Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഗുണ്ടുരിലെ നടന്നൊരു സംഭവം വർഗീയമായ വിവരണത്തോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.”സമാധാന മതക്കാർ ആന്ധ്രയിലെ ഗുണ്ടുരിൽ, പട്ടാപ്പകൽ ഒരു നാഗ ക്ഷേത്രം പൊളിച്ച് മാറ്റുന്നു. നാഗശാപം അത് കുലം മുടിപ്പിക്കും തീർച്ച”,എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

ഞങ്ങൾ പ്രചരിക്കുന്നവീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകൾ ആക്കി. അതിൽ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ബിജെപി ദേശീയ സെക്രട്ടറി, വൈ. സത്യ കുമാറിന്റെ ഒക്ടോബർ 15 2022 ലെ ഒരു ട്വീറ്റ് കിട്ടി.
”എപിയിലെ ഗുണ്ടൂരിലെ ഉയർന്ന ജാതിക്കാരായ അഷ്റഫ് മുസ്ലീങ്ങൾ, ദുദെകുല പസ്മണ്ഡ മുസ്ലീങ്ങൾ ആരാധിച്ചിരുന്ന ദർഗ തകർത്തു,”ട്വീറ്റ് പറയുന്നു.
”പിന്നോക്ക മുസ്ലീങ്ങളുടെ മതപരമായ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയെ ഞാൻ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു,” ട്വീറ്റ് പറയുന്നു.

തുടർന്നുള്ള തിരച്ചിലിൽ, ഇന്ത്യ ടുഡേ ഒക്ടോബർ 18 2022ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കിട്ടി.ആ റിപ്പോർട്ട് ഇങ്ങനെ പറയുന്നു:”ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ മസ്ജിദ് പണിയുന്നതിനായി ഒരു ദർഗ തകർത്തതിനെ തുടർന്ന് അൽപനേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 12ന് ഗുണ്ടൂരിലെ എൽബി നഗറിൽ ചുറ്റിക ഉപയോഗിച്ച് ഏതാനും പേർ ദർഗ പൊളിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് തടഞ്ഞു.
എല്ലാ സമുദായങ്ങളിൽപ്പെട്ടവരും കഴിഞ്ഞ 40 വർഷമായി ദർഗയിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നു, എന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നു.
ഇന്ത്യ ടുഡേ റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു,”ലാലാപേട്ട് പോലീസ് ഇൻസ്പെക്ടർ പറയുന്നതനുസരിച്ച്, “കഴിഞ്ഞ 40 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന എ എസ് രത്നം എന്ന റഹ്മാൻ ആണ് ബാജി ബാബ ദർഗ സ്ഥാപിച്ചത്. 15 വർഷം മുമ്പ് ഇതേ ഭൂമിയിൽ ഭാര്യയ്ക്ക് സമാധി സ്ഥാപിച്ചു.തന്റെ മരണശേഷം ഒരു പള്ളി പണിയണമെന്ന് മകളോടും അയൽവാസികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
“കൊവിഡ് ബാധിച്ച് 2020ൽ അദ്ദേഹം മരിച്ചു. ഇതേത്തുടർന്നാണ് നിയമാനുസൃത അവകാശിയായ മകൾ പള്ളി നിർമിക്കാൻ സ്ഥലം ദാനം ചെയ്തത്. എന്നാൽ സമീപത്തെ നാലോ അഞ്ചോ കുടുംബങ്ങൾ അത് ദർഗയായി തുടരണമെന്ന് ആവശ്യപ്പെടുന്നു, ”ഇൻസ്പെക്ടർ പറഞ്ഞു,ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നു.

സീ ടിവിയുടെ 2022 ഒക്ടോബർ 16ലെ റിപ്പോർട്ട് പറയുന്നത്,”ഗുണ്ടൂരിൽ ഒരു ദർഗ തകർക്കാൻ ശ്രമം. ദർഗ തകർത്തതിനെ ജനങ്ങൾ എതിർക്കുകയും ബിജെപിആ പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്തു. ദർഗ പൊളിക്കാൻ ശ്രമിച്ചതിന് മുസ്ലീങ്ങൾ മാത്രമാണ് ആരോപണ വിധേയരായത് എന്ന് ഞങ്ങൾ നിങ്ങളോട് പറയട്ടെ,” എന്നാണ്.
ഇതിൽ നിന്നെല്ലാം ഗുണ്ടുരിൽ നാഗ ക്ഷേത്രം അല്ല ഒരു ദർഗയാണ് പൊളിച്ചത് എന്ന് മനസിലാവും. ഈ സംഭവമാണ് വർഗീയമായ വിവരണത്തോടെ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാവുന്നത്.
Sources
Tweet by Y Satyakumar, BJP National secretary on October 15,2022
News report by Indiatoday on October 18,2022
News report by Zee TV on October 16,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.