Claim
ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നു.
Fact
സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത റൂട്ടുകളിലാണ് ഇളവ്.
ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുവെന്ന രീതിയിൽ ഒരു ഫേസ്ബുക്കിൽ പോസ്റ്റ് വൈറലാവുന്നുണ്ട്.
“ഈ ബസ്സിൽ 30 ശതമാനം ചാർജ്ജ് കുറവ്. വഴി:ഹജ്ജ് ക്യാമ്പ് സ്വലാത്ത് നഗർ, മലപ്പുറം,” എന്നീ രണ്ടു ബോർഡുകൾ കാണുന്ന ഒരു കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് പോസ്റ്റിൽ. പോസ്റ്റിന്റെ വിവരണത്തിൽ,”ഇത് എന്താ ക്രിസ്ത്യാനിക്ക് പരുമല പള്ളിയിൽ പെരുന്നാളിന് ഇല്ലാത്തത്, മലയാറ്റൂർ പള്ളി പോകുമ്പോൾ ഇല്ലാത്തത് അതും പോട്ടെ എന്തുകൊണ്ട് ശബരിമല പോകുമ്പോൾ ഇല്ലാത്തത്.ഒരു വർഗീയതയും വിഭാഗീയതയും ഇല്ല. മറ്റെ പാട്ടും പാടി ഇരുന്നോ. കേരളം NO 1,”എന്നാണ് പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും പോസ്റ്റ് വൈറലാണ്.

പൊളിച്ചെഴുത്ത് എന്ന ഐഡിയിൽ നിന്നും 300 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Sanillal Lal എന്ന ഐഡിയിൽ നിന്നും 33 പേർ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തു.

ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
Fact Check/Verification
‘ഞങ്ങൾ കെഎസ്ആർടിസി 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു’ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തു. അപ്പോൾ,ഏപ്രിൽ 14,2023 ലെ ഒരു മാതൃഭൂമി വാർത്ത കിട്ടി. “സ്വകാര്യ ബസുകള്‍ കുത്തകയാക്കിയതും പിന്നീട് ഏറ്റെടുത്തതുമായ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. 223 സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്കാണ് ഇളവ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ സ്വകാര്യബസുകള്‍ വീണ്ടും ഈ റൂട്ടുകളില്‍ മത്സരം സൃഷ്ടിച്ചതോടെയാണ് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഇളവ്,” എന്നാണ് വാർത്ത.

എന്താണ് ടേക്ക് ഓവർ സർവീസുകൾ?
140 കിലോമീറ്ററിലധികം ദൂരമുള്ളതും സ്വകാര്യ ബസുകള്‍ കുത്തകയാക്കിയതും പിന്നീട് കെഎസ്ആര്‍ടിസി ഏറ്റെടുത്തതുമായ റൂട്ടുകളിൽ നടത്തുന്ന സർവീസുകളെ ടേക്ക് ഓവർ സർവീസുകൾ എന്നാണ് പറയുന്നത്.
Kerala State Road Transport Corporation (കെഎസ്ആര്‍ടിസി) തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഏപ്രിൽ 13,2023 ന് ഇതിനെ സംബന്ധിച്ച് ഒരു പോസ്റ്റിട്ടുണ്ട്.
“ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ്. കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെഎസ്ആർടിസി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 ശതമാനം നിരക്ക് ഇളവ് കെ എസ് ആർ ടി ടി സി പ്രഖ്യാപിച്ചു,” എന്നാണ് പോസ്റ്റ്.

കൂടുതൽ വ്യക്തത കിട്ടാനായി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി പി പ്രദീപ് കുമാറിനെ വിളിച്ചു. “ഹജ്ജ് തീർത്ഥാടകർക്ക് ഒരു യാത്ര ഇളവും കെഎസ്ആർടിസി നൽകുന്നില്ല. എന്നാൽ ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്ക് ഇളവ് ഉണ്ട്,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?
Conclusion
ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത റൂട്ടുകളിൽ 30 ശതമാനം ഇളവ് ഉണ്ട്.
Result: False
ഇവിടെ വായിക്കുക:Fact Check:വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന ആളാണോ ഇത്?
Sources
New report by Mathrubhumi on April 14,2023
Facebook Post by KSRTC on April 13,2023
Telephone Conversation with KSRTC Executive Director (Operations) G.P Pradeep Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.