ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ത്യൻ ജനസംഖ്യയിലെ (അബാദി) “140 കോടി രൂപ” ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെടുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. ഭാരത് ജോഡോ യാത്ര പഞ്ചാബിൽ എത്തിയപ്പോഴാണ് ഈ പ്രസംഗം വൈറലാവുന്നത്.
Rashtrawadi എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 1.5 k പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്

ഞങ്ങൾ കാണും വരെ Vinod Ponnatath എന്ന ഐഡിയിൽ നിന്നും 26 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

വികസനവേദി പെരുങ്കടവിള എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 24 ഷെയറുകൾ ഉണ്ടായിരുന്നു.

Fact check
ന്യൂസ്‌ചെക്കർ ആദ്യം “രാഹുൽ ഗാന്ധി 140 കോടി” എന്ന കീവേഡ് സെർച്ച് നടത്തി. അപ്പോൾ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഹരിയാന ലെഗിന്റെ രണ്ടാം ഘട്ടത്തിൽ പാനിപ്പത്തിൽ രാഹുൽ ഗാന്ധി നടത്തിയ പൊതു റാലിയുടെ ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
“രാജ്യത്തെ ജനസംഖ്യ പോലും 140 കോടിയാണ്… രാജ്യത്തെ സമ്പന്നരായ 100 പേരുടെ കയ്യിലാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 50 ശതമാനവും ഉള്ളൂ… നിങ്ങൾ അതിൽ നീതി കാണുന്നുണ്ടോ? ഇതാണ് നരേന്ദ്ര മോദിയുടെ ഇന്ത്യയുടെ യാഥാർത്ഥ്യം,” എന്നാണ് രാഹുലിന്റെ പ്രസംഗം ഈ വാർത്തകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത് ഞങ്ങളിൽ സംശയങ്ങൾ ഉയർത്തി. കാരണം , റിപ്പോർട്ടിൽ ഒരിടത്തും രൂപയിൽ ജനസംഖ്യ കണക്കാക്കുന്നതായി രാഹുൽ പറഞ്ഞിട്ടില്ല.

ഇതൊരു സൂചനയായി എടുത്ത്, “രാഹുൽ ഗാന്ധി പാനിപ്പത്ത് ഭാരത് ജോഡോ യാത്ര” എന്ന് ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. അത് 2023 ജനുവരി 6-ൽ യുട്യൂബിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപ്‌ലോഡ് ചെയ്ത രാഹുൽ ഗാന്ധിയുടെ പൂർണ്ണ പ്രസംഗത്തിൻറെ വീഡിയോയിലേക്ക് നയിച്ചു.
വീഡിയോയുടെ 1:56 മാർക്കിൽ, ഇന്ത്യയിലെ ജനസംഖ്യ 140 കോടി രൂപയാണെന്ന് ഗാന്ധി പറയുന്നത് നിങ്ങൾക്ക് കേൾക്കാം. അത് പെട്ടെന്ന് തന്നെ 140 കോടി ആളുകൾ എന്ന് തിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ തിരുത്തൽ വൈറൽ ക്ലിപ്പിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
‘വായിക്കുക: ‘ദീപികയുടെ പുതിയ ഷൂ’ എന്ന അവകാശവാദത്തിന്റെ വസ്തുത അറിയുക
Conclusion
ഇന്ത്യയിലെ ജനസംഖ്യ 140 കോടി രൂപയാണെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കി. അദ്ദേഹം തന്റെ നാക്ക് പിഴ തിരുത്തിയിരിന്നു. അത് വീഡിയോയിൽ ഒഴിവാക്കി.
Result: Missing Context
Sources
Hindustan Times report, January 6, 2023
Youtube video, Indian National Congress, January 6, 2023
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ കുശൽ എച്ച്എം ആണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.