Friday, April 19, 2024
Friday, April 19, 2024

HomeFact Checkഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു

ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)

 പേമാരി അസമിൽ നാശം വിതച്ചപ്പോൾ, നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആ വെള്ളപ്പൊക്ക ബാധിത സംസ്ഥാനത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. അതിലൊന്ന് ഫേസ്ബുക്കിൽ പ്രചരിക്കുന്ന അസമിലെ വെള്ളപ്പൊക്കത്തിൽ ഒരു പാലം തകരുന്നത് എന്ന അവകാശവാദത്തോടെ ഉള്ള ദൃശ്യമാണ്. 

നിരവധി ഫേസ്ബുക്ക് ഉപയോക്താക്കളാണ് അസമിലെ  വെള്ളപ്പൊക്കത്തിൽ ഒരു പാലം തകരുന്ന ദൃശ്യം എന്ന പേരിൽ വീഡിയോ ഷെയർ ചെയ്തത്. അവയിൽ മുഖ്യധാരാ മാധ്യമങ്ങളായ മീഡിയവണിന്റെയും റിപ്പോർട്ടർ ടിവിയുടെയും ഫേസ്ബുക്ക് പേജുകളും ഉൾപ്പെടുന്നു.

Post in Mediaone’sFacebook Page
Post in Reporter TV’s Facebook Page

ഇതേ ദൃശ്യം മാധ്യമങ്ങളെ കൂടാതെ,മലയാളീസ്,Salim Kunnath, തുടങ്ങി മറ്റ് ചില പ്രൊഫൈലുകളും ഷെയർ ചെയ്തിട്ടുണ്ട്.

മലയാളീസ്‘s Post
Salim Kunnath‘s Post

അസമിലെ വെള്ളപ്പൊക്കത്തിൽ വൻ നാശങ്ങൾ 

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ് (southwesterly winds ) മൂലം തുടർച്ചയായി പെയ്ത മഴ, അസമിൽ വൻ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. 2022 മെയ് 18 ലെ അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ  (Assam State Disaster Management Authority) റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ ആകെ 27 ജില്ലകളെ വെള്ളപ്പൊക്കം  ബാധിച്ചു. 6.62 ലക്ഷത്തിലധികം ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ  ബുധനാഴ്ച വരെ മരണസംഖ്യ ഒമ്പത് ആയിരുന്നു. അസമിലെ വിവിധ ജില്ലകളിലായി 135 ദുരിതാശ്വാസ ക്യാമ്പുകളിലായി 48,000-ത്തിലധികം ആളുകൾ അഭയം പ്രാപിച്ചിട്ടുണ്ട്. അതേസമയം പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 113 വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

വായിക്കാം: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന  അവകാശവാദവുമായി ഈ ആഘോഷ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല

Fact Check/Verification

വൈറൽ ക്ലിപ്പ് അസമിൽ നിന്നാണോ അല്ലയോ എന്ന് പരിശോധിക്കാൻ, ഞങ്ങൾ അതിന്റെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2021 ഏപ്രിൽ 5-ന് –Tribunnews Wiki യിൽ ഇന്തോനേഷ്യൻ ഭാഷയിൽ ഒരു തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടെത്തി. അതിന്റെ തലക്കെത്തിന്റെ വിവർത്തനം ഏകദേശം ഇങ്ങനെയാണ്, ” കിഴക്കൻ സുംബയിലെ പഴയ കമ്പനീരു പാലത്തിന്റെ തകർച്ച നദിയുടെ ഒഴുക്കിൽ തകരുന്നതിന്റെ വൈറൽ വീഡിയോ”.

Screengrab from Google search

“ ഞായറാഴ്ച (4/4/2021) നദിയുടെ ദ്രുതഗതിയിലുള്ള ഒഴുക്കിൽ പഴയ കമ്പനീർ പാലം തകരുന്നത് കാണിക്കുന്ന, തദ്ദേശവാസിയായ ഒരാൾ എടുത്ത അമേച്വർ വീഡിയോയുടെ സ്ക്രീൻഷോട്ട്” എന്ന അടിക്കുറിപ്പോടെ വൈറൽ വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ ലേഖനത്തിൽ ചേർത്തിരിക്കുന്നത്.

