Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ഭരണഘടനയുടെ ആർട്ടിക്കിൾ 30 A മോദി റദ്ദാക്കും. ഈ ആർട്ടിക്കിൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു മതം പഠിപ്പിക്കാൻ ഹിന്ദു സമൂഹത്തിന് അനുവാദമില്ല. അതേസമയം മുസ്ലീം സമുദായത്തിന് മദ്രസകളിൽ അവരുടെ മതപാഠങ്ങൾ പഠിപ്പിക്കാനുള്ള അവകാശം നൽകുന്നു.
Fact
ഭരണഘടനയ്ക്ക് ആർട്ടിക്കിൾ 30 A ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കുറിച്ചാണ് ആർട്ടിക്കിൾ 30 പറയുന്നത്.
കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിനിൽ സർക്കാർ രൂപീകരിച്ച ശേഷം, ഭരണഘടനയുടെ ആർട്ടിക്കിൾ 30 എ നിർത്തലാക്കുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “30 എ ആർട്ടിക്കിൾ അനുസരിച്ച്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദുക്കളുടെ മതഗ്രന്ഥം പഠിപ്പിക്കാൻ ഹിന്ദു സമൂഹത്തിന് അനുവാദമില്ല. എന്നാൽ മുസ്ലിം സമുദായത്തിന് അവരുടെ മതഗ്രന്ഥങ്ങൾ മദ്രസകളിൽ പഠിപ്പിക്കാനുള്ള അവകാശമുണ്ട്,” പോസ്റ്റ് പറയുന്നു.
“മോദിയുടെ രണ്ടാം പ്രഹരം വരുന്നു 30-A നിയമം നിർത്തലാക്കാം,” എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.
“മുസ്ലീം വേരുകളുള്ള കുടുംബത്തിൽ ജനിച്ച ജവഹർലാൽ നെഹ്റു ഹിന്ദുക്കളോട് ചെയ്ത വഞ്ചന തിരുത്താൻ മോദി ജി പൂർണ്ണമായും തയ്യാറാണ്. നിയമം 30”, “30A” എന്നിവയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? “30A” എന്താണ് എന്ന് അറിയാമോ? കൂടുതലറിയാൻ വൈകരുത്. 30-A എന്നത് ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന ഒരു നിയമമാണ്,” പോസ്റ്റ് തുടരുന്നു.
“നെഹ്റു ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ സർദാർ വല്ലഭായ് പട്ടേൽ അതിനെ ശക്തമായി എതിർത്തു. സർദാർ പട്ടേൽ പറഞ്ഞു, *”ഈ നിയമം ഹിന്ദുക്കളോടുള്ള വഞ്ചനയാണ്, അതിനാൽ ഈ നിയമം ഭരണഘടനയിൽ കൊണ്ടുവന്നാൽ, ഞാൻ മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കും,” പോസ്റ്റ് അവകാശപ്പെടുന്നു.
“ആത്യന്തികമായി, സർദാർ പട്ടേലിന്റെ ആഗ്രഹത്തിനു മുന്നിൽ നെഹ്റു തലകുനിക്കേണ്ടി വന്നു. പക്ഷേ നിർഭാഗ്യവശാൽ … ഈ സംഭവത്തിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ സർദാർ വല്ലഭായ് പട്ടേൽ പെട്ടെന്ന് മരണപ്പെട്ടു? സർദാർ പട്ടേലിന്റെ മരണശേഷം നെഹ്റു ഉടൻ തന്നെ ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തി,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“എന്താണ് 30-A, അതിന്റെ സവിശേഷതകൾ ഞാൻ നിങ്ങളോട് പറയട്ടെ. ഈ നിയമം അനുസരിച്ച് – ഹിന്ദുക്കൾക്ക് അവരുടെ “ഹിന്ദു മതം” പഠിപ്പിക്കാനോ പഠിക്കാനോ അനുവാദമില്ല. “ആക്റ്റ് 30-A” അവനെ അനുവദിക്കുകയോ ശാക്തീകരിക്കുകയോ ചെയ്യുന്നില്ല,” പോസ്റ്റ് പറയുന്നു.
“അതുകൊണ്ടാണ് ഹിന്ദുക്കൾ അവരുടെ സ്വകാര്യ കോളേജുകളിൽ ഹിന്ദുമതം പഠിപ്പിക്കാത്തത്. ഹിന്ദുമതം പഠിക്കാനും പഠിപ്പിക്കാനും കോളേജുകൾ തുടങ്ങരുത്. ഹിന്ദുമതം പഠിപ്പിക്കാൻ ഹിന്ദു സ്കൂളുകൾ തുടങ്ങരുത്. ആക്റ്റ് 30-എ പ്രകാരം പൊതുവിദ്യാലയങ്ങളിലോ കോളേജുകളിലോ ഹിന്ദുമത സംസ്കാരം പഠിക്കാനും പഠിപ്പിക്കാനും ആരെയും അനുവദിക്കില്ല,” പോസ്റ്റ് തുടരുന്നു.
