Claim
ഷാങ്ഹായിലെ ഡിസ്‌നിലാൻഡിൽ 2 റോബോട്ടുകൾ നടത്തുന്ന നൃത്തമെന്ന് അവകാശപ്പെടുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Fact
“മറ്റൊരു ചൈനീസ് പറ്റിക്കൽ വീഡിയോ. വിശ്വസിക്കാൻ പറ്റാത്ത വീഡിയോ.നൃത്തം ശ്രദ്ധാപൂർവ്വം കാണുക.ഷാങ്ഹായിലെ ഡിസ്‌നിലാൻഡിലാണ് ക്ലാസിക്കൽ നൃത്തം അരങ്ങേറുന്നത്. ഇവ രണ്ടും മനുഷ്യ നർത്തകരല്ല. ചൈനയിൽ നിർമ്മിതമായ രണ്ട് റോബോട്ടുകളാണ്. അഞ്ച് മിനിറ്റ് മാത്രമാണ് നൃത്തത്തിന്റെ ദൈർഘ്യം. എന്നാൽ ഈ നൃത്തം കാണാൻ ടിക്കറ്റ് എടുക്കാൻ കാത്തിരിക്കുന്ന സമയം 4 മണിക്കൂറാണ്. ഈ നൃത്തം കാണാനുള്ള ടിക്കറ്റ് നിരക്ക് 499 യുവാൻ ആണ്. ഇത് 75 ഡോളറിന് തുല്യമാണ്. റോബോട്ടുകളുടെ മുഖഭാവങ്ങൾ മികച്ചതാണ് എന്നും, യഥാർത്ഥ മനുഷ്യരിൽ നിന്ന് അവയെ വേർതിരിച്ചറിയാൻ പ്രയാസമാണ് എന്നുമാണ് തള്ളുന്നത്,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നത്.
ഈ വീഡിയോയിലെ ദൃശ്യങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ, ഞങ്ങൾ വിഭജിച്ചു. എന്നിട്ട് വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ dj.don.corazon എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഈ ഡാൻസിന്റെ വീഡിയോ കിട്ടി.
അതിലെ വിവരണത്തിൽ നിന്നും Dima, Dilara എന്ന രണ്ടു റഷ്യൻ നർത്തകരാണ് വീഡിയോയിൽ ഉള്ളത് എന്ന് മനസിലായി. അവരുടെ ഇൻസ്റ്റാഗ്രാം പേജിലും സമാനമായ വീഡിയോ കൊടുത്തിട്ടുണ്ട്.
bachata എന്ന ഡാൻസ് ആണ് അവർ കളിക്കുന്നത് എന്നും വീഡിയോയിൽ നിന്നും മനസിലായി. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഉത്ഭവിച്ച bachata ഡാൻസ് ഇപ്പോൾ ലോകം മുഴുവനും പ്രചാരത്തിലുണ്ട്.
Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.