Claim
(ഹിന്ദിയിലാണ് ഈ അവകാശ വാദം ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് അത് ഇവിടെ വായിക്കാം.)
”ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗ വിഗ്രഹം കണ്ടെത്തിയതിനെത്തുടർന്ന് കാശി നഗരിയിലെ തെരുവുകളിലും ഭക്തരുടെ ആഹ്ളാദ നിമിഷങ്ങൾ,” എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
Fact
ഇൻ-വിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകൾ ആയി ഇവ വിഭജിച്ച് റിവേഴ്‌സ് സെർച്ച് നടത്തിയപ്പോൾ ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ യുട്യൂബിൽ കണ്ടെത്തി. ആ വീഡിയോ 2019 ഓഗസ്റ്റ് 12 ന് അഭിഷേക് ശ്രീവാസ്തവ എന്ന വ്യക്തിയാണ് അപ്‌ലോഡ് ചെയ്തത്.

വാരണാസിയിലെ മഞ്ജിര ദംരു ഘോഷയാത്രയാണിതെന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയ്‌ക്കൊപ്പമുല്ല വിവരണം പറയുന്നു . എന്നാൽ ഈ യുട്യൂബ് വീഡിയോയിൽ കമന്റിട്ട ചിലർ ഈ ഘോഷയാത്ര ഉജ്ജയിനിൽ നിന്നോ ഭോപ്പാലിൽ നിന്നോ ആണെന്ന് എഴുതിയിട്ടുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് അത് കൊണ്ട് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ല.
എന്നാൽ വീഡിയോയ്ക്ക് ഏകദേശം മൂന്ന് വർഷമോ അതിൽ കൂടുതലോ പഴക്കമുണ്ടെന്ന് വ്യക്തമാണ്. ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി വീഡിയോയ്ക്ക് ബന്ധമില്ല. വീഡിയോയുടെ ലൊക്കേഷനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, അത്തരം വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ലേഖനം അപ്ഡേറ്റ് ചെയ്യും.
Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.