Claim
“അതെ സമയം മറ്റൊരിടത്ത്,” എന്ന വിവരണത്തോടെ രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം ഫേസ്ബുക്കിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നു.

Fact-check/Verification
“അച്ചപ്പം – അരക്കിലോ ,ഉണ്ണിയപ്പം – ഒരു കിലോ ആയിക്കോട്ടെ .അരിച്ചക്കാരാ – അരക്കിലോ, മുറുക്ക് – രണ്ടു പാക്കറ്റ് എടുത്തോ” എന്ന് രാഹുൽ ഗാന്ധി ബേക്കറിയിൽ ഓർഡർ കൊടുക്കുന്ന രീതിയിലാണ് പോസ്റ്റ്.
പോസ്റ്റിൽ ഈ ബേക്കറി എവിടെയാണ് എന്നോ, ഈ പടം എന്നത്തേത് ആണ് എന്നോ പറയുന്നില്ല. എന്നാൽ അതെ സമയം മറ്റൊരിടത്ത്,” എന്ന വിവരണത്തിലെ സൂചന അനുസരിച്ച്, ഇത് അടുത്ത കാലത്ത് നടന്നതാണ് എന്നാണ് പോസ്റ്റിട്ട വ്യക്തി പറയുന്നത്.
ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് എന്ന് വ്യക്തമാണ്. ആ വിഷയത്തിൽ ഇടപെടാത്ത രാഹുൽ ഗാന്ധിയെ വിമർശിക്കുകയാണ് പോസ്റ്റിന്റെ ലക്‌ഷ്യം എന്നും സ്‌പഷ്‌ടമാണ്.
ഞങ്ങൾ പോസ്റ്റിലെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ജനുവരി 27, 2021ലെ മനോരമയിലെ ഒരു വാർത്തയിൽ നിന്നും പോസ്റ്റിനൊപ്പമുള്ള ഫോട്ടോ കിട്ടി.”വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി അരീക്കോടുള്ള ബേക്കറിയില്‍ കയറി രാഹുൽ. രാഹുൽ കടന്നുപോകുന്നതറിഞ്ഞ് ജനക്കൂട്ടം വഴിയിൽ കാത്തുനിന്നിരുന്നു. കൈകാണിച്ച് വണ്ടി നിർത്തി ഞങ്ങളുടെ ബേക്കറി സന്ദർശിക്കൂ സാർ എന്നു പറഞ്ഞ് രാഹുലിനെ വാഹനത്തിൽ നിന്ന് ഇറക്കുകയായിരുന്നു,” മനോരമ വാർത്ത പറയുന്നു.
Rahul Gandhi – Wayanad എന്ന ഫേസ്ബുക്ക് പേജിൽ ജനുവരി 27, 2021ൽ ഈ ഫോട്ടോയിൽ കാണുന്ന അതെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി കയറിയത് അരീക്കോട് സ്വാദ് ബേക്കറിയിലാണ് എന്ന് ആ ഫേസ്ബുക്ക് പേജ് പറയുന്നു.
Conclusion
രാഹുൽ ഗാന്ധി ബേക്കറിയിൽ കയറിയപ്പോൾ എടുത്ത പടം 2021 ജനുവരിയിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False Context/Missing Context
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.