മലയാളികളുടെ ഇഷ്ട സിനിമ താരം ജനാർദ്ദനന്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്.
പ്രധാനമായും വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാഞ്ജലി കാര്‍ഡുകൾ വെച്ചാണ് പ്രചാരണം.

Fact Check/Verification
ഈ പ്രചാരണം വ്യാജമാണ് എന്ന് അദ്ദേഹത്തിന്റെ ഫാൻ പേജിൽ ആരാധകർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങളും ആ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല സിനിമ പ്രവർത്തകരും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
പ്രൊഡക്ഷൻ കോൺട്രോളറും നിർമാതാവുമായ ബാദുഷയുടെ പോസ്റ്റ് അതിൽ ശ്രദ്ധേയമാണ്.
ബാദുഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു:
ഇന്നലെ മുതൽ നടൻ ജനാർദ്ദനന്‍ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദ്ദനന്‍ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിൻ്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്.
പിന്നീട് ഞങ്ങൾ ബാദുഷയുമായി ഫോണിലും സംസാരിച്ചു. അദ്ദേഹം പറഞ്ഞു:
ഇത് ആദ്യമായിട്ടല്ല ഒരു സിനിമ താരം മരിച്ചുവെന്ന തരത്തിലുള്ള ഒരു പ്രചാരണം നടക്കുന്നത്. ഇപ്പോൾ തന്നെ ചലച്ചിത്ര നദി ഷക്കീല മരിച്ചുവെന്ന മറ്റൊരു പ്രചാരണവും നടക്കുന്നുണ്ട്.
തുടർന്ന് ഞങ്ങൾ ജനാർദ്ദനനെ തന്നെ വിളിച്ചു, അദ്ദേഹം പറഞ്ഞു:
ഞാൻ മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ കിട്ടട്ടെ. ഈ വിഷയത്തിൽ സൈബർ ഡോമിനൊന്നും പരാതി കൊടുത്തിട്ടും കാര്യമുണ്ട് എന്ന് തോന്നുന്നില്ല. കാരണം ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം പലപ്പോഴും ഇന്ത്യയ്ക്ക് വെളിയിൽ നിന്നാണ്.
വായിക്കുക:+2 exam: എഴുതാത്തവരെ വിജയിപ്പിച്ചിട്ടില്ല
Conclusion
സിനിമ താരം ജനാർദ്ദനനെ കുറിച്ചുള്ള പ്രചാരണം വ്യാജമാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ്.
Result:False
ജനാർദ്ദനന്റെ ഫാൻ പേജിലെ പോസ്റ്റ്
നിർമാതാവ് ബാദുഷയുടെ പോസ്റ്റ്
ബാദുഷയുമായുള്ള ഫോൺ സംഭാഷണം
ജനാർദ്ദനനുമായുള്ള ഫോൺ സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.