Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ബുർഖ ധരിച്ച പെൺകുട്ടികളെയും ആൺകുട്ടികളെയും മതിൽ പണിതു വേർതിരിച്ച ക്ലാസ് മുറി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ളതാണ്.
വീഡിയോ മഹാരാഷ്ട്രയിലെ നാന്ദേഡിലെ എംഒഎസ് അക്കാദമിയിൽ ചിത്രീകരിച്ചതാണ്. കേരളവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട്,സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ബുർഖ ധരിച്ച പെൺകുട്ടികൾ ഒരു വശത്തും ആൺകുട്ടികൾ മറ്റൊരു വശത്തും ഇരിക്കുന്ന ക്ലാസ് മുറിയുടെ ദൃശ്യം കാണാം. ഇവരുടെ ഇടയിലായി ഇടത്തരം പൊക്കമുള്ള ഒരു മതിലും വീഡിയോയിൽ കാണാം. വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു:“ഹിജാബിൽ തുടങ്ങി ക്ലാസ്സ് മുറികൾ ഇത്തരത്തിൽ പരിവർത്തനം ചെയ്യപ്പെടുന്ന അസമത്വ സുന്ദര കേരളമാണ് അവർ സ്വപ്നം കാണുന്നത്.”
Archived version of the claim post – October 2025

ഇവിടെ വായിക്കുക:ഷമ മുഹമ്മദ് കെപിസിസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചെന്ന അവകാശവാദം തെറ്റാണ്
വൈറൽ ക്ലിപ്പിന്റെ പ്രധാന ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, അതേ വീഡിയോ 2025 ഒക്ടോബർ 10-ന് @aamersrs_mos_academy എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ വിവരണത്തിന്റെ മലയാളം പരിഭാഷ ഇങ്ങനെയാണ്: ദീനും (വിശ്വാസം) ദുനിയയും (ലോകം) ചേർന്ന് നിങ്ങളുടെ ജീവിതം സന്തുലിതമാക്കുക – അതാണ് യഥാർത്ഥ വിജയത്തിനുള്ള സൂത്രവാക്യം. #teaching #education #mosacademy #nanded #islamic #deen #duniya #aakhira #coaching.”
ഈ വീഡിയോ Aamer Srs എന്ന വ്യക്തിയുടെ Facebook പ്രൊഫൈലിലും അതേ ദിവസം അതേ വിവരണത്തോടു കൂടി പങ്കുവെച്ചിട്ടുണ്ട്.

Aamer Srs എന്ന വ്യക്തിയുടെ ഇൻസ്റ്റഗ്രാം ബയോയിൽ,“ നാന്ദേഡിലെ എംഒഎസ് (MOS) അക്കാദമി ഡയറക്ടർ” എന്ന് വ്യക്തമാക്കിയിരിക്കുന്നു.

അദ്ദേഹവുമായി ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ വീഡിയോയുടെ ഉള്ളടക്കം ഞാൻ സൃഷ്ടിച്ചതാണ്. ഇത് കേരളത്തിൽ അല്ല, മഹാരാഷ്ട്രയിലെ നാന്ദേഡിൽ എംഒഎസ് അക്കാദമിയിൽ ചിത്രീകരിച്ചതാണ്. ഇത് ഒരു സ്വകാര്യ ട്യൂഷൻ ക്ലാസ് മാത്രമാണ് — സർക്കാർ സ്കൂളോ അല്ല, കോളേജോ അല്ല.”
ഇതിൽ നിന്നും , ഈ വീഡിയോ കേരളത്തിൽ നിന്നുള്ളതാണെന്ന അവകാശവാദം തെറ്റാണ് എന്ന് മനസ്സിലായി.
ബുർഖ ധരിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നടുവിൽ മതിൽ കാണുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല, മറിച്ച് മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള എംഒഎസ് അക്കാദമിയിൽ എടുത്തതാണ്.
FAQs
1. ഈ വൈറൽ വീഡിയോ കേരളത്തിൽ നിന്നുള്ളതാണോ?
അല്ല. വീഡിയോ മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള എംഒഎസ് അക്കാദമിയിൽ ചിത്രീകരിച്ചതാണ്.
2. വീഡിയോ എഡിറ്റ് ചെയ്തതാണോ?
അല്ല. വീഡിയോ യഥാർത്ഥമാണ്. പക്ഷേ തെറ്റായ സ്ഥലത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നു.
3.എംഒഎസ് അക്കാദമി സർക്കാർ സ്ഥാപനമാണോ?
അല്ല. ഇത് ഒരു സ്വകാര്യ കോച്ചിംഗ് സെന്ററാണ്, സർക്കാർ അംഗീകൃത സ്കൂൾ അല്ല.
Sources
Instagram reel by @aamersrs_mos_academy – October 10, 2025
Facebook reel by Aamer Srs – October 10, 2025
Instagram bio of Aamer Srs
Phone conversation with Aamer Srs – October 2025
Sabloo Thomas
October 25, 2025
Runjay Kumar
December 24, 2024
Kushel Madhusoodan
April 22, 2024