Claim: മോദി ഭരണത്തിൽ വരുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്നു.
Fact: ഈ ദൃശ്യങ്ങൾ മോദി അധികാരത്തിൽ വന്നതിന് ശേഷമുള്ളത്.
നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപ് ഇന്ത്യൻ സൈന്യ ഉദ്യോഗസ്ഥർ അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“മോദിജി വരുന്നതിനു മുൻപുള്ള ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ ഇതായിരുന്നു ഇത് വളരെ ഭയാനകമായ രോഗമാണ്. ആ കഴിഞ്ഞ നാളുകൾ തിരികെ കൊണ്ടുവരില്ല,ആ നാളുകൾ എൻ്റെ സൈനികരെ കാണിക്കില്ല എന്ന് ഞാൻ ഈ മണ്ണിൽ സത്യം ചെയ്യുന്നു. വന്ദേമാതരം,” എന്നാണ് പോസ്റ്റുകളുടെ വിവരണം.

ഇവിടെ വായിക്കുക:Fact Check: ന്യൂ ഇയർ പ്രമാണിച്ച് മുഖ്യമന്ത്രി സൗജന്യ റീചാർജ് നൽകുന്നില്ല
Fact Check/Verification
ഈ വീഡിയോയെ ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രെയിമിനെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി അപ്പോൾ TFC എന്ന യൂട്യൂബ് ചാനലിൽ ഏപ്രിൽ 21, 2017 ന് പോസ്റ്റ് ചെയ്ത വീഡിയോ കണ്ടു.
“കശ്മീരിലെ ശ്രീനഗറിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം യുവാക്കൾ സിആർപിഎഫ് ജവാൻമാരെ ആക്രമിച്ചു,”എന്നാണ് വീഡിയോ പറയുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ സംഭവത്തെ കമൽ ഹസ്സൻ അപലപിച്ചതിനെ കുറിച്ചുള്ള ഇന്ത്യ ടുഡേയുടെ 2017 ഏപ്രിൽ 14 യൂട്യൂബ് വീഡിയോ ഞങ്ങൾ കണ്ടെത്തി. ഈ വാർത്ത പ്രകാരം സംഭവം ഏപ്രിൽ 12, 2017നാണ് സംഭവിച്ചത്.

ഈ സമയത്ത് കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും, ജമ്മുകശ്മീരിൽ ബിജെപി പിഡിപി സഖ്യവും അധികാരത്തിലിരിക്കുകയായിരുന്നു.
False
Sources
YouTube Video by TFC on April 14,2017
YouTube Video by Indian Today on April 21,2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.