യുഎസ് സൈനിക പൈലറ്റുമാരെ ഇസ്രായേലിലേക്ക് ആയുധങ്ങൾ നിറച്ച വിമാനങ്ങൾ പറത്താൻ നിരസിച്ചതിന് അറസ്റ്റ് ചെയ്തതായി ,സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ വഴി ഒരു പ്രചരണം നടക്കുന്നുണ്ട്.രണ്ട് യൂണിഫോം ധരിച്ച ആളുകളെ കൈക്കെട്ടി പുറത്തേക്ക് കൊണ്ടുപോകുന്നതാണ് കാണുന്നത്. ഇവർ “അമേരിക്ക കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്നു” എന്ന് വിളിച്ചു പറയുന്നതും വിഡിയോയിൽ കേൾക്കാം.

ഇവിടെ വായിക്കുക:ടിവി കള്ളക്കടത്ത്’ നടത്തിയതിന് മമ്മൂട്ടി പിടിക്കപ്പെട്ടില്ല
Evidence
റിവേഴ്സ് ഇമേജ് സെർച്ച് കണ്ടെത്തൽ
ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ സമാനമായ ഒരു വീഡിയോ ഫേസ്ബുക്കിൽ നിന്നും ഞങ്ങൾ കണ്ടെത്തി. AJ+ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് വീഡിയോ കണ്ടെത്തിയത്..AJ+ ഫേസ്ബുക്ക് പോസ്റ്റിൽ2025 സെപ്റ്റംബർ 4-നാണ് ഈ വീഡിയോ പങ്ക് വെച്ചത്. “യുഎസ് സേനയിലെ വിമുക്തഭടന്മാരായ ആന്റണി അഗ്വിലാർ, ജോസഫിൻ ഗിൽബോ എന്നിവർ ഗാസയിലെ കൂട്ടക്കൊലയിൽ അമേരിക്കയും പങ്കാളികളാണെന്ന് ആരോപിച്ച് സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചു. തുടർന്ന് ഇവരെ പുറത്തേക്ക് കൊണ്ടുപോയി” എന്ന് പോസ്റ്റിന്റെ ക്യാപ്ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.

അൽ അറേബ്യ റിപ്പോർട്ട്
Al Arabiyaയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.. വിവരണം ഇങ്ങനെ: “യുഎസ് സേനയിലെ വിമുക്തഭടന്മാരായ ആന്റണി അഗ്വിലാർ, ജോസഫിൻ ഗിൽബോ എന്നിവർ സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത അവരെ പിന്നീട് വിട്ടയച്ചു.”

Explainer
പ്രതിഷേധത്തിൽ പങ്കെടുത്തവർ സൈനിക യൂണിഫോമിൽ എത്തിയതും പിന്നീട് കൈക്കെട്ടി കൊണ്ടുപോയതുമാണ് ആളുകൾക്ക് അവർ സേവനത്തിലുള്ള പൈലറ്റുമാരാണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. യാഥാർത്ഥ്യത്തിൽ അവർ യുഎസ് സേനയിലെ വിമുക്തഭടന്മാരാണ്. പ്രതിഷേധക്കാർക്കെതിരായ അറസ്റ്റ് പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിക്കാറുണ്ട്.
Verdict
യുഎസ. പൈലറ്റുമാരെ ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകാൻ നിരസിച്ചതിന് അറസ്റ്റ് ചെയ്‌തെന്ന പ്രചാരണം തെറ്റാണ്. വീഡിയോയിൽ കാണുന്നത് സേനയിൽ നിന്ന് വിരമിച്ച രണ്ട് വിമുക്തഭടന്മാർ സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുന്നതാണ്.
FAQ
Q1. യു.എസ്. പൈലറ്റുമാരെ, ആയുധങ്ങൾ കൊണ്ടുപോകാൻ നിരസിച്ചതിന് അറസ്റ്റ് ചെയ്‌തോ?
ഇല്ല. വീഡിയോയിൽ അറസ്റ്റ് ചെയ്യപ്പെട്ടത് സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ച സൈനിക വിമുക്തഭടന്മാരാണ്.
Q2. വീഡിയോയിൽ ആരെയാണ് അറസ്റ്റ് ചെയ്തത്?
യുഎസ് സേനയിലെ വിമുക്തഭടന്മാരായ ആന്റണി അഗ്വിലാർ, ജോസഫിൻ ഗിൽബോ എന്നിവരാണ്.
Q3. ഇവരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?
അമേരിക്കയുടെ ഇസ്രായേൽ പിന്തുണക്കെതിരെ സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചതിനാണ്.
Q4. ഇവരെ തടവിൽ പാർപ്പിച്ചോ?
റിപ്പോർട്ടുകൾ പ്രകാരം ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചു.
Q5. തെറ്റായ പ്രചാരണം എങ്ങനെ പടർന്നു?
യൂണിഫോം ധരിച്ചിരുന്നതിനാൽ ഇവർ സേവനത്തിലുള്ള പൈലറ്റുമാരാണെന്ന് പലരും തെറ്റിദ്ധരിച്ചു.
Sources
AJ+ Facebook Reel – September 4, 2025
Al Jazeera English Facebook Reel –September 3, 2025
Al Arabiya Facebook Reel-September 3, 2025