Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
കൊടകര കുഴൽപ്പണക്കേസ് (Hawala) അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ തെളിവില്ലെന്ന വാർത്ത വന്നതിനു ശേഷം പിണറായി വിജയനും മോദിയും തമ്മിൽ സൗഹൃദം പങ്ക് വെക്കുന്ന ഒരു ഫോട്ടോ പ്രചാരത്തിലുണ്ട്.
ഈ കേസിൽ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ തെളിവില്ലെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നതിനു ചുവട് പിടിച്ചാണ് പ്രചാരണം.
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കൊടകര കേസുമായി ബന്ധപ്പെട്ടു ഈ ചിത്രം പങ്ക് വെച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു 8.1 k റിയാക്ഷനും 1.4 k ഷെയറുകളുമുണ്ട്.
കൊടകര കേസുമായി ബന്ധപ്പെട്ടു ഇപ്പോൾ പിണറായിയും മോദിയും തമ്മിൽ നടക്കുന്ന ഒരു സംഭാഷണം എന്ന രീതിയിൽ ഒരു വിവരണം ഈ ഫോട്ടോയ്‌ക്കൊപ്പം ഉണ്ട്.
മോദി: കൊടകര കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട.
പ്രമുഖ മോദി വിരുദ്ധൻ: ഓ തമ്പ്രാ….
ചങ്ക് ഫേൻസ്: ആ തമ്പ്രാൻ വിളിയിലെ ഘനം കേട്ടില്ലേ, ആർക്കുണ്ട് ഈ ധൈര്യം…
സുരേന്ദ്രൻ ജി : എനിക്ക് ഡൽഹി മാത്രമല്ലടാ, കേരളത്തിലും നല്ല പിടിയാണ്.
ഇതേ വിഷയവുമായി ബന്ധപ്പെട്ടു ഈ പടം ഷെയർ ചെയ്യുന്ന മറ്റു ചില പോസ്റ്റുകളും ഫേസ്ബുക്കിൽ കണ്ടു.അതിലൊന്ന് ഫിറോസ് അബ്ദുള്ള എന്ന ആളിന്റേതാണ്
ആ പോസ്റ്റ് പറയുന്നു:
എന്താണ് കൊടകര കുഴൽപ്പണ (Hawala) കേസ്?
തൃശൂര്‍- എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകടത്തെ തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം.
വണ്ടിയോടിച്ചിരുന്ന ഷംജീര്‍ ഷംസുദ്ദീന്‍ എന്ന ഡ്രൈവറാണ് താന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പട്ടുവെന്ന പരാതി ആദ്യം ഉന്നയിക്കുന്നത്. പണത്തിന്റെ ഉടമ ധര്‍മ്മരാജനായിരുന്നു.
തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പൊലീസിന് നല്‍കിയ പരാതി.
ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നത്. എന്നാൽ നാല് ദിവസം കഴിഞ്ഞാണ് ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കിയത്.
ധര്‍മ്മരാജന്‍ പറഞ്ഞത് പോലെ 25 ലക്ഷമല്ല മൂന്നര കോടിയോളമാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്ന് പൊലീസ് കണ്ടെത്തുന്നു.
ഏപ്രില്‍ 2 ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ച് പറഞ്ഞാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ 315, 316 എന്നീ റൂമുകളിലായി രണ്ട് കാറിലായെത്തിയ സംഘം താമസിച്ചത്.
മുറി ബുക്ക് ചെയ്തത് താനാണ്എന്ന് ഓഫീസ് സെക്രട്ടറി സതീഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
കുഴൽപ്പണ കേസ്:ഇപ്പോഴത്തെ ആരോപണം എന്താണ്?
കുഴൽപ്പണം കേസിൽ സിപിഎം ബിജെപി ഒത്തുതീർപ്പ് ഉണ്ടാക്കായിതായി കോൺഗ്രസ്സ് ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി യാത്ര കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിക്കാനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇതു സംബന്ധിച്ച കേരള പോലീസിന്റെ അന്വേഷണം പ്രഹസനമായതിനാലാണെന്നും ഇത് സിപിഎം ബിജെപി രഹസ്യ ബാന്ധവത്തിന്‍റെ ഫലമായാണെന്നും കെ. സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
വായിക്കുക:സംസ്ഥനത്ത് രണ്ടു സ്ഥലങ്ങളിൽ പക്ഷി പനി (Avian Flu) സ്ഥിരീകരിച്ചു:വാസ്തവമെന്ത്?
Fact Check/Verification
കഴിഞ്ഞ ആഴ്ച്ച പിണറായി വിജയൻ ഡൽഹിയിൽ പോയിരുന്നു. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങൾ, സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം, വാക്സിന്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരുന്നു അത്. എന്നാൽ ആ കൂടിക്കാഴ്ചയിലെ ഫോട്ടോ അല്ല ഇപ്പോൾ പ്രചരിക്കുന്നത്.
കൊച്ചിയിൽ 6100കോടിയുടെ നാല് കേന്ദ്രാവിഷ്കൃത പദ്ധതികൾ അമ്പലമുകളിലെ ബി.പി.സി.എല്ലിൽ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവയ്ക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന പടം.
അമ്പലമേട് ബി. പി. സി. എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ പ്രൊപിലിന്‍ ഡെറിവേറ്റിവ്സ് പെട്രോ കെമിക്കല്‍ പ്രോജക്ടാണ് അന്ന് പ്രധാനമായും (പി.ഡി.പി.പി) ഉദ്ഘാടനം ചെയ്തത്. 2019 ജനുവരിയില്‍ പ്രധാനമന്ത്രി തന്നെയാണ്.
ഇതിന് തറക്കില്ലിട്ടത്.ഡിറ്റര്‍ജന്റ്സ്, പെയിന്റ്, പശ, സോള്‍വെന്റ്സ്, ജലശുദ്ധീകരണത്തിനുള്ള രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ അക്രിലേറ്റ്സ്, അക്രിലിക് ആസിഡ്, ഓക്സോ ആല്‍ക്കഹോള്‍സ് എന്നിവയാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്.
കൊച്ചി പോർട്ട് ട്രസ്റ്റ്, ഷിപ്‍യാഡ്, ഫാക്ട് എന്നിവയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും അന്ന് നടന്നു.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സാഗരിക ഇന്റര്‍നാഷനല്‍ ക്രൂസ് ടെര്‍മിനല്‍ (25.72 കോടി), കൊച്ചിന്‍ ഷിപ്യാര്‍ഡ് ഗിരിനഗറില്‍ നിര്‍മിച്ച സാഗര്‍ വിജ്ഞാന്‍ ക്യാംപസ് (27.5 കോടി), വില്ലിങ്ഡണ്‍ ഐലന്‍ഡ് ബോള്‍ഗാട്ടി റോ റോ സര്‍വീസ് (30 കോടി) എന്നിവയുടെ സമര്‍പ്പണത്തിനു പുറമേ, അമോണിയ ഇറക്കുമതിക്കായി ഫാക്ടിനു വേണ്ടി തുറമുഖത്ത് പുനര്‍നിര്‍മിക്കുന്ന സൗത്ത് കോള്‍ ജെട്ടിയുടെ ശിലാസ്ഥാപനവും (20 കോടി) പ്രധാനമന്ത്രി നിര്‍വഹിച്ചു.
ബി. പി. സി. എല്‍ കൊച്ചിന്‍ റിഫൈനറീസ് കാമ്പസ് വേദിയിൽ നടന്ന ചടങ്ങിൽ ഒരുമിച്ചാണ് അന്ന്എല്ലാ പദ്ധതികളും ഉദ്‌ഘാടനം ചെയ്തത്.
ആ പടം കേരളാ കൗമുദി ഫോട്ടോഗ്രാഫർ സുധർമദാസ് എടുത്തതാണ്. അദ്ദേഹം ഈ കൊല്ലം ഫെബ്രുവരി 15നു ആ പടം ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു.
അദ്ദേഹത്തോട് ഞങ്ങൾ സംസാരിച്ചു. മോദിയും പിണറായിയും ചടങ്ങിന്റെ ഇടവേളയിൽ സൗഹൃദം പങ്ക് വെക്കുന്ന സന്ദർഭമാണ് പടത്തിലുള്ളത് എന്ന് അദ്ദേഹം വിശദീകരിച്ചു.
Conclusion
കൊടകര കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപാണ് ഈ പടം എടുത്തിരിക്കുന്നത്.നാല് കേന്ദ്രാവിഷ്കൃത പദ്ധതി കൾ അമ്പലമുകളിലെ ബി.പി.സി.എല്ലിൽ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവയ്ക്കുന്നതാണ് പടം.
Result: Partly False
Our Sources
കേരളാ കൗമുദി ഫോട്ടോഗ്രാഫർ സുധർമദാസുമായുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.