“ഇത് വിചിത്രമായി തോന്നുന്നു, (30-A) നെഹ്റു തന്റെ ഭരണഘടനയിൽ മറ്റൊരു നിയമം ഉണ്ടാക്കി “നിയമം 30”. ഈ “നിയമം 30” അനുസരിച്ച് “മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ മത വിദ്യാഭ്യാസത്തിനായി ഇസ്ലാമിക്, സിഖ്, ക്രിസ്ത്യൻ മതപാഠശാലകൾ ആരംഭിക്കാം.മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടെ മതം പഠിപ്പിക്കാം,” പോസ്റ്റ് അവകാശപ്പെടുന്നു.
“നിയമം 30 മുസ്ലീങ്ങൾക്ക് സ്വന്തമായി ‘മദ്രസ’ തുടങ്ങാൻ പൂർണ്ണ അവകാശവും അനുവാദവും നൽകുന്നു, ഭരണഘടനയുടെ 30-ാം അനുച്ഛേദം ക്രിസ്ത്യാനികൾക്ക് അവരുടെ സ്വന്തം മതപാഠശാലകളും കോളേജുകളും സ്ഥാപിക്കാനും പഠിപ്പിക്കാനും പൂർണ്ണ അവകാശവും അനുവാദവും നൽകുന്നു,” പോസ്റ്റിൽ പറയുന്നു.
“അതിനാൽ, ആക്റ്റ് 30-എ”, “ആക്ട് 30” എന്നിവ ഹിന്ദുക്കളോടുള്ള ബോധപൂർവമായ വിവേചനവും ബോധപൂർവമായ ആസൂത്രിത വഞ്ചനയുമാണ്.
ഇന്ന് ഹിന്ദു നാടോടിക്കഥകളിൽ ഒതുങ്ങുന്നു എന്നത് എല്ലാവരും നന്നായി മനസ്സിലാക്കണം. ഹിന്ദുക്കൾക്ക് അവരുടെ വേദങ്ങളെക്കുറിച്ച് അറിവില്ല. പഠിക്കുക,” എന്നും പോസ്റ്റ് അവകാശപ്പെടുന്നു.
“മുകളിൽ വായിച്ച് അത് ഫോർവേഡ് ചെയ്യുന്നത് ഉറപ്പാക്കുക. നെഹ്റു എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. ഇവർ ഹിന്ദുവിന്റെ തോളത്തിരുന്നു ചെവി തിന്നുകയാണ്.ദയവായി ഇത് 5 പേർക്ക് കൈമാറുക,” പോസ്റ്റ് ആഹ്വാനം ചെയ്യുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: അപൂർവ്വ ഇനം കടൽ പശുവാണോ വിഡിയോയിൽ?
ഞങ്ങൾ ആദ്യം ഇന്ത്യൻ കാനൂൻ വെബ്സൈറ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 30,30 (A ) എന്നിവ പരിശോധിച്ചു. അപ്പോൾ 30 എന്നൊരു ആർട്ടിക്കിൾ ഉണ്ടെങ്കിലും 30 (A) എന്നൊരു ആർട്ടിക്കിൾ ഇല്ലെന്ന് മനസ്സിലായി. ആർട്ടിക്കിൾ 30 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ പറ്റിയാണെന്ന് ഈ പരിശോധനയിൽ മനസ്സിലായി.

കേന്ദ്ര സർക്കാരിന്റെ ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്മെൻ്റ് വെബ്സൈറ്റിൽ ഭരണഘടന മുഴുവൻ കൊടുത്തിട്ടുണ്ട്. ആർട്ടിക്കിൾ 30 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ പറ്റി പറയുന്ന ഈ ആർട്ടിക്കിളിന് 30(1),30(1A),30(2) എന്നീ ഉപവകുപ്പുകളുണ്ട്.
ആർട്ടിക്കിൾ 30(1) പറയുന്നത്, “മതത്തിൻ്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും അവർക്കിഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ട്,” എന്നാണ്.
ആർട്ടിക്കിൾ 30(1A) “ന്യൂനപക്ഷ വിഭാഗങ്ങൾ സ്ഥാപിക്കുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയും സ്വത്ത് സമ്പാദിക്കുന്നതിനുള്ള തുക നിശ്ചയിക്കുന്നത്,” സംബന്ധിച്ച് പ്രതിപാദിക്കുന്നു.
ആർട്ടിക്കിൾ 30(2) പറയുന്നത്, “സഹായം നൽകുമ്പോൾ മതത്തിൻ്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലായാലും ഒരു ന്യൂനപക്ഷത്തിൻ്റെ മാനേജ്മെൻ്റിന് കീഴിലാണെന്നതിൻ്റെ പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തോടും സർക്കാർ വിവേചനം കാണിക്കരുത്,” എന്നാണ്.

ഞങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് ശ്രീജ ശശിധരനെ ബന്ധപ്പെട്ടു. ” വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കുറിച്ചാണ് ആർട്ടിക്കിൾ 30 പറയുന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ 30 A എന്നൊരു ആർട്ടിക്കിൾ ഇല്ല,” അഡ്വക്കേറ്റ് ശ്രീജ പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ റോഡ് തകർന്ന് കുഴിയിൽ വീഴുന്ന സ്ത്രീയാണോ വീഡിയോയിൽ?
ഭരണഘടനയ്ക്ക് ആർട്ടിക്കിൾ 30 A ഇല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെ കുറിച്ചാണ് ആർട്ടിക്കിൾ 30 പറയുന്നത്.
Sources
Indian Kanoon Website
Legislative Department Website
Telephone Conversation with Advocate Sreeja Sasidharan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025