Friday, November 22, 2024
Friday, November 22, 2024

HomeFact Check43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?

43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

” ബംഗ്ളൂർ എയർപോർട്ടിൽ വെച്ച് ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ പിടിക്കപ്പെട്ടു. പക്ഷേ ക്ലെയിമാക്സ് കണ്ട് ഞെട്ടാത്തവരും ഞെട്ടി.!

ഇത് പോലുള്ള തട്ടിപ്പ് നമ്മുടെ പ്രവാസികൾക്ക് നടക്കാതിരിക്കാൻ പരമാവധി ഷെയർ ചെയ്യുക.”ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്ന ഒരു പോസ്റ്റിന്റെ ഉള്ളടക്കമാണ്.

Shibu Kunjumon എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  1.1  k ലൈക്കുകളും   5 .4 k ഷെയറുകളും ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്  

Chalakudy voice എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  228 ഷെയറുകൾ ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക്  

 Fact Check/Verification

  Drugs inside Wedding card എന്ന കീവേഡ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ  അതേ വീഡിയോയുടെ  ഭാഗങ്ങൾ  Tv9 Kannadaയുടെ യുട്യൂബ് ചാനലിൽ  കണ്ടെത്താനായി.

 വീഡിയോയിലെ വിവരങ്ങൾ അനുസരിച്ച്, സംഭവം നടന്നത് 2020 ഫെബ്രുവരിയിൽ ആണ്.

 ക്ഷണകത്തുകൾ ഓസ്‌ട്രേലിയയിലേക്ക് അയച്ചത്

ആ റിപ്പോർട്ട്  അനുസരിച്ച്, മധുര ആസ്ഥാനമായുള്ള കയറ്റുമതിക്കാരൻ ബുക്ക് ചെയ്തത് ആണ് ഈ കൺസൈൻമെന്റ്. ഓസ്‌ട്രേലിയയിലേക്കുള്ള ഈ കൺസൈൻമെന്റിൽ,കാർഡ്ബോർഡ് പെട്ടിയിൽ പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ്, മയക്ക് മരുന്ന് കണ്ടെത്തിയത്.

MS Entertainments എന്ന യുട്യൂബ് ചാനലിലും ഇതേ വീഡിയോ ഉണ്ട്.

കൂടുതൽ തിരഞ്ഞപ്പോൾ അതിനെക്കുറിച്ചുള്ള, ടൈംസ്പ ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ് എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ച  വാർത്തകളും  ലഭിച്ചു.

മധുര ആസ്ഥാനമായുള്ള കയറ്റുമതിക്കാരൻ ബുക്ക് ചെയ്ത ഓസ്‌ട്രേലിയയിലേക്കുള്ള, കാർഡ്ബോർഡ് പെട്ടിയിലെ വിവാഹ ക്ഷണകത്തുകളുടെ പാളികൾക്കിടയിൽ നിന്നാണ് മയക്ക് മരുന്നുകൾ  കണ്ടെത്തിയത്,ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് പറയുന്നു.

അത്തരത്തിൽ 43 കാർഡുകൾ മയക്ക് മരുന്ന് കടത്തിന് ഉപയോഗിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പേർട്ട് പറയുന്നു.

വായിക്കാം: യോഗിയെ വിമർശിച്ചതിനാണോ യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?

Conclusion

മയക്ക് മരുന്ന് കണ്ടത്, മധുര ആസ്ഥാനമായുള്ള കയറ്റുമതിക്കാരൻ ബുക്ക് ചെയ്ത ഓസ്‌ട്രേലിയയിലേക്കുള്ള കൺസൈൻമെന്റിൽ  ആയിരുന്നു.

മാധ്യമ റിപോർട്ടുകൾ അനുസരിച്ച്, യാത്രക്കാരനിൽ നിന്നല്ല ക്ഷണകത്തുകൾ കണ്ടെത്തിയത്. ഇത് ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ച്‌ അയച്ചതും ആയിരുന്നില്ല.

Result: Partly False

Sources

ടൈംസ്പ ഓഫ് ഇന്ത്യ

ഡെക്കാൻ ഹെറാൾഡ്

Tv9 Kannada

MS Entertainments

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular