാർത്ഥ വസ്തുത എന്തെന്ന് അന്വേഷിക്കാൻ തീർച്ചയാക്കി.

ഇവിടെ വായിക്കുക:കരുവാരക്കുണ്ടിൽ കടുവയിറങ്ങി എന്ന വീഡിയോ വ്യാജം

Fact Check/Verification

വീഡിയോയിൽ നിന്ന് വേർതിരിച്ചെടുത്ത കീഫ്രെയിമുകൾ ഞങ്ങൾ തിരഞ്ഞപ്പോൾ, 2024 നവംബർ 3-ന് heyitsweekend എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു, അതിൽ ‘ആഗ്ര നഗരത്തിലെ താജ് മഹലിന്റെ നിർമ്മാണത്തിന്റെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ’ എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു.

 heyitsweekend's instagram video
heyitsweekend’s instagram video

ആ പോസ്റ്റിലെ കമന്റുകൾ പരിശോധിച്ചപ്പോൾ, ആവശ്യമായ കമാൻഡുകൾ നൽകിഎഐ ഉപയോഗിച്ചാണ് താൻ വീഡിയോ സൃഷ്ടിച്ചതെന്ന് ഉപയോക്താവ് കമന്റ് ചെയ്തതായി ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

heyitsweekend's instagram video
Comment in heyitsweekend’s instagram video

തുടർന്ന് Jayprints എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. “2024 ഒക്ടോബർ 27 ന് ‘പ്രണയം കല്ലിനെ രൂപപ്പെടുത്തുമ്പോൾ. ഷാജഹാന്റെ ദർശനവും ആയിരക്കണക്കിന് ആളുകളുടെ കൈകളും താജ് മഹൽ സൃഷ്ടിക്കാൻ ഒത്തുചേർന്നു – സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും പ്രതീകം,” എന്ന വിവരണത്തോടെ ഈ വീഡിയോ ആ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. @jayprints സ്നേഹത്തോടെ സൃഷ്ടിച്ചത് എന്നും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.

Jayprints's instagram video
Jayprints’s instagram video

ഈ ഉപയോക്താവിന്റെ ഇൻസ്റ്റാഗ്രാം ബയോ പരിശോധിച്ചപ്പോൾ, അദ്ദേഹം ഒരു എഐ ആർട്ടിസ്റ്റാണെന്നും അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഐ ജനറേറ്റഡ് ആയ നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിട്ടുണ്ടെന്നും ഞങ്ങൾ കണ്ടെത്തി.

Jayprints's instagram bio

Jayprints’s instagram bio

ഞങ്ങൾ വീഡിയോയിലെ മൂന്ന് കീ ഫ്രേമുകൾ  ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. ടൂൾ ഫോട്ടോ കമ്പ്യൂട്ടർ സൃഷ്ടിച്ചതോ പരിഷ്കരിച്ചതോ പോലെ തോന്നിക്കുന്നുവെന്ന് കണ്ടെത്തി.

Conclusion

പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഇവിടെ വായിക്കുക:പോലീസിനെ ആക്രമിച്ച യുവതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല

Sources
FakeImageDetector  tool
Instagram Post of heyitsweekend on November 3, 2024
Instagram Post of Jayprints on October 27, 2024

RESULT
Altered Media
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,830

Fact checks done

FOLLOW US
imageimageimageimageimageimageimage