Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
”അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ് പരീക്ഷയിൽഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെകഥ ” എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ +919999499044ലേക്ക് രണ്ടു പേർ ഈ പോസ്റ്റ് ഫാക്ട് ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ട് മെസ്സേജ് ചെയ്തു.

ഫേസ്ബുക്കിലും ഈ വിഷയത്തിൽ പോസ്റ്റുകൾ വരുന്നുണ്ട്. ”അച്ഛൻ റിക്ഷ വണ്ടിയോടിച്ചു മകളെ പഠിപ്പിച്ചു കളക്ടർ ആക്കി, മകൾ സമൂഹ മദ്ധ്യത്തിൽ അച്ഛനെ കയറ്റി റിക്ഷ വലിച്ചു സ്നേഹം പങ്കുവച്ചു,” എന്നൊക്കെയാണ് അവകാശവാദം.

ഞങ്ങൾ ഫേസ്ബുക്കിൽ പരിശോധിച്ചപ്പോൾ 2018 ഒക്ടോബറിലും ഈ പോസ്റ്റ് വൈറലായിരുന്നുവെന്ന് മനസിലായി. തുടര്‍ന്ന് ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തു. ഈ ചിത്രം ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഞങ്ങൾ കണ്ടു. mishti.and.meat എന്ന വേരിഫൈഡ് പ്രൊഫൈലിലാണ് അത്. ശ്രമോന പോദ്ദാര്‍(Shramonna Poddar) എന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍ ആണെന്ന് സ്വയം വിശേഷിപ്പിച്ച യുവതിയുടേതാണ് ഈ പ്രൊഫൈൽ. മോഡലും ട്രാവലറും ഒക്കെയായ ഈ പെണ്‍കുട്ടി തന്നെയാണ് ചിത്രത്തിലുള്ളതെന്ന് വിവരണത്തിൽ നിന്നും മനസിലായി. 2018 ഏപ്രില്‍ 25നാണ് ഈ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.കൊല്‍ക്കത്തയിലെ ശോഭാ ബസാറിൽ നിന്നെടുത്ത ചിത്രമാണ് ഇതെന്ന് ആ ഇൻസ്റ്റാഗ്രാം പോസ്റ്റ് പറയുന്നു.
അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ കുടുംബ ചിത്രം കൊടുത്തിട്ടുള്ളത് കൊണ്ട് പടത്തിലുള്ളത് അവരുടെ അച്ഛനല്ല എന്നും മനസിലായി. മറ്റൊരു ഇൻസ്റ്റാഗ്രാം വെരിഫൈഡ് പ്രൊഫൈലായ wildcraftin 2018ൽ ഇതേ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അച്ഛനെ റിക്ഷയിൽ വലിക്കുന്ന ഐഎഎസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് വാങ്ങിയ മകളുടെ കഥ” എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് മനസിലായി.
Photo in Instagram acoount of wildcraftin dated April 24,2018
Photo in Instagram acoount of mishti.and.meat dated April 25,2018
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.