 Screengrabf rom Tribunnews Wiki website

Yandex-ൽ വീണ്ടും റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, 2021 ഏപ്രിൽ 4-ന്  Suryakepri എന്ന വെബ്‌സൈറ്റിന്റെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അതിൽ ഇന്തോനേഷ്യൻ ഭാഷയിൽ ഒരു അടിക്കുറിപ്പോടെ വൈറൽ വീഡിയോയിൽ നിന്നുള്ള ഒരു സ്റ്റില്ലും ഉണ്ടായിരുന്നു. അതിന്റെ ഏകദേശം വിവർത്തനം, “പാലം തകരുന്നു, കിഴക്കൻ ഫ്ലോറസിലെ വെള്ളപ്പൊക്കം, ഞായറാഴ്ച (04/04/2021).”
റിപ്പോർട്ട് അനുസരിച്ച്, “കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ തീവ്രമായ കാലാവസ്ഥയിൽ എൻടിടിയിലെ ഈസ്റ്റ് സുംബ റീജൻസിയിലെ പഴയ കമ്പനീരു പാലം ഞായറാഴ്ച വെള്ളപ്പൊക്കത്തിൽ തകർന്നത്.” അഹമ്മദ് യാനി പാലം എന്നും ഈ പാലം അറിയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
“മിന്നൽ പ്രളയങ്ങളും  മണ്ണിടിച്ചിലുകളും എൻടിടി പ്രദേശത്തെ  ബാധിച്ചു.”എന്ന് വിവർത്തനത്തിൽ അർത്ഥം വരുന്ന  ഇന്തോനേഷ്യൻ  ഭാഷയിലുള്ള ഒരു അടിക്കുറിപ്പോടെ  വെരിഫൈഡ്  YouTube ചാനലായ KompasTVയിൽ 2021 ഏപ്രിൽ 5ന് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയും ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ 45 സെക്കൻഡിൽ, വൈറൽ ക്ലിപ്പിൽ നിന്നുള്ള ഒരു ഭാഗം  ഞങ്ങൾ കണ്ടെത്തി.

Screengrab from KompasTV YouTube channel

അസമിലെ വെള്ളപ്പൊക്കത്തിൽ പാലം തകർന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ, 2021 ഏപ്രിൽ 5 ന്, Official iNews എന്ന വെരിഫൈഡ്   ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു YouTube വീഡിയോയിലും  കണ്ടെത്തി. ആ വീഡിയോയിലെ  ഇന്തോനേഷ്യൻ ഭാഷയിലുള്ള  അടിക്കുറിപ്പ് , “കിഴക്കൻ സുംബയിലെ അഹ്മദ് യാനി പാലം ഒഴുകിപ്പോയി,” എന്ന് പറയുന്നു.

കനത്ത മഴ 2021 ഏപ്രിലിൽ ഇന്തോനേഷ്യയിലും ഈസ്റ്റ് ടിമോറിലും വൻ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. നിരവധി മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ടുകൾ നൽകി. നിങ്ങൾക്ക് അവ ഇവിടെയും ഇവിടെയും ഇവിടെയും    വായിക്കാം.

Conclusion

2021 ഏപ്രിലിലെ മിന്നൽ പ്രളയത്തിൽ ഇന്തോനേഷ്യയിൽ പാലം തകരുന്നതിന്റെ  കാണിക്കുന്ന വീഡിയോയാണ്, അസമിലെ  വെള്ളപ്പൊക്കത്തിൽ തകർന്നത് എന്ന  അവകാശവാദത്തോടൊപ്പം പങ്കിട്ടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False Context/False

Sources

Report published in Tribunnews Wiki on April 5, 2021

Report published in Suryakepri on April 4, 2021

Video uploaded on YouTube channel KompasTV on April 5, 2021

Video uploaded on YouTube channel Official iNews on April 5, 2021


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular