Claim
ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മൂന്ന് ചിത്രങ്ങളുടെ കൊളാഷ് ആണ് പോസ്റ്റർ.
Fact
ഗൂഗിൾ റിവേഴ്‌സ് സേർച്ച് ഉപയോഗിച്ച് മൂന്ന് ചിത്രങ്ങളും പരിശോധിച്ചു. ബി.ബി.സിയുടെ ഒരു ലേഖനത്തിൽ നിന്നുള്ളതാണെന്ന് ചിത്രം എന്ന് മനസിലായി.

അംബേദ്കർ പ്രതിമകൾ ഇരുമ്പുകൂടുകളിൽ വെച്ചിരിക്കുന്നത് സംബന്ധിച്ചു 2015-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചിത്രമാണിത് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ളതാണത്. ജാതിപ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, അംബേദ്കർ പ്രതിമകൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടാറുള്ളതായി ബി.ബി.സി ലേഖനം പറയുന്നു. സ്കൂപ്പ് വുപ്പ് എന്ന വെബ്‌സൈറ്റും സമാന വിവരണങ്ങളോടെ ലേഖനം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
മറ്റ് രണ്ടു ചിത്രങ്ങൾ ഉത്തർപ്രദേശിൽനിന്ന് ഉള്ളതാണെന്ന് പരിശോധനയിൽ വ്യക്തമായി. അവ രണ്ടും ഒരേ ചിത്രത്തിന്റെ വ്യത്യസ്ത ആംഗിളുകളിൽ ഉള്ള പടങ്ങളാണ്. യു.പിയിലെ ബധായുനിൽ എന്ന പട്ടണത്തിലെ അംബേദ്കർ പ്രതിമയുടേതാണ് ഈ ചിത്രങ്ങൾ എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2018ലാണ് അവിടെ അംബേദ്‌കർ പ്രതിമയ്ക്ക് ചുറ്റും ഇരുമ്പുകൂട് സ്ഥാപിച്ചത്.

അംബേദ്കർ ജയന്തിയോടടുപ്പിച്ച് ബദൗൻ ജില്ലാ ഭരണകൂടം പ്രതിമയ്ക്ക് പോലീസ് കാവലേർപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്തുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ. ക്വിൻറ്, ഡിഎൻഎ എന്നീ മാധ്യമങ്ങളും ആ ചിത്രം കൊടുത്തിട്ടുണ്ട്.
ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2015 ൽ തിരുനെൽവേലിയിൽനിന്ന് ഉള്ളതാണ് ഒരു ചിത്രം എന്ന് ഞങ്ങളുടെ വ്യക്തമായി. 2018-ൽ യു.പിയിലെ ബധായുനിൽ നിന്നുള്ളതാണ് മറ്റ് ചിത്രങ്ങൾ എന്നും വ്യക്തമായി.
Result: False Context/Missing Context
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.