Claim
വാങ്ങാൻ പൈസയില്ലാത്തത് കൊണ്ട് ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന പേരിൽ ഒരു പോസ്റ്റ്.

Fact
ഞങ്ങൾ ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകി എന്ന് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ നവംബർ 23,2022 ൽ മനോരമ ഓൺലൈൻ കൊടുത്ത ഈ പെൺകുട്ടിയുടെ ഇന്റർവ്യൂ കിട്ടി. അതിൽ പെൺകുട്ടി പറയുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: “ഞാൻ പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി “സമൂഹമാധ്യങ്ങളിലൂടെ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന,കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായിക മേളയ്ക്കിടയിൽ കാൽപാദത്തിലെ തൊലി പൊള്ളി അടർന്ന പെൺകുട്ടി ഞാനാണ്. വർഷങ്ങളായി നാട്ടിലെ മൈതാനങ്ങളിലാണ് ഞാൻ ഓടി ശീലിച്ചത്. അവിടെ എവിടെയും സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നില്ല. അതിനാൽതന്നെ സിന്തറ്റിക് ട്രാക്കിൽ ഓടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം,എന്ന കാര്യത്തിൽ എനിക്ക് വ്യക്തമായ ധാരണയും ഇല്ലായിരുന്നു. എന്നാൽ കൊടുമൺ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാമായിരുന്നു. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഉപയോഗിച്ച് ഓടുന്നതു തന്നെയാണ് നല്ലതെന്ന് എന്റെ അധ്യാപകരും നിർദേശിച്ചിരുന്നു. എന്നാൽ ഇത്രയും കാലം ഷൂസ് ഇല്ലാതെ ഓടി ശീലിച്ച എനിക്ക് അതിന് പ്രയാസമായിരുന്നു. അങ്ങനെ ഓടേണ്ടിവന്നാൽ മത്സരത്തിൽ മികച്ച സമയം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും തോന്നിയിരുന്നു.”

കൂടാതെ M Swaraj – യുവതയുടെ അഭിമാനം എന്ന ഗ്രൂപ്പിൽ ഒരാൾ പങ്കിട്ട കുട്ടിയുടെ ഒരു ഇന്റർവ്യൂവിന്റെ വീഡിയോയും ഞങ്ങൾക്ക് കിട്ടി.

ഈ വീഡിയോയിൽ പ്രീയ മേരി എബ്രഹാം എന്ന പെൺകുട്ടി പറയുന്നത്, താൻ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഷൂസ് വാങ്ങാത്തത് എന്ന് പറയുന്നത് നുണയാണെന്നും തനിക്ക് ഷൂസ് ഉണ്ടെന്നും, താൻ മോശം സാമ്പത്തിക അവസ്ഥയിൽ ഉള്ള ആളല്ലെന്നുമാണ്.
മല്ലപ്പള്ളി സിഎംഎസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്‍സി കെ.തോമസുമായും ഞങ്ങൾ സംസാരിച്ചു. ” സ്പൈക്ക് ഉള്ള ഷൂസ് വാങ്ങാൻ പൈസയില്ലാത്തത് കൊണ്ടാണ് ഷൂസില്ലാതെ ഓടി എന്ന് പറയുന്നത് നുണയാണ്. കേരള കൗമുദി പത്രത്തിൽ ഷൂസില്ലാതെ കുട്ടി ഓടി കാൽ പൊള്ളി ഇളക്കിയതിന്റെ പടവും വാർത്തയും വന്നതിന് ശേഷമാണ് ഈ പ്രചരണം. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബമാണ്. ഈ പ്രചരണം കുട്ടിയെ മാനസികമായി ബാധിച്ചിട്ടുണ്ട്. നവംബർ 20 ന് സമാപിച്ച കൊടുമണ്ണിൽ നടന്ന പത്തനംതിട്ട ജില്ലാ കായിക മേളയ്ക്കിടയിലാണ് ഇത് സംഭവിച്ചത്,” അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ശേഷിയില്ലാത്തത് കൊണ്ടല്ല ഷൂസില്ലാതെ ഓടി കായിക താരത്തിന്റെ കാൽ പൊള്ളിയിളകിയത് എന്നും ശീലമില്ലാത്തത് കൊണ്ടാണ് കുട്ടി ഷൂവില്ലാതെ ഓടിയത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
Sources
Newsreport in Manorama Online on November 23,2022
Facebook post by M Swaraj Yuvathayude Abimanam on November 23,2022
Telephone Conversation with CMSHSS, Mallappally Principal Bincy K Thomas
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Thanks for the information