Saturday, September 14, 2024
Saturday, September 14, 2024

HomeFact Checkഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി...

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ: പ്രചരണത്തിലെ വസ്തുത എന്ത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഇത് നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ് എന്ന് മകൻ പറഞ്ഞതായും പോസ്റ്റിലുണ്ട്.

Fact Check/Verification

രാജ്യത്ത് ദിനം പ്രതിയുള്ള ഇന്ധനവില വർദ്ധനവിനെതിരെ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് പാർട്ടികൾ എന്ന വാർത്ത വന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് 16 മുതൽ 30വരെ രാജ്യവ്യാപകമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പരിപാടികൾ നടത്തും.കൊവിഡ് ആഘാതത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകേണ്ട കേന്ദ്ര സർക്കാർ ഇന്ധനവില വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസഹമാക്കുകയാണെന്ന് ഇടതുപാർട്ടികൾ പ്രസ്താവനയിലൂടെ പറയുന്നുവെന്നു വർത്തയിലുണ്ട്.ഈ വാർത്ത വന്നതിനു ശേഷമാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എന്ന് മനസിലാക്കാം.ഈ പോസ്റ്റിൽ സ്ക്രീൻഷോട്ട് കേരളാ കൗമുദിയുടേതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ സ്ക്രീൻഷോട്ടിലെ ചിത്രത്തിൽ മനോരമ ന്യൂസിന്റെ വാട്ടർമാർക്ക് അവ്യക്തമായി കാണാം.കേരള കൗമുദി തന്നെ സ്ക്രീൻ ഷോട്ട് വ്യജമാണ് എന്ന് പറഞ്ഞു രംഗത്ത് വന്നിട്ടുണ്ട്.പെട്രോൾ വില വർദ്ധനവിനെതിരെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകൻ എന്ന തലക്കെട്ടിലാണ് വ്യാജ സൃഷ്ടി എന്ന് അവർ വെബ്‌സൈറ്റിൽ കൊടുത്ത വിശദീകരണത്തിൽ പറയുന്നു. കേരള കൗമുദിയുടെ ലോഗോ ഉപയോഗിച്ചിട്ടുള്ള ഫോട്ടോ ഒറ്റ നോട്ടത്തിൽ തന്നെ വ്യാജനാണെന്ന് മനസിലാക്കാനാവും.മറ്റൊരു മാദ്ധ്യമത്തിന്റെ ലോഗോ പതിഞ്ഞ ഫോട്ടോയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വാർത്ത ഷെയർ ചെയ്തവരുടെ നമ്പരുകളടക്കമാണ് പരാതി നൽകിയിരിക്കുന്നത്.അതിനാൽ തന്നെ വ്യാജ ഫോട്ടോ നിർമ്മിച്ചവർക്കൊപ്പം ഷെയർ ചെയ്തവരിലേക്കും നിയമനടപടി എത്തിയേക്കും.അതിനാൽ ഞങ്ങളുടെ മാന്യവായനക്കാർ ഈ വ്യാജ ഫോട്ടോ ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു, കേരളാ കൗമുദി പറയുന്നു.ഇത്തരം ഒരു വാർത്ത മനോരമ ന്യൂസിൽ വന്നിട്ടില്ലെന്ന്  മനോരമ ന്യൂസ് കോർഡിനേറ്റിങ്ങ് എഡിറ്റർ പ്രമോദ് രാമനും  പറഞ്ഞു. എന്നാൽ പലതരത്തിൽ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തിട്ടും ഈ പടത്തിന്റെ സോഴ്സ് കണ്ടെത്താനായില്ല.  

Conclusion

ഈ പോസ്റ്റ് പൂർണമായി തെറ്റാണ്. കേരളാ കൗമുദിയുടെ സ്ക്രീൻഷോട്ട് എന്ന തരത്തിലാണ് ഇത് പ്രചരിപ്പിക്കുന്നത്. എന്നാൽ പടത്തിലുള്ള വാട്ടർമാർക്ക് മനോരമ ന്യൂസിന്റെതാണ്. കേരളാ കൗമുദി തന്നെ വാർത്ത നിഷേധിച്ചിട്ടുമുണ്ട്.ഇത്തരം ഒരു വാർത്ത മനോരമ ന്യൂസിൽ വന്നിട്ടില്ലെന്ന്  മനോരമ ന്യൂസും വ്യക്തമാക്കി.

Result: False

Our Sources

https://keralakaumudi.com/news/news.php?id=570788&u=national

https://keralakaumudi.com/news/news.php?id=571609&u=kerala-kaumudi–logo-used-in-fake-news-alert

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular