Friday, July 30, 2021
Friday, July 30, 2021
HomeFact checkഡിവൈ എഫ് ഐ  ലക്ഷദ്വീപ് വളയും എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിന്റെ വാസ്തവം

ഡിവൈ എഫ് ഐ  ലക്ഷദ്വീപ് വളയും എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിന്റെ വാസ്തവം

ലക്ഷദ്വീപ് ജനതയെ വേട്ടയാടാന്‍ സംഘപരിവാറിന് വിട്ടുകൊടുക്കില്ല. ഒരുലക്ഷം പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് വളയുന്നു  എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ഒരു പോസ്റ്റർ ഷെയർ  ചെയ്തിട്ടാണ് ഈ പ്രചരണം നടക്കുന്നത്.

Fact Check/Verification

ഈ പോസ്റ്റിനൊപ്പമുള്ള പോസ്റ്റർ ലക്ഷദ്വീപിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കേരളാ ഘടകത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നുള്ളതാണ്.ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികൾ പ്രതിഷേധാർഹമാണ്. സംഘപരിവാർ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിൽ നടപ്പാക്കുകയാണ്.  ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും അട്ടിമറിക്കാന്‍ ഗോവധ നിരോധനം നടപ്പാക്കുന്നു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം നിയന്ത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
മദ്യ നിരോധനം എടുത്തുകളഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38 ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു.സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മീന്‍പിടുത്തമാണ്. തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റി. വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷന്‍ കൈക്കൊണ്ടു. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനും ബിജെപിയുടെ വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കുകയുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത് തുടങ്ങി അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ ധാരാളം ആരോപണങ്ങൾ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ കുറിപ്പിലുണ്ട്.എന്നാൽ ആ പോസ്റ്റിൽ ഒരിടത്തും ലക്ഷദ്വീപ് വളയുമെന്നു ഡിവൈഎഫ്ഐ അവകാശപ്പെട്ടിട്ടില്ല. പോരെങ്കിൽ കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് വളയണമെങ്കിൽ കടലിൽ നീന്തികിടക്കണം. അത് അപ്രായോഗികമാണ്.ലക്ഷദ്വീപിൽ ജനാധിപത്യം പുനർസ്ഥാപിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് ഒരു ലക്ഷം മെയിൽ അയക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചതാണ് ഈ വിഷയത്തിൽ അവർ ആഹ്വാനം ചെയ്ത ഒരു സമരപരിപാടി. ഒരു ലക്ഷം പേർ പങ്കെടുക്കും എന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ച ഈ സമരപരിപാടി വളച്ചൊടിച്ചാണ് ഒരു ലക്ഷം പേർ ലക്ഷദ്വീപ് വളയുമെന്ന വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത്.ഡിവൈഎഫ്ഐയുടേതായി ഈ വിഷയത്തിൽ വന്ന മറ്റൊരു പ്രഖ്യാപനം അവർ കോടതി സമീപിക്കുന്നത് ആലോചിക്കും എന്നു പറഞ്ഞതാണ്.ഇതിനെ കുറിച്ച് മീഡിയവൺ,ന്യൂസ് 24 തുടങ്ങിയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അല്ലാതെ ദ്വീപ് വളയുന്ന ഒരു സമര പരിപാടി ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടില്ല.

Conclusion

ലക്ഷദ്വീപ് വളയുമെന്നു പറയുന്ന ഒരു സമര മാർഗം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടില്ല.  ഡിവൈഎഫ്ഐയുടെ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പോസ്റ്ററിനെ ദുർവ്യാഖ്യാനം ചെയ്താണ്  ഈ പോസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്.  

Result: Manipulated Media

Our Sources

https://www.mediaoneonline.com/kerala/one-lakh-e-mails-to-the-president-on-lakshadweep-issue-dyfi-campaign-141586

https://www.twentyfournews.com/2021/05/27/lakshadweep-dyfi-says-it-is-considering-approaching-the-high-court.html


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular