Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഗുജറാത്തി ഫാക്ട് ചെക്ക് ടീമിലെ പ്രത്മേഷ് കുണ്ഡ് ആണ്. അത് ഇവിടെ വായിക്കാം.)
ലുപ്പോ’ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയെന്ന് ഒരു അവകാശവാദം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ”മാഫിയകൾ എല്ലായിടത്തും പിടി മുറുക്കുന്നു. കുട്ടികൾ ബേക്കറി സാധനം വാങ്ങുമ്പോൾ സൂക്ഷിക്കുക.” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ വൈറലാവുന്നുന്നത്.Sunil N എന്ന പ്രൊഫൈലിൽ നിന്നും സഖാവ്: പിണറായി വിജയൻ ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 90 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ; വിനിത രാജീവ് എന്ന ഐഡിയിൽ നിന്നുമിട്ട പോസ്റ്റിന് 71 ഷെയറുകൾ ഉണ്ടായിരുന്നു.

Palappooru Shaijith.R എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 27 ഷെയറുകൾ ഉണ്ടായിരുന്നു.

KUNDOOR VOICE എന്ന ഗ്രൂപ്പിൽ Irshad Kundoor ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 15 ഷെയറുകൾ ഉണ്ട്.

ലുപ്പോ’ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി എന്ന പേരിൽ വൈറലായ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി തിരിച്ച് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ചില അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ ഫാക്ട് ചെക്ക് റിപ്പോർട്ടുകൾ ഞങ്ങൾക്ക് കിട്ടി.
ടർക്കി ആസ്ഥാനമായുള്ള ടെയിറ്റ് എന്ന ഫാക്‌ട്‌ചെക്ക് വെബ്‌സൈറ്റ്, , ഒരു വർഷം മുമ്പ് സംഭവത്തെക്കുറിച്ച് ഒരു ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2019 ഒക്ടോബറിലാണ് ഈ വീഡിയോ ആദ്യമായി പങ്കുവെച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇറാഖി യൂട്യൂബ് ചാനലായ വിഷ് പ്രസും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. Aspilic എന്ന മറ്റൊരു ഉൽപ്പന്നവും വീഡിയോയിൽ കാണുന്നു. അതിനെക്കുറിച്ച് സേർച്ച് ചെയ്തപ്പോൾ, ഈ കമ്പനി ശീതീകരിച്ച ഭക്ഷണം നിർമ്മിക്കുന്ന സ്ഥാപനമാണ് എന്ന് മനസിലായി. ഇതിന്റെ ഏറ്റവും വലിയ കയറ്റുമതി മാർക്കറ്റ് ഇറാഖാണ്. ഇത് വീഡിയോ ഇറാഖിൽ ചിത്രീകരിച്ചതായിരിക്കാം എന്ന് അനുമാനിക്കാം.
വീഡിയോയിൽ കാണുന്ന സോളൻ ചോക്ലേറ്റിന്റെ ലുപ്പോ എന്ന ബ്രാൻഡും പാക്കേജിംഗും ഉള്ള ഉൽപ്പന്നം ടർക്കിഷ് ആഭ്യന്തര വിപണിയിൽ വിൽക്കുന്നില്ല. കയറ്റുമതിക്കായി മാത്രമാണ് കമ്പനി ഈ ഉൽപ്പന്നം നിർമ്മിക്കുന്നത്. സോളൻ കമ്പനി 10-ലധികം വ്യത്യസ്ത ഭക്ഷ്യ ബ്രാൻഡുകൾക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
സോളന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കണ്ടെത്തിയ വിവരമനുസരിച്ച്, ഗാസിയാൻടെപ്പിലെയും ഇസ്താംബൂളിലെയും രണ്ട് ഫാക്ടറികളിലാണ് ചോക്ലേറ്റുകൾ നിർമ്മിക്കുന്നത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന കേക്കുകൾ ഗാസിയാൻടെപ്പിലെ 120,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 2,000 തൊഴിലാളികൾ നിർമ്മിച്ചതാണ്. സോളൻ ചോക്ലേറ്റ് 120 രാജ്യങ്ങളിലായി 200 ലധികം ഉൽപ്പന്നങ്ങൾ വിൽക്കുന്നു.

ലുപ്പോ’ ഉൽപ്പന്നങ്ങളെക്കുറിച്ച് ഗൂഗിളിൽ തിരയുമ്പോൾ, ചില ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൗദി അറേബ്യ ആമസോൺ വെബ്സൈറ്റിൽ കാണാം. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ലുപ്പോ ഉൽപ്പന്നങ്ങൾ സൗദി അറേബ്യയിലാണ് നിർമ്മിക്കുന്നത്.

വീഡിയോയിൽ കാണിച്ചിരിക്കുന്ന ലുപ്പോ ചോക്കോ കോക്കനട്ട് കേക്കിന്റെ പാക്കേജിംഗും മറ്റ് വിവരങ്ങളും കമ്പനി പ്രതിനിധി ടെയിറ്റ് എന്ന വെബ്‌സൈറ്റുമായി പങ്കിട്ടു. ഉൽപ്പന്നങ്ങൾ തയ്യാറായതിന് ശേഷം പരിശോധിക്കുമെന്നും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ കസ്റ്റംസ് ഒരിക്കൽ കൂടി പരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.
കൂടാതെ, ടെയിറ്റിലെ റിപ്പോർട്ടറോട് സംസാരിക്കുമ്പോൾ കമ്പനി പ്രതിനിധി, പീസ് സ്പ്രിംഗ് ഓപ്പറേഷനു ശേഷം വടക്കൻ ഇറാഖിനും തുർക്കിക്കും ഇടയിൽ ചരക്കുകൾ ബഹിഷ്കരിക്കാനുള്ള ശ്രമം നടന്നതായി പറഞ്ഞു. ഈ വീഡിയോ ഈ ബഹിഷ്കരണ ശ്രമത്തിന്റെ ഭാഗമാകാം.
തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി മറ്റ് രാജ്യങ്ങളിൽ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായ വീഡിയോ ഷെയർ ചെയ്യപ്പെട്ടിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 2019 ഡിസംബറിൽ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടും gulfnews പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലുപ്പോ കേക്ക് ഉൽപ്പന്നം യുഎഇ വിപണിയിൽ വ്യാപാരം ചെയ്യുന്നില്ലെന്ന് ദുബായ് മുനിസിപ്പൽ കോർപ്പറേഷൻ സ്ഥിരീകരിച്ചത് സംബന്ധിച്ച് ആയിരുന്നു റിപ്പോർട്ട്.
വായിക്കാം: ഫാത്തിമ തഹ്‌ലിയ സിഎച്ച് മുഹമ്മദ് കോയയെ വിമർശിക്കുന്ന ന്യൂസ് കാർഡ് എഡിറ്റഡ് ആണ്
‘ലുപ്പോ’ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയെന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ 2019 ഒക്ടോബർ മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്നുണ്ട്. ഈ ചോക്ലേറ്റ് ബാറുകൾ ഇന്ത്യയിൽ വിൽക്കുന്നതിനെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളൊന്നുമില്ല. ഈ സംഭവം 2019-ൽ നടന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി വീഡിയോ വിവിധ രാജ്യങ്ങളിൽ ഒന്നിലധികം തവണ വൈറലായിട്ടുണ്ട് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Our Source
Fact Check Report Of teyit.org, snopes.com on November 2019
Amazone Saudi Arabia
Media Reports Of gulfnews on December 2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.