Wednesday, April 23, 2025
മലയാളം

Fact Check

ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ: പ്രചാരണം തെറ്റാണ്

banner_image

“ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ എടുത്തു തുടങ്ങി. അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. അടുത്തുള്ള അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷിക്കേണ്ടത്,” എന്നു അവകാശപ്പെടുന്ന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.
നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയിൽ നിന്നും വിതരണം ചെയ്യുന്ന  ഹെല്‍ത്ത് ഐഡി കാര്‍ഡിന്റെ ഫോട്ടോയോടൊപ്പം ആണ്  പ്രചാരണം. “ഈ കാർഡുള്ളവർക്ക്  അഞ്ച് ലക്ഷം രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കിട്ടുമെന്നാണ്” എല്ലാവരോടും ഉള്ള ഒരു അഭ്യര്‍ഥനയാണ്, എന്നു തുടങ്ങുന്ന സന്ദേശത്തിൽ പറയുന്നത്.  

“ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇതുവഴി ലഭിക്കുന്നത്. എല്ലാവരും ഇതിനായി അപേക്ഷിക്കണം. 50 രൂപയാണ് അപേക്ഷ ഫീസ്,” എന്ന്   സന്ദേശം അവകാശപ്പെടുന്നു. 

ഞങ്ങൾ പരിശോധിച്ചപ്പോൾ Sijo K Rajan എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിനു 3.5k റിയാക്ഷനുകളും 49  k ഷെയറുകളും കണ്ടു.

Screen shot of Sijo K Rajan’s Facebook post

Sijo K Rajan’s Facebook post

Fact Check/Verification

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ആവിഷ്‌ക്കരിച്ച ആയുഷ്മാന്‍ ഭാരതിന്റെ ഇൻഷുറൻസ് പദ്ധതിയെ   കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  അറിയാൻ കേന്ദ്ര സർക്കാരിന്റെ india.gov.in എന്ന വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ചു. കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ പദ്ധതി  വഴി  ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കിട്ടും. 

Screenshot of Central Government Website

PMJAY എന്ന വെബ്‌സൈറ്റിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉണ്ട്. പോരെങ്കിൽ  Policybazaar, Bajajfinserv തുടങ്ങിയ ഇൻഷുറൻസ്  വെബ്‌സൈറ്റുകളിൽ  ഈ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്നവർ ആരൊക്കെയാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്.

ഗ്രാമീണ മേഖലയിൽ ഈ പദ്ധതിയ്ക്ക് അർഹരായവർ, നഗര മേഖലയിൽ അർഹരായവർ,  അർഹതയില്ലാത്തവർ എന്നിവരുടെയൊക്കെ പട്ടിക ഈ വെബ്‌സൈറ്റുകളിൽ നിന്നും കിട്ടും. ഈ പദ്ധതി പ്രകാരം എല്ലാവർക്കും ആയുഷ്മാന്‍ ഭാരതിന്റെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല.  

ഗ്രാമീണ, നഗര പ്രദേശങ്ങളിൽ നടത്തിയ  സാമൂഹിക സാമ്പത്തിക സെൻസസിലെ  വിവരങ്ങൾ  ഉപയോഗിച്ച് ദാരിദ്ര്യത്തിന്റെയും തൊഴിൽ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ കണ്ടെത്തുന്ന  കുടുംബങ്ങൾക്കാണ് ആയുഷ്മാന്‍ ഭാരത്  ഇൻഷുറൻസിന് അർഹതയുണ്ടാവുക. അപേക്ഷകളുടെ അടിസ്ഥാനത്തിലല്ല ഈ പദ്ധതിയിൽ ആളുകളെ ചേർക്കുന്നത് എന്ന് PMJAY  വെബ്‌സൈറ്റ് പറയുന്നു.

Source: pmjay.gov.in/webfaqs

ആയുഷ്മാന്‍ ഭാരതിന്റെ ഇൻഷുറൻസ് കിട്ടാൻ ABDM ഇ-കാര്‍ഡ് വേണോ?

ഇതിനു ശേഷം പരിശോധിച്ചത് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയിൽ നിന്നും വിതരണം ചെയ്യുന്ന ഹെല്‍ത്ത് ഐഡി കാര്‍ഡ്  ആയുഷ്മാന്‍ ഭാരത് ഇൻഷുറൻസിനു ആവശ്യമാണോ എന്നാണ്. അതിനായി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനെ (ABDM) കുറിച്ചു നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരങ്ങൾ പരിശോധിച്ചു. അതിൽ കൃത്യമായി എന്താണ് ABDM ഇ-കാര്‍ഡ് എന്ന് പറയുന്നുണ്ട്.

ഇതുപ്രകാരം വ്യക്തികളുടെ ആരോഗ്യ  വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കാനുള്ള  സംവിധാനമാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഇ-കാര്‍ഡ്.  

ആധാര്‍കാര്‍ഡും ഫോട്ടോയും ഉണ്ടെങ്കിൽ  ABDM ഇ-കാര്‍ഡ് ലഭിക്കും. അതിനു രജിസ്ട്രേഷന് ഫീസ് ഈടാക്കുന്നില്ല. (അക്ഷയ സെന്റർ വഴി കാർഡ് എടുക്കുമ്പോൾ അവരുടെ സർവീസ് ചാർജായ ആയ 50 രൂപ മാത്രം  കൊടുത്താൽ  മതി.) എന്നാല്‍ ABDM കാര്‍ഡ് ചികിത്സാ സഹായം ഉറപ്പാക്കുന്ന സംവിധാനമല്ല. നമ്മുടെ ചികിത്സാ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്താനുള്ള സംവിധാനമാണ് അത്. അത്  ഇന്ത്യയിൽ എവിടെയും പിഴവില്ലാത്ത ചികിത്സ ഉറപ്പാക്കാൻ സഹായിക്കും. 

Details of Health Card in abdm.gov.in website

ആയുഷ്മാന്‍ ഭാരതിന്റെയും ABDM ഇ-കാര്‍ഡ് പദ്ധതിയുടെയും ചുമതലക്കാർ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ്. കേരളത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയ്ക്കാണ്  ആയുഷ്മാന്‍ പദ്ധതിയുടെ ചുമതല. അത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ബിസ്മി എസ് ജെ നായരെ വിളിച്ചു. “ആയുഷ്മാന്‍ ഭാരത് പദ്ധതിക്കായി കേരളത്തില്‍ നിന്ന് പുതിയ അപേക്ഷ ക്ഷണിച്ചിട്ടില്ല.ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഇ-കാര്‍ഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല,” എന്നും അവർ പറഞ്ഞു.

അക്ഷയ സെന്റർ വഴി ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ  കൊടുക്കുന്നുവെന്ന വാർത്ത ശരിയാണോ എന്നറിയാൻ തിരുവനന്തപുരം പേയാടുള്ള  അക്ഷയാ സെന്ററിന്റെ പ്രതിനിധിയുമായി  സംസാരിച്ചു. ABDM ഇ-കാര്‍ഡ് അക്ഷയാ സെന്റർ വഴി കൊടുക്കുന്നുണ്ട്. എന്നാൽ അതിനു ഇൻഷുറൻസുമായി ബന്ധമില്ലെന്നു അവർ പറഞ്ഞു.

വായിക്കാം: വന്ദേ മാതരം വിളിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമി ഫൈനലിന്റെതല്ല

Conclusion

ആയുഷ്മാന്‍ ഭാരത് പദ്ധതിക്കായി കേരളത്തില്‍ പുതിയ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഇ-കാര്‍ഡ് ഉള്ളത് കൊണ്ട് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. അക്ഷയ സെന്റർ വഴി  ABDM ഇ-കാര്‍ഡ് കൊടുക്കുന്നുണ്ടെങ്കിലും അതിനു ഇൻഷുറൻസുമായി ബന്ധമില്ല. സർക്കാർ കണ്ടെത്തുന്ന  കുടുംബങ്ങൾക്കാണ് ആയുഷ്മാന്‍ ഭാരത്  ഇൻഷുറൻസിന് അർഹതയുണ്ടാവുക. അല്ലാതെ അതിനു അപേക്ഷ ക്ഷണിക്കാറില്ല. 

Result: Partly False

Our Sources

PMJAY

https://sha.kerala.gov.in/

https://nha.gov.in/

https://abdm.gov.in/home/digital_systems

Policybazaar

Bajajfinserv

Telephone Conversation with State Health Agency District Coordinator

Telephone Conversation with Peyad Akshaya Centre representative


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.