കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്ന് എം.പി ആരിഫ് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഞങ്ങൾ കണ്ട പോരാളി വാസുവിന്റെ പോസ്റ്റിനു 1.3k റിയാക്ഷനുകളും 154 ഷെയറുകളും ഉണ്ട്.
പെട്രോൾ വില വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. പെട്രോൾ വില വർദ്ധനവിനെതിരെയുള്ള സൈക്കിൾ റാലിയിൽ സിപിഎം എം പി എ എം ആരിഫ് പങ്കെടുക്കുന്ന പടത്തിനൊപ്പമാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.
കേരള ധനമന്ത്രിയ്ക്ക് കടുത്ത മറുപടിയുമായി എ എം ആരിഫ്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം താനും പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നും ആരിഫ് എന്ന എഴുതിയിരിക്കുന്ന ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.

Factcheck / Verification
ഞങ്ങൾ പോസ്റ്റ് പരിശോധിച്ചപ്പോൾ Salih Cherikallinmel എന്ന ഐഡിയിൽ നിന്നൊരാൾ ആരിഫിന്റെ ശരിയായ വാക്കുകൾ കോപ്പി പേസ്റ്റ് ചെയ്തു പോസ്റ്റിനു താഴെ കമന്റായി നൽകിയിരിക്കുന്നത് കണ്ടു. കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്ന പരാമർശം ആരിഫിന്റെ പോസ്റ്റിൽ ഇല്ലെന്ന കാര്യം ചൂണ്ടികാണിക്കാനാണ് Salih Cherikallinmel കമന്റ് ചെയ്തത്.

ഞങ്ങൾ തുടർന്ന് ആരിഫിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചു. പോരാളി വാസു തന്റെ പോസ്റ്റിൽ ചേർത്തിരിക്കുന്ന പടം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിൽ കണ്ടു. പടത്തിനൊപ്പമുള്ള പോസ്റ്റിലുള്ളത് Salih Cherikallinmel തന്റെ കമന്റിൽ ചൂണ്ടികാണിച്ചിരിക്കുന്ന അതേ കാര്യങ്ങളാണ് എന്ന് ബോധ്യപ്പെട്ടു.
A M Arif’s Facebook Post
കള്ളം പറയുന്ന ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്നല്ല; വി.ഡി.സതീശൻ മാപ്പ് പറയണം എന്നാണ് പോസ്റ്റിൽ ആരിഫ് പറയുന്നത്
ആരിഫിന്റെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്: “വി.ഡി.സതീശൻ മാപ്പ് പറയണം.
പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചർച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷപാർട്ടി എം.പി.മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ ഞാൻ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശൻ നിയമസഭയിൽ എന്റെ അസാന്നിധ്യത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്.
ഞാൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധ്Iർ രഞ്ജൻ ചൗധരിയുമായി സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പടെ തെളിവായുള്ളപ്പോൾ ഇത്തരമൊരു പരാമർശം നടത്തിയത് എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശൻ കരുതുന്നതുകൊണ്ടാകാം.
പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർ ശ്രീ എം.ബി.രാജേഷിന് കത്ത് നൽകി,”ആരിഫ് പോസ്റ്റിൽ പറയുന്നു.
ഈ പോസ്റ്റിൽ ഒരിടത്തും ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്ന പരാമർശമില്ല.
തുടർന്ന് ആലപ്പുഴയിലെ എം പിയും സി പിഎം നേതാവുമായി എ എം ആരിഫിനെ ഞങ്ങൾ വിളിച്ചു. തന്നെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അസംബ്ലിയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽ വന്നപ്പോൾ അത് വസ്തുത വിരുദ്ധമായത് കൊണ്ട് അതിനെ എതിരെ സ്‌പീക്കർക്ക് പരാതി കൊടുത്തിരുന്നു.
അത് വിശദീകരിച്ചു കൊണ്ടാണ് താൻ പോസ്റ്റിട്ടത്. അതിനെ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് തന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. താൻ ധനമന്ത്രിയ്ക്ക് എതിരെ ആ പോസ്റ്റിൽ ഒന്നും പറഞ്ഞിട്ടില്ല, ആരിഫ് പറഞ്ഞു.
വായിക്കാം: സ്ത്രി സുരക്ഷയ്ക്ക് പുതിയ ആയുധം എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോ 2020ലേതാണ്
Conclusion
തന്നെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അസംബ്ലിയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽ വന്നപ്പോൾ അത് വസ്തുത വിരുദ്ധമെന്നു പറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് സിപിഎം എംപി എ എം ആരിഫ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. അതിലെ ഫോട്ടോ ഉപയോഗിച്ച്,അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ വളച്ചൊടിച്ചാണ് ഈ പോസ്റ്റ് നിർമിച്ചിരിക്കുന്നത്. കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്ന് എം.പി ആരിഫ് പറഞ്ഞിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: Partly False
Our Sources
Telephone conversation with A M Arif
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.