Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckFact Check:മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന  വീഡിയോ 2022ൽ  യുക്രൈനിൽ നിന്നുള്ളത്

Fact Check:മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന  വീഡിയോ 2022ൽ  യുക്രൈനിൽ നിന്നുള്ളത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

  മൃതദേഹങ്ങള്‍ കൂട്ടത്തോടെ വലിയ കുഴികളിൽ വെട്ടിമൂടുന്ന ഒരു വീഡിയോ തുർക്കിയിൽ ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പതിന് ശേഷമുള്ള കാഴ്ച്ച എന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.

“ഹേ മനുഷ്യാ!  സത്യം അറിയുക!  നിങ്ങളുടെ സ്വത്ത് എവിടെയാണ്, നിങ്ങളുടെ നിലകൾ എവിടെയാണ്?  നിങ്ങളുടെ കുടുംബം/ബന്ധുക്കൾ എവിടെയാണ്?  എവിടെ നിങ്ങളുടെ ജാതി ? എവിടെ നിങ്ങളുടെ മതം ? എവിടെ നിങ്ങളുടെ ദൈവങ്ങൾ?  അഹങ്കാരം, അഹങ്കാരം, സ്വാർത്ഥത, ഞാൻ എന്റേതാണെന്ന അഹംഭാവം!  സയൻസ് ആൻഡ് ടെക്നോളജി മേഖലകളിൽ നിങ്ങൾ എത്ര മുന്നേറിയാലും കാര്യമില്ല!  തട്ടിപ്പ് നടത്തി കൊള്ളയടിച്ച പണം എവിടെ!  ഇത് അവസാനത്തെ ജീവിതമാണെന്ന് മറക്കരുത്!  ജീവിതത്തിൽ  ദിവസവും പത്ത് നന്മകൾ ചെയ്യാൻ മറക്കരുത്.  പാപപൂർണമായ ജീവിതത്തിൽ അവിസ്മരണീയമായ അനുഭവം നൽകുന്ന സുഹൃത്തുക്കൾ, സ്നേഹം പകരുന്ന സ്വഭാവം വളർത്തിയെടുക്കുക!  തുർക്കിയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ ശവസംസ്‌കാര ചടങ്ങിൽ ഹൃദയം നുറുങ്ങുന്ന നിലവിളി…. ഈ നിലവിളിയിൽ നമ്മുക്കും ഒരുപാട് പഠിക്കാൻ ഉണ്ട്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
 
Edava Mohammed Irshad Mannani എന്ന ഐഡി ഷെയർ ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ അതിന് 68 ഷെയ്ക്കുകൾ ഉണ്ടായിരുന്നു.

Edava Mohammed Irshad Mannani's Post
Edava Mohammed Irshad Mannani‘s Post

Gireesh Gsbk Kulakkara എന്ന ഐഡി നിലാമഴ ഗ്രൂപ്പിലിട്ട പോസ്റ്റിന് 33 ഷെയറുകൾ ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു.

Gireesh Gsbk Kulakkara's Post
Gireesh Gsbk Kulakkara‘s Post

Sathyaraj Kumar എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് 11 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ട്.

Sathyaraj Kumar's Post
Sathyaraj Kumar‘s Post

Fact Check/Verification

വീഡിയോയുടെ കീ ഫ്രെയ്മുകള്‍ ഞങ്ങള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ @RussiaVsWorld_എന്ന ട്വിറ്റർ ഹാൻഡ്‌ലിൽ 2022 മെയ് 18ന് പങ്കുവച്ച ഒരു ട്വീറ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. ആ ട്വീറ്റിലെ ഫോട്ടോകൾ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ അടങ്ങിയതാണ്. ട്വീറ്റിലെ വിവരങ്ങൾ അനുസരിച്ച്, റഷ്യ-യുക്രൈന്‍ യുദ്ധത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന ദൃശ്യങ്ങളാണിത്.

@RussiaVsWorld's Tweet
@RussiaVsWorld‘s Tweet

Toronto Television എന്ന യുക്രൈനിലെ യൂട്യൂബ് ചാനൽ 2022 മാർച്ച് 10ന് പങ്ക് വെച്ച ഈ ദൃശ്യങ്ങൾ അടങ്ങുന്ന ഒരു ട്വീറ്റും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.

Toronto Television 's Tweet
Toronto Television ‘s Tweet

“മാരിയൂപോളിലെ ഒരു കൂട്ട ശവക്കുഴി (യുക്രൈന്റെ തെക്ക്-കിഴക്ക്, ഡൊനെറ്റ്സ്ക് മേഖല). റഷ്യൻ സൈന്യം നഗരത്തിന് നേരെ തുടർച്ചയായി ഷെല്ലാക്രമണം നടത്തുന്നതിനിടയിൽ  കൊല്ലപ്പെട്ട പൗരന്മാരെ ശരിയായി കുഴിച്ചിടാൻ ആളുകൾക്ക് സാധിക്കുന്നില്ല. Mstyslav Chernov, Yevhen Maloletka എന്നിവർ എടുത്ത ഫോട്ടോകൾ.” എന്നാണ് ട്വീറ്റിനൊപ്പമുള്ള വിവരണം.

“യുക്രൈനിലെ മാരിയൂപോളിലെ കൂട്ട ശവക്കുഴിയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ സംസ്‌കരിച്ചു,” എന്ന വിവരണത്തോടെ  മാർച്ച്  10 ന് Bloomberg Quicktake എന്ന യൂട്യൂബ് ചാനൽ പങ്ക് വെച്ച വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.

Bloomberg Quicktake‘s Youtube video 

വായിക്കാം:Fact Check:സുബി സുരേഷിന്റെ അവസാന വീഡിയോ ആണോ ഇത്? ഒരു അന്വേഷണം

Conclusion

വീഡിയോ റഷ്യ-യുക്രൈന്‍ യുദ്ധത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോ ഭൂകമ്പത്തിന് ശേഷമുള്ള തുർക്കിയിൽ നിന്നുമുള്ളത് എന്ന വ്യാജ അവകാശവാദത്തോടെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Result: False

Sources

Tweet by Russia Vs World on May 18, 2022

Tweet by Toronto Television on Mar 10, 2022

Youtube video by Bloomberg Quicktake on Mar 10, 2022

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular