Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
‘വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കും,’ എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ചിത്രം വെച്ചുള്ള കാർഡ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക:കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്തല്ല പിണറായി വിജയന് അമേരിക്ക സന്ദർശിക്കുന്നത്
ഒരു ന്യൂസ്കാർഡിന്റെ രൂപത്തിലാണ് പ്രചരിക്കുന്ന ഫോട്ടോയെങ്കിലും അതിൽ മാധ്യമ സ്ഥാപനങ്ങളുടെ ലോഗോ കണ്ടത്താനായില്ല.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, അദ്ദേഹം അത്തരമൊരു നടപടി കൈക്കൊള്ളുന്നതായി പരാമർശങ്ങളോ വാർത്തകളോ ഉള്ളതായി കണ്ടെത്തിയില്ല.
വെള്ളിയാഴ്ചകളിൽ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ മത ചടങ്ങുകൾക്ക് പുറത്തു പോകുന്നത് നിരോധിക്കുമെന്ന വിധത്തിലുള്ള വ്യാജ പ്രചാരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ പ്രതികരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ തിരച്ചിലിൽ കണ്ടെത്തി. വ്യാജ പ്രചാരണം നടത്തിയാൽ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് മന്ത്രി ജൂലൈ 7, 2025ലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.

പ്രചരിക്കുന്ന കാർഡിലെ ഫോട്ടോയ്ക്ക് സമാനമായ ഒരു ഫോട്ടോയുള്ള കാർഡ് റിപ്പോർട്ടർ ടിവി ജൂൺ 28, 2025ൽ അവരുടെ ഇൻസ്റ്റാഗ്രാം ഹാന്‍ഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് റിവേഴ്സ് ഇമേജ് സെർച്ചിൽ ഞങ്ങൾ കണ്ടെത്തി. എന്നാൽ അതിലെ വിവരണം പറയുന്നത്, “സൂംബയോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തും,” എന്നാണ്.
ജൂണ്‍ അവസാനത്തില്‍ സ്കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയ്ക്കെതിരെ ഒരു വിഭാഗം മുസ്ലിം മതപണ്ഡിതർ രംഗത്ത് വന്നതിനെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണമായിരുന്നു അത്.

ഇതിൽ നിന്നെല്ലാം വി ശിവൻകുട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മനസിലാക്കാം.
ഇവിടെ വായിക്കുക:അമിത് ഷായെ കുരങ്ങൻ ആക്രമിക്കുന്ന വീഡിയോ എഐ ജനറേറ്റഡാണ്
Sources
Facebook post by V Sivankutty on July 7,2025
Instagram post by reporterliveofficial on June 28,2025
Sabloo Thomas
August 29, 2025
Sabloo Thomas
August 13, 2025
Sabloo Thomas
July 12, 